x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കാ​ൻ മ​ല​യാ​റ്റൂ​ർ ഒ​രു​ങ്ങി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: March 24, 2026 06:23 AM IST | Updated: March 24, 2026 06:23 AM IST

മ​ല​യാ​റ്റൂ​ർ: അ​ന്ത​ർ​ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​രി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നും പു​തു​ഞാ​യ​ർ തി​രു​നാ​ളി​നും മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പു​തു​ഞാ​യ​ർ തി​രു​നാ​ൾ ഏ​പ്രി​ൽ ഒ​മ്പ​തു മു​ത​ൽ 12 വ​രെ​യാ​ണ്. എ​ട്ടാ​മി​ടം 17 മു​ത​ൽ 19 വ​രെ​യും.

തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കു​രി​ശു​മു​ടി​യി​ലും സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലും (താ​ഴ​ത്തെ പ​ള്ളി) വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് മ​ല​യാ​റ്റൂ​ർ പ​ള്ളി വി​കാ​രി​യും കു​രി​ശു​മു​ടി വൈ​സ് റെ​ക്ട​റു​മാ​യ ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ടും ഭാ​ര​വാ​ഹി​ക​ളും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​ണ്ടാ​കും. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, സി​സി​ടി​വി നി​രീ​ക്ഷ​ണം, പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ഴ​യോ​ര​ത്തും ത​ടാ​ക​ത്തി​ന് സ​മീ​പ​വും സു​ര​ക്ഷാ ഫ​യ​ർ​ഫോ​ഴ്‌​സും സ്‌​കൂ​ബ ടീ​മും ഉ​ണ്ടാ​കും. കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും, സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് സ്പെ​ഷ​ൽ പെ​ർ​മി​റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്.

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മു​ഴു​വ​ൻ സ​മ​യ​ങ്ങ​ളി​ലും മെ​ഡി​ക്ക​ൽ ടീം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടി​വാ​ര​ത്ത് മാ​ർ​ത്തോ​മാ​ശ്ലീ​ഹ​യു​ടെ രൂ​പ​ത്തി​ന് സ​മീ​പ​വും ഒ​ന്നാം സ്ഥ​ല​ത്തും കു​രി​ശു​മു​ടി​യി​ലും ഡോ​ക്ട​ർ​മാ​രും ന​ഴ്സും അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​മു​ണ്ടാ​കും.

മ​ല​ക​യ​റു​ന്ന​തി​നി​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടാ​ൽ സ്‌​ട്രെ​ച്ച​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ട​ൻ അ​ടി​വാ​ര​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ കു​രി​ശു​മു​ടി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വോ​ള​ന്‍റി​യ​ർ​മാ​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ആം​ബു​ല​ൻ​സ് സേ​വ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​തു​ഞാ​യ​ർ തി​രു​നാ​ളി​ന്‍റെ എ​ട്ടാ​മി​ടം വ​രെ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കും. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ൽ നി​ന്ന് ല​ഭ്യ​മാ​ണ്. തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ഏ​പ്രി​ൽ ഒ​മ്പ​തി​ന് രാ​വി​ലെ ആ​റി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട് പു​തു​ഞാ​യ​ർ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. കു​രി​ശു​മു​ടി​യി​ൽ വൈ​കി​ട്ട് 5.30 നാ​ണ് കൊ​ടി ഉ​യ​ർ​ത്തു​ന്ന​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സി. വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ വെ​ള്ളാ​ഞ്ഞി​യി​ൽ, കു​രി​ശു​മു​ടി സ്പി​രി​ച്വ​ൽ ഡ​യ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ന​ടു​വ​ത്തു​ശേ​രി, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ർ​ളി ഈ​ര​ത്ത​റ, ആ​ബേ​ൽ ക​പ്യാ​രു​കു​ട്ടി​യി​ൽ, ടി​നു ത​റ​യി​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 26 മു​ത​ൽ
മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​നൊ​രു​ക്ക​മാ​യ 43-ാമ​ത് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഈ​ മാ​സം 26, 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.


26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​ഡോ. ജോ​സ് പു​തി​യേ​ട​ത്ത് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​യാ​റ്റൂ​ർ ദ​ർ​ശ​ന ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ബി​നീ​ഷ് മാ​ങ്കു​ന്നേ​ൽ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും. ദി​വ​സ​വും ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​ന സ​ന്ദേ​ശം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന ആ​ശീ​ർ​വാ​ദം എ​ന്നി​വ ഉ​ണ്ടാ​കും.വൈ​കു​ന്നേ​രം 4.45 മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. ക​ൺ​വ​ൻ​ഷ​നു​ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​കും.

Tags : nattu vishesham Malayattur pilgrims

Recent News

Corehub Up