x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല​യി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക പ്ര​വാ​ഹം


Published: March 31, 2026 01:17 AM IST | Updated: March 31, 2026 01:17 AM IST

ചു​ങ്ക​പ്പാ​റ: നി​ര്‍​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല​യി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക പ്ര​വാ​ഹം. ഈ​ശോ​യു​ടെ പീ​ഡാ​സ​ഹ​ന​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും സ്മ​ര​ണ​ക​ള്‍ അ​യ​വി​റ​ക്കു​ന്ന നാ​ളു​ക​ളി​ല്‍ ധ്യാ​ന​ചി​ന്ത​ക​ളോ​ടെ ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല അ​തി​രൂ​പ​ത​ക​ളി​ല്‍​നി​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, വി​ജ​യ​പു​രം, പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ രൂ​പ​ത​ക​ളി​ല്‍​നി​ന്നും നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പ്ര​തി​ദി​നം മ​ല ച​വി​ട്ടാ​ന്‍ എ​ത്തു​ന്ന​ത്.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മു​ന്‍ അ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​വി​ധ രൂ​പ​ത​ക​ളി​ലെ സ​ന്യ​സ്ത​രോ​ടൊ​പ്പം ക​രു​വ​ള്ളി​ക്കാ​ട് മ​ല​ക​യ​റി കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത യു​വ​ദീ​പ്തി, കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​റേ​ല്‍ പ​ള്ളി​യി​ല്‍​നി​ന്നു പ​ദ​യാ​ത്ര​യാ​യി കു​രി​ശു​മ​ല​യി​ലേ​ക്കെ​ത്തും.

തീ​ര്‍​ഥാ​ട​ന​ത്തി​ന് എ​ത്തു​ന്ന മു​ഴു​വ​നാ​ളു​ക​ള്‍​ക്കും ക​ഞ്ഞി​വി​ത​ര​ണം ന​ട​ന്നു​വ​രു​ന്നു. മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ശു​ദ്ധ​വാ​ര ദി​ന​ങ്ങ​ളി​ല്‍ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ജ​ന​ത്തി​ര​ക്കാ​ണ് ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല​യി​ലേ​ക്കു​ള്ള​തെ​ന്ന് ഡ​യ​റ​ക്ട​ര്‍ ഫാ. ​മോ​ബ​ന്‍ ചൂ​ര​വ​ടി​യും പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ഫാ. ​ടോ​ണി മ​ണി​യം​ചി​റ​യും പ​റ​ഞ്ഞു. പെ​സ​ഹ, ദുഃ​ഖ​വെ​ള്ളി, ശ​നി ദി​ന​ങ്ങ​ളി​ലും തി​ര​ക്കേ​റും.

പ​ക​ല്‍ ചൂ​ടു​കാ​ര​ണം വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ല്‍ രാ​വേ​റും വ​രെ​യാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തു​ന്ന​ത്. നി​ര്‍​മ​ല​പു​രം പ​ള്ളി​വ​ക സ്റ്റാ​ളു​ക​ളി​ല്‍ തീ​ര്‍​ഥാ​ട​ക പാ​ത​യി​ല്‍ കു​ടി​വെ​ള്ള​വും ല​ഘു​ഭ​ക്ഷ​ണ​വും മി​ത​മാ​യ നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ ആ​ലു​ക്കാ​സ് തി​രു​വ​ല്ല​യു​ടെ ചു​മ​ത​ല​യി​ല്‍ സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ​വും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​ണ്.

ഒ​രു തീ​ര്‍​ഥാ​ട​ക​ന്‍ ഒ​രു ചു​ടു​ക​ട്ട എ​ന്ന നി​ല​യി​ല്‍ ഇ​ക്കൊ​ല്ലം എ​ത്തി​യ തീ​ര്‍​ഥാ​ട​ക​ര്‍ മ​ല​മു​ക​ളി​ല്‍ എ​ത്തി​ച്ച​തോ​ടെ അ​വി​ടെ നി​ര്‍​മി​ക്കു​ന്ന ചാ​പ്പ​ല്‍ നി​ര്‍​മാ​ണം അ​ടു​ത്ത തീ​ര്‍​ഥാ​ട​ന​ത്തി​നു മു​മ്പാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​വ​ര്‍ പ​റ​ഞ്ഞു. പു​തു​ഞാ​യ​റാ​ഴ്ച​യോ​ടെ ഇ​ക്കൊ​ല്ല​ത്തെ ക​രു​വ​ള്ളി​ക്കാ​ട് തീ​ര്‍​ഥാ​ട​നം അ​വ​സാ​നി​ക്കും.

Tags : nattu vishesham Pilgrims flock to the Karuvallikad

Recent News

Corehub Up