Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Team

ഹോ​ങ്കോം​ഗ് സി​ക്‌​സ​സ് ടൂ​ര്‍​ണ​മെ​ന്‍റ്: ഇ​ന്ത്യ​ന്‍ ടീ​മി​നെ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ന​യി​ക്കും

മും​ബൈ: ഈ ​മാ​സം അ​വ​സാ​നം ആ​രം​ഭി​ക്കു​ന്ന ഹോ​ങ്കോം​ഗ് സി​ക്‌​സ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യെ പേ​സ​ര്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ന​യി​ക്കും. ഒ​ക്ടോ​ബ​ര്‍ 30 മു​ത​ല്‍ ന​വം​ബ​ര്‍ ഒ​ന്ന് വ​രെ​യാ​ണ് ടൂ​ർ​ണ​മ​ന്‍റ് ന​ട​ക്കു​ന്ന​ത്.

ഐ​പി​എ​ല്ലി​ല്‍ തി​ള​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ന്‍ സ്‌​ക്വാ​ഡി​ലു​ള്ള​ത്. ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​ന് പു​റ​മെ ക്രു​നാ​ല്‍ പാ​ണ്ഡ്യ, ശ​ശാ​ങ്ക് സിം​ഗ്, രാ​ഹു​ല്‍ തെ​വാ​ട്ടി​യ, നി​തീ​ഷ് റാ​ണ, രാ​ഹു​ല്‍ ത്രി​പാ​ഠി, ടി.ന​ട​രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍. ശ​ശാ​ങ്ക് സിം​ഗ് ഒ​ഴി​കെ​യു​ള്ള മ​റ്റ് എ​ല്ലാ താ​ര​ങ്ങ​ളും ഇ​തി​ന​കം ഇ​ന്ത്യ​ക്കാ​യി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ക​ളി​ച്ചി​ട്ടു​ള്ള​വ​രാ​ണ്.

പ​രി​ച​യ​സ​മ്പ​ത്തും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗും ഓ​ള്‍​റൗ​ണ്ട് മി​ക​വും സ്‌​പെ​ഷ്യ​ലി​സ്റ്റ് ബൗ​ളിം​ഗും ഒ​ത്തി​ണ​ങ്ങി​യ ശ​ക്ത​മാ​യ ഒ​രു നി​ര​യാ​ണ് ഹോ​ങ്കോം​ഗ് സി​ക്‌​സ​സി​നാ​യി ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു​പേ​ര്‍ മാ​ത്രം ക​ളി​ക്കു​ന്ന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ​തും ആ​വേ​ശ​ക​ര​വു​മാ​യ ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍ ഒ​ന്നാ​ണ് ഹോ​ങ്കോം​ഗ് സി​ക്‌​സ​സ്. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ലെ​യും ഐ​പി​എ​ല്ലി​ലെ​യും വ​ര്‍​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ പു​തി​യ പ​ന്തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ ക​ഴി​വു​ള്ള താ​ര​മാ​ണ്.

ഓ​ള്‍​റൗ​ണ്ട​ര്‍ എ​ന്ന നി​ല​യി​ല്‍ ക്രു​നാ​ല്‍ പാ​ണ്ഡ്യ ടീ​മി​ന് വ​ലി​യ മു​ത​ല്‍​ക്കൂ​ട്ടാ​കും. നി​തീ​ഷ് റാ​ണ ബാ​റ്റിം​ഗ് നി​ര​യ്ക്ക് ക​രു​ത്തു​പ​ര്‍​ത്തു​മ്പോ​ള്‍, ഫി​നി​ഷ​ര്‍​മാ​രു​ടെ റോ​ളി​ല്‍ ശ​ശാ​ങ്ക് സിം​ഗും രാ​ഹു​ല്‍ തെ​വാ​തി​യ​യും തി​ള​ങ്ങു​ന്നു. ആ​ക്ര​മി​ച്ചു ക​ളി​ക്കു​ന്ന ശൈ​ലി​യാ​ണ് രാ​ഹു​ല്‍ ത്രി​പാ​ഠി​യു​ടേ​തെ​ങ്കി​ല്‍, ഇ​ടം​കൈ​യ്യ​ന്‍ പേ​സ് ബൗ​ളിം​ഗ് സ്‌​പെ​ഷ്യ​ലി​സ്റ്റാ​യാ​ണ് ന​ട​രാ​ജ​ന്‍ ടീ​മി​ലി​ടം നേ​ടി​യി​രി​ക്കു​ന്ന​ത്.

Sports

പ്ര​​ണ​​വ് പ്രിൻസ് ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍

ബെ​​യ്ജിം​​ഗ്: ആ​​റാ​​മ​​ത് ഏ​​ഷ്യ​​ന്‍ ബീ​​ച്ച് ഗെ​​യിം​​സി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ 3x3 ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടീ​​മി​​ല്‍ മ​​ല​​യാ​​ളി താ​​രം പ്ര​​ണ​​വ് പ്രി​​ന്‍​സ് ഇ​​ടം​​പി​​ടി​​ച്ചു.

ചെ​​ന്നൈ ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ പ്ര​​ണ​​വ്, ഈ ​​ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന ഏ​​ക മ​​ല​​യാ​​ളി​​യാ​​ണ്. ഗ്രൂ​​പ്പ് സി​​യി​​ലാ​​ണ് ഇ​​ന്ത്യ. ഖ​​ത്ത​​ര്‍, ബെ​​ഹ്‌​​റി​​ന്‍, ക​​സാ​​ക്കി​​സ്ഥാ​​ന്‍ ടീ​​മു​​ക​​ളാ​​ണ് ഗ്രൂ​​പ്പി​​ല്‍ ഇ​​ന്ത്യ​​ക്കൊ​​പ്പ​​മു​​ള്ള​​ത്. 25ന് ​​ക​​സാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ​​മ​​ത്സ​​രം.

Sports

യൂ​​ണി​​റ്റി ക​​പ്പിന് ഇ​​ന്ത്യൻ ടീം

മും​​ബൈ: ജൂ​​ണ്‍ ഒ​​ന്ന് മു​​ത​​ല്‍ ഒ​​മ്പ​​തു​​വ​​രെ ല​​ണ്ട​​നി​​ല്‍ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന യൂ​​ണി​​റ്റി ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നു സൂ​​ച​​ന.

നൈ​​ജീ​​രി​​യ, ജ​​മൈ​​ക്ക ടീ​​മു​​ക​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഉ​​ണ്ടാ​​യേ​​ക്കും. ഇ​​ന്ത്യ​​യു​​ടെ പ​​ങ്കാ​​ളി​​ത്തം സം​​ബ​​ന്ധി​​ച്ച് എ​​ഐ​​എ​​ഫ്എ​​ഫ് (ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍) അ​​ന്തി​​മ തീ​​രു​​മാ​​നം കൈ​​ക്കൊ​​ണ്ടി​​ട്ടി​​ല്ല.

നൈ​​ജീ​​രി​​യ​​യാ​​ണ് യൂ​​ണി​​റ്റി ക​​പ്പി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​ര്‍. ഇ​​ന്ത്യ ഇ​​തു​​വ​​രെ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​ട്ടി​​ല്ല.

Sports

ഇ​ന്ത്യ​ന്‍ ടീം കൊ​ച്ചി​യിൽ

കൊ​ച്ചി: ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ളി​ലേ​ക്കു​ള്ള യോ​ഗ്യ​ത നേ​ര​ത്തേ ന​ഷ്ട​മാ​യെ​ങ്കി​ലും ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ ജ​യ​വു​മാ​യി പ​ടി​യി​റ​ങ്ങാ​ന്‍ കൊ​ച്ചി​യു​ടെ മ​ണ്ണി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​ഇ​ന്ന് ഇ​റ​ങ്ങു​ന്നു.

വ​ലി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ങ്കി​ലും ജ​യം മാ​ത്ര​മാ​ണ് മു​ന്നി​ലെ​ന്ന് കോ​ച്ച് ഖാ​ലി​ദ് ജാ​മി​ല്‍ പ​റ​ഞ്ഞു.

ഗ്രൂ​പ്പി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഹോ​ങ്കോം​ഗ് വ​ലി​യ മാ​ര്‍​ജി​നി​ല്‍ ജ​യി​ച്ച് യോ​ഗ്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ക.

റ​യാ​ൻ വി​ല്യം​സ്

ഓ​സ്‌​ട്രേ​ലി​യ​ന്‍ വം​ശ​ജ​നാ​യ മു​ന്നേ​റ്റ​നി​ര​ക്കാ​ര​ന്‍ റ​യാ​ന്‍ വി​ല്യം​സ് ഇ​ന്ന് ഇ​റ​ങ്ങി​യേ​ക്കും. മ​ല​യാ​ളി പ്ര​തി​രോ​ധ​താ​രം ബി​ജോ​യ് വ​ര്‍​ഗീ​സും ആ​ദ്യ ഇ​ല​വ​ണി​ല്‍ ഇ​ടം ല​ഭി​ച്ചേ​ക്കും.

ഇ​ട​ക്കാ​ല കോ​ച്ച് റോ​ബോ​ര്‍​ട്ടോ ല​ബാ​ര്‍​ട്ട​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഹോ​ങ്കോം​ഗ് ടീം. ​അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് എ​ട്ട് പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​താ​ണ് ഹോ​ങ്കോം​ഗ്.

മി​ക​ച്ച മാ​ര്‍​ജി​നി​ല്‍ ജ​യി​ക്കാ​നാ​യാ​ല്‍ 11 പോ​യി​ന്‍റു​മാ​യി യോ​ഗ്യ​ത നേ​ടാ​നാ​യേ​ക്കും. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നു ര​ണ്ടു സ​മ​നി​ല മാ​ത്ര​മു​ള്ള ഇ​ന്ത്യ ഗ്രൂ​പ്പി​ല്‍ ഏ​റ്റ​വും പി​ന്നി​ലാ​ണ്. രാ​ത്രി ഏ​ഴി​ന് കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

Sports

അ​​ണ്ട​​ര്‍ 20 ഏ​​ഷ്യ​​ന്‍ ക​​പ്പ് ;ഷി​​ല്‍​ജി ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍

മും​​ബൈ: അ​​ണ്ട​​ര്‍ 20 ഏ​​ഷ്യ​​ന്‍ ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ 23 അം​​ഗ ടീ​​മി​​ല്‍ മ​​ല​​യാ​​ളി താ​​രം ഷി​​ല്‍​ജി ഷാ​​ജി​​യും.

നേ​​ര​​ത്തേ പ്ര​​ഖ്യാ​​പി​​ച്ച 24 അം​​ഗ സം​​ഘ​​ത്തി​​ലും കോ​​ഴി​​ക്കോ​​ട് ക​​ക്ക​​യം സ്വ​​ദേ​​ശി​​യാ​​യ ഷി​​ല്‍​ജി ഉ​​ള്‍​പ്പെ​​ട്ടി​​രു​​ന്നു. 19കാ​​രി​​യാ​​യ ഷി​​ല്‍​ജി 2023ല്‍ ​​ഇ​​ന്ത്യ​​യു​​ടെ അ​​ണ്ട​​ര്‍ 17 ടീ​​മി​​ല്‍ അ​​ര​​ങ്ങേ​​റി.

2023 സാ​​ഫ് ക​​പ്പ് അ​​ണ്ട​​ര്‍ 17ല്‍ ​​ഗോ​​ള്‍​ഡ​​ന്‍ ബൂ​​ട്ട് ജേ​​താ​​വാ​​യി​​രു​​ന്നു ഈ ​​ഫോ​​ര്‍​വേ​​ഡ് താ​​രം. നി​​ല​​വി​​ല്‍ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്‌​​സി​​യു​​ടെ താ​​ര​​മാ​​ണ്.നീ​​ണ്ട 20 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ ടൂ​​ര്‍​ണ​​മെ​​ന്‍റി​​നു യോ​​ഗ്യ​​ത നേ​​ടു​​ന്ന​​ത്.

ഏ​​പ്രി​​ല്‍ ര​​ണ്ടി​​ന് ജ​​പ്പാ​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ പോ​​രാ​​ട്ടം ആ​​രം​​ഭി​​ക്കു​​ക. തു​​ട​​ര്‍​ന്ന് ഏ​​പ്രി​​ല്‍ അ​​ഞ്ചി​​ന് ഓ​​സ്‌​​ട്രേ​​ലി​​യ​​യെ​​യും എ​​ട്ടി​​ന് ചൈ​​നീ​​സ് താ​​യ് പേ​​യി​​യെ​​യും നേ​​രി​​ടും.

സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ചാ​​ല്‍ 2026 ഫി​​ഫ അ​​ണ്ട​​ര്‍ 20 വ​​നി​​താ ലോ​​ക​​ക​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കാ​​നു​​ള്ള ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കാം.

Sports

ഫി​ബ 3x3 ഏ​ഷ്യ ക​പ്പ് 2026 ഇ​ന്ത്യ​ൻ ടീ​മി​ൽ മ​ല​യാ​ളിത്തിള​ക്കം

സിം​​​​ഗ​​പു​​ർ: സിം​​ഗ​​പു​​രി​​ൽ ന​​ട​​ക്കു​​ന്ന ഫി​​ബ 3ഃ3 ഏ​​ഷ്യ ക​​പ്പ് 2026 ബാ​​സ്ക​​റ്റ്്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കാ​​ൻ ര​​ണ്ട് മ​​ല​​യാ​​ളി മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളും.

ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ചെ​​ന്നൈ താ​​ര​​മാ​​യ പ്ര​​ണ​​വ് പ്രി​​ൻ​​സും ക​​ഐ​​സ്ഇ​​ബി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റെ വ​​നി​​താ താ​​ര​​മാ​​യ ആ​​ർ. ശ്രീ​​ക​​ല​​യു​​മാ​​ണ് മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം. സിം​​ഗ​​പു​​രി​​ലെ ക​​ല്ലാം​​ഗി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റ് ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ അ​​ഞ്ചു വ​​രെ​​യാ​​ണ് ന​​ട​​ക്കു​​ക.

24 പു​​രു​​ഷ ടീ​​മു​​ക​​ളും 22 വ​​നി​​താ ടീ​​മു​​ക​​ളും കി​​രീ​​ട​​ത്തി​​നാ​​യി പോ​​രാ​​ടും. ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീം ​​ക്വാ​​ളി​​ഫ​​യിം​​ഗ് ഡ്രോ​​യി​​ലെ ഗ്രൂ​​പ്പ് ഡി​​യി​​ലാ​​ണ് ഇ​​ടം​​പി​​ടി​​ച്ച​​ത്. ഖ​​സാ​​ക്കി​​സ്ഥാ​​ൻ, ഹോ​​ങ്കോം​​ഗ് (ചൈ​​ന) എ​​ന്നി​​വ​​രാ​​ണ് ഗ്രൂ​​പ്പി​​ലെ മ​​റ്റ് ടീ​​മു​​ക​​ൾ.

ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം ഏ​​പ്രി​​ൽ ഒ​​ന്നി​​ന് ഖ​​സാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ്. ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​മ​​ലേ​​ഷ്യ, തു​​ർ​​ക്ക്മെ​​നി​​സ്ഥാ​​ൻ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ഗ്രൂ​​പ്പ് ബി​​യി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ഏ​​പ്രി​​ൽ ര​​ണ്ടി​​ന് മ​​ലേ​​ഷ്യ​​ക്കെ​​തി​​രേ​​യാ​​ണ് വ​​നി​​ത​​ക​​ളു​​ടെ ആ​​ദ്യ പോ​​രാ​​ട്ടം.

Sports

ബ്ലാ​സ്റ്റേ​ഴ്‌​സി​നു പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ ടീ​മി​നും അ​വ​ഹേ​ള​നം

കൊ​​​​ച്ചി: കലൂർ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ന്‍റെ വാ​​​​തി​​​​ലു​​​​ക​​​​ള്‍ ഇ​​​​ന്ത്യ​​​​ന്‍ ടീ​​​​മി​​​​നു​​​മു​​​​ന്നി​​​ലും ​കൊ​​​​ട്ടി​​​​യ​​​​ട​​​​ച്ച് ജി​​​​സി​​​​ഡി​​​​എ. ഈ ​​​​മാ​​​​സം 31ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന എ​​​​എ​​​​ഫ്‌​​​​സി ഏ​​​​ഷ്യ​​​​ന്‍ ക​​​​പ്പി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന റൗ​​​​ണ്ട് യോ​​​​ഗ്യ​​​​താ​​​മ​​​​ത്സ​​​​ര​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ ടീ​​​​മി​​​​ന്‍റെ വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​വും ടീ​​​​മി​​​​ന്‍റെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും സെ​​​​ക്യൂ​​​​രി​​​​റ്റി ഡി​​​​പ്പോ​​​​സി​​​​റ്റ് അ​​​​ട​​​​ച്ചി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ല്‍ ജി​​​​സി​​​​ഡി​​​​എ ത​​​​ട​​​​ഞ്ഞു.

കെ​​​​എ​​​​ഫ്എ ഉ​​​​ള്‍​പ്പെ​​​​ടെ ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടും ജി​​​​സി​​​​ഡി​​​​എ വ​​​​ഴ​​​​ങ്ങാ​​​​ന്‍ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍​ന്ന് വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്താ​​​​നാ​​​​കാ​​​​തെ ഇ​​​​ന്ത്യ​​​​ന്‍ ടീം ​​​​പ​​​​രി​​​​ശീ​​​​ല​​​​ക​​​​ന്‍ ഖാ​​​​ലി​​​​ദ് ജ​​​​മീ​​​​ലും മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​യ ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ളും അ​​​​വ​​​​ഹേ​​​​ളി​​​​ത​​​​രാ​​​​യി മ​​​​ട​​​​ങ്ങി.

ഇ​​​​ന്ത്യ​​​​യും ഹോ​​​​ങ്കോം​​​​ഗും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര മ​​​​ത്സ​​​​ര​​​​മാ​​​​ണ് 31ന് ​​​​ക​​​​ലൂ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്കു​​​ശേ​​​​ഷം ടീം ​​​​മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റു ന​​​​ട​​​​ത്താ​​​​ന്‍ നി​​​​ശ്ച​​​​യി​​​​ച്ച വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ​​​​യും ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തു​​​പ്ര​​​​കാ​​​​രം പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ള്‍ ടീം ​​​​പ​​​​രി​​​​ശീ​​​​ല​​​​ക​​​​ന്‍ ഖാ​​​​ലി​​​​ദ് ജ​​​​മീ​​​​ലി​​​​നെ​​​​യും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ​​​​യും ജി​​​​സി​​​​ഡി​​​​എ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ പു​​​​റ​​​​ത്താ​​​​ക്കി. ഗ്രൗ​​​​ണ്ടി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ ടീ​​​​മി​​​​ന്‍റെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും സു​​​​ര​​​​ക്ഷാ​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ ത​​​​ട​​​​ഞ്ഞു. തു​​​​ട​​​​ര്‍​ന്ന് പ്ര​​​​ധാ​​​​ന​​​​ക​​​​വാ​​​​ടം താ​​​​ഴി​​​​ട്ടു​​​​പൂ​​​​ട്ടു​​​​ക​​​​യും ചെ​​​​യ്തു.

മ​​​​ത്സ​​​​ര​​​​ത്തി​​​​നു വാ​​​​ട​​​​ക​​​​യാ​​​​യി മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പ​​​​യും സെ​​​​ക്യൂ​​​​രി​​​​റ്റി ഡെ​​​​പ്പോ​​​​സി​​​​റ്റാ​​​​യി 25 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​മാ​​​​ണ് മ​​​​ത്സ​​​​ര​​​​ത്തി​​​​ന് ആ​​​​തി​​​​ഥ്യം വ​​​​ഹി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള ഫു​​​​ട്‌​​​​ബോ​​​​ള്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നോ​​​​ടു സ്റ്റേ​​​​ഡി​​​​യം ഉ​​​​ട​​​​മ​​​​സ്ഥ​​​​രാ​​​​യ ജി​​​​സി​​​​ഡി​​​​എ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഈ ​​​​തു​​​​ക അ​​​​ട​​​​യ്ക്കാ​​​​മെ​​​​ന്ന് കെ​​​​എ​​​​ഫ്എ സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ല്‍ ഇ​​​​ന്ന​​​​ലെ നി​​​​ശ്ച​​​​യി​​​​ച്ച പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​വും പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ മു​​​​ഴു​​​​വ​​​​ന്‍ തു​​​​ക​​​​യും അ​​​​ട​​​​ച്ച് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന പി​​​​ടി​​​​വാ​​​​ശി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ജി​​​​സി​​​​ഡി​​​​എ. കെ​​​​എ​​​​ഫ്എ സാ​​​​വ​​​​കാ​​​​ശം ചോ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും വ​​​​ഴ​​​​ങ്ങി​​​​യി​​​​ല്ല.

ത​​​​ര്‍​ക്ക​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്ന് പ​​​​രി​​​​ശീ​​​​ല​​​​ക​​​​ന്‍ ഖാ​​​​ലി​​​​ദ് ജ​​​​മീ​​​​ല്‍ കെ​​​​എ​​​​ഫ്എ ഓ​​​​ഫീ​​​​സി​​​​ല്‍ ഏ​​​​റെ​​​നേ​​​​രം കാ​​​​ത്തി​​​​രു​​​​ന്നു. ജി​​​​സി​​​​ഡി​​​​എ വ​​​​ഴ​​​​ങ്ങാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ തി​​​​രി​​​​ച്ചു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​നി​​​​ഷ്‌​​​ട​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ തു​​​​ട​​​​ര്‍​ന്ന് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കേ​​​​ണ്ട ഇ​​​​ന്ത്യ​​​​ന്‍ ടീ​​​​മി​​​​ലെ മ​​​​ല​​​​യാ​​​​ളി താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ആ​​​​ഷി​​​​ഖ് കു​​​​രു​​​​ണി​​​​യ​​​​ന്‍, സ​​​​ഹ​​​​ല്‍ അ​​​​ബ്‌​​​ദു​​​​സ​​​​മ​​​​ദ്, ബി​​​​ജോ​​​​യ് വ​​​​ര്‍​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​രും സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ​​​​ത്താ​​​​തെ പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ല്‍ ഹോ​​​​ട്ട​​​​ലി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി. അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യി​​​​ലെ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സി​​​​ന്‍റെ ഗ്രൗ​​​​ണ്ടി​​​​ലാ​​​​ണു ടീം ​​​​പ​​​​രി​​​​ശീ​​​​ല​​​നം ന​​​ട​​​ത്തി​​​യ​​​ത്.

നേ​​​​ര​​​​ത്തേ വാ​​​​ട​​​​ക​​​​യു​​​​ടെ പേ​​​​രി​​​​ല്‍ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സി​​​​നെ​​​​യും ഉ​​​​ട​​​​മ​​​​ക​​​​ളെ​​​​യും സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍നി​​​​ന്ന് ഇ​​​​റ​​​​ക്കി​​​​വി​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​ന്‍ പ​​​​രി​​​​ശീ​​​​ല​​​​ക​​​​നെ അ​​​​പ​​​​മാ​​​​നി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഫു​​​​ട്‌​​​​ബോ​​​​ള്‍ പ്രേ​​​​മി​​​​ക​​​​ള്‍​ക്കി​​​​ട​​​​യി​​​​ല്‍ വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്. സം​​​​ഭ​​​​വ​​​​ത്തെ​​​ക്കു​​​​റി​​​​ച്ച് ജി​​​​സി​​​​ഡി​​​​എ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ഇ​​​​തു​​​​വ​​​​രെ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

Sports

അ​​യ​​ര്‍​ല​​ന്‍​ഡ് പര്യടനം

മും​​ബൈ: ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യ്ക്കാ​​യി ജൂ​​ണി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​അ​​യ​​ര്‍​ല​​ന്‍​ഡി​​ല്‍ എ​​ത്തും. ജൂ​​ലൈ ഒ​​ന്ന് മു​​ത​​ല്‍ 19വ​​രെ​​ നടക്കുന്ന ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നു മു​​മ്പാ​​യി ഇ​​ന്ത്യ​​അ​​യ​​ര്‍​ല​​ന്‍​ഡി​​ല്‍ കളിക്കും.

ഇ​​ന്ത്യ​​ക്ക് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ല്‍ അ​​യ​​ര്‍​ല​​ന്‍​ഡ് പു​​തി​​യ ക്യാ​​പ്റ്റ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​റ​​ങ്ങും. ട്വ​​ന്‍റി-20 ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് പോ​​ള്‍ സ്റ്റി​​ര്‍​ലിം​​ഗ് ഇ​​ന്ന​​ലെ പ​​ടി​​യി​​റ​​ങ്ങി.

Sports

താണ്ടിയത് ആ​​ശ​​ങ്ക​​യു​​ടെ ദി​​ന​​ങ്ങ​​ള്‍: പ്ര​​ണ​​വ്

ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​ന​​വാ​​രം ഖ​​ത്ത​​റി​​ലെ ലൂ​​സൈ​​ലി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടീ​​മി​​ന് ഒ​​രു ല​​ക്ഷ്യം മാ​​ത്രം; ഫി​​ബ ലോ​​ക​​ക​​പ്പ് ഏ​​ഷ്യ​​ന്‍ യോ​​ഗ്യ​​താ ഗ്രൂ​​പ്പി​​ല്‍ ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ങ്കി​​ലും ഫി​​നി​​ഷ് ചെ​​യ്ത് അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ലേ​​ക്കു മു​​ന്നേ​​റു​​ക. ആ​​തി​​ഥേ​​യ​​രാ​​യ ഖ​​ത്ത​​ര്‍ ഉ​​ള്‍​പ്പെ​​ട്ട ഗ്രൂ​പ്പി​ൽ ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ ഒ​രു ജ​യം നേ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ഇ​​റാ​​നി​​ല്‍ അ​​മേ​​രി​​ക്ക​​യും ഇ​​സ്ര​​യേ​​ലും സം​​യു​​ക്ത​​മാ​​യി ആ​​രം​​ഭി​​ച്ച യു​​ദ്ധ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ഗ​​ള്‍​ഫ് സ്തം​​ഭി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ന്‍ ടീം ​​ലൂ​​സൈ​​ലി​​ല്‍ കു​​ടു​​ങ്ങി. പി​​ന്നീ​​ട് ആ​​ശ​​ങ്ക​​യു​​ടെ ദി​​ന​​ങ്ങ​​ള്‍.

തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യാ​​യ പ്ര​​ണ​​വ് പ്രി​​ന്‍​സാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ടീ​​മി​​ലെ ഏ​​ക മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം. കേ​​ര​​ള ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​തി​​നി​​ധി തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ പി.​​ജെ. സ​​ണ്ണി ടീം ​​ക​​ണ്ടിൻജ​​ന്‍റ് ത​​ല​​വ​​നാ​​യും ടീ​​മി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

ഫെ​​ബ്രു​​വ​​രി 27ന് ​​ഖ​​ത്ത​​റി​​ന് എ​​തി​​രേ 73-99നു ​​പൊ​​രു​​തി കീ​​ഴ​​ട​​ങ്ങി​​യ ഇ​​ന്ത്യ​​ന്‍ ടീം ​​അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​നാ​​യി ത​​യാ​​റെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു യു​​ദ്ധം. അ​​തോ​​ടെ മ​​ത്സ​​ര​​ങ്ങ​​ള്‍ റ​​ദ്ദാ​​ക്കി. ഇ​​ന്ത്യ​​ന്‍ ടീം ​​ലൂ​​സൈ​​ലി​​ല്‍ അ​​ക​​പ്പെ​​ട്ടു.

ഒ​ടു​വി​ൽ ആ​​ശ്വാ​​സം

“ആ​​ശ​​ങ്ക​​യു​​ടെ ദി​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു അ​​ത്. സു​​ര​​ക്ഷാ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഇ​​ല്ലാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് ഭ​​യ​​ച​​കി​​ത​​രാ​​യി​​ല്ല. പ​​ക്ഷേ, എ​​ന്നു നാ​​ട്ടി​​ല്‍ തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന ആ​​ശ​​ങ്ക ഞ​​ങ്ങ​​ളെ അ​​ല​​ട്ടി. അ​​തി​​ന്‍റേ​​താ​​യ സ​​മ്മ​​ര്‍​ദം ഉ​​ണ്ടാ​​യി​​രു​​ന്നു. ഖ​​ത്ത​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ ഞ​​ങ്ങ​​ള്‍​ക്കു താ​​മ​​സസൗ​​ക​​ര്യം ഏ​​ര്‍​പ്പെ​​ടു​​ത്തി.’’ -പ്ര​​ണ​​വ് പ്രി​​ന്‍​സ് ദീ​​പി​​ക​​യോ​​ട് പ​​റ​​ഞ്ഞു.

ഖ​​ത്ത​​റി​​ല്‍​നി​​ന്ന് നേ​​രി​​ട്ട് വി​​മാ​​നം ഇ​​ല്ലാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് ഞ​​ങ്ങ​​ള്‍ ആ​​ദ്യം ലൂ​​സൈ​​ലി​​ല്‍​നി​​ന്ന് സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ ദ​​മാ​​മി​​ലേ​​ക്ക് ബ​​സി​​ല്‍ യാ​​ത്ര ചെ​​യ്തു. രാ​​ത്രി ഒ​​മ്പ​​തോ​​ടെ​​യാ​​യി​​രു​​ന്നു ആ​​റു മ​​ണി​​ക്കൂ​​ര്‍​ നീ​​ണ്ട ബ​​സ്‌യാ​​ത്ര ആ​​രം​​ഭി​​ച്ച​​ത്.

തി​​ങ്ക​​ള്‍ പു​​ല​​ര്‍​ച്ചെ മൂ​​ന്നോ​​ടെ ദ​​മാ​​മി​​ല്‍ എ​​ത്തി. വി​​മാ​​ന​​ല​​ഭ്യ​​ത പ​​രി​​മി​​ത​​മാ​​യ​​തി​​നാ​​ല്‍ ര​​ണ്ട് ഗ്രൂ​​പ്പാ​​യി തി​​രി​​ഞ്ഞാ​​യി​​രു​​ന്നു പി​​ന്നീ​​ടു​​ള്ള യാ​​ത്ര. ഒ​​രു സം​​ഘം ദ​​മാ​​മി​​ല്‍​നി​​ന്ന് ല​​ക്‌​​നോ​​വി​​ലേ​​ക്കു തി​​രി​​ച്ചു. ഞ​​ങ്ങ​​ള്‍ ദ​​മാ​​മി​​ല്‍​നി​​ന്ന് ജി​​ദ്ദ​​യി​​ലേ​​ക്ക്. അ​​വി​​ടെ​​നി​​ന്ന് ചൊ​​വ്വ പു​​ല​​ര്‍​ച്ച​​യോ​​ടെ മും​​ബൈ​​യി​​ലെ​​ത്തി’’- പ്ര​​ണ​​വ് പ്രി​​ന്‍​സ് പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് മാ​​നേ​​ജ​​രാ​​യി ചെ​​ന്നൈ​​യി​​ലാ​​ണ് പ്ര​​ണ​​വ് പ്രി​​ന്‍​സ് ഉ​​ള്ള​​ത്.

Sports

ലോ​ക​ചാ​മ്പ്യ​ൻ​മാ​ർ​ക്ക് കൈ ​നി​റ​യെ സ​മ്മാ​നം; ഇ​ന്ത്യ​ൻ ടീ​മി​നു​ള്ള പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ

മും​ബൈ: ട്വ​ന്‍റി 20 ലോ​ക കി​രീടം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​നു​ള്ള സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ. 131 കോ​ടി രൂ​പ​യാ​ണ് പാ​രി​തോ​ഷി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

2024 ടി20 ​ലോ​ക​ക​പ്പ് വി​ജ​യി​ച്ച രോ​ഹി​ത് ശ​ർ​മ​യു​ടെ സം​ഘ​ത്തി​ന് ല​ഭി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് ഇ​ത്. അ​ന്ന് 125 കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ന​ൽ​കി​യി​രു​ന്ന​ത്.

അ​തേ സ​മ​യം ജേ​താ​ക്ക​ൾ​ക്ക് ഐ​സി​സി ന​ൽ​കു​ന്ന സ​മ്മാ​ന​ത്തു​ക​യേ​ക്കാ​ൾ അ​ഞ്ചി​ര​ട്ടി വ​രു​മി​ത്. മൂ​ന്ന് മി​ല്യ​ണ്‍ ഡോ​ള​ര്‍(​ഏ​ക​ദേ​ശം 27.48 കോ​ടി രൂ​പ) ആ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ഇ​ന്ത്യ​യ്ക്ക് ല​ഭി​ച്ച​ത്.

ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ന്യൂ​സി​ല​ന്‍​ഡ് ടീ​മി​ന് 1.6 മി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 14.65 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ചു. ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച സ്‌​പോ​ൺ​സ​ർ​ഷി​പ്പ് വ​രു​മാ​ന​മാ​ണ് സ​മ്മാ​ന​ത്തു​ക ഇ​ത്ര​യ​ധി​കം ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.

സെ​മി​യി​ൽ പു​റ​ത്താ​യ ഇം​ഗ്ല​ണ്ടി​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കും 790,000 ഡോ​ള​ര്‍(​ഏ​ക​ദേ​ശം 7.24 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ചു. സൂ​പ്പ​ർ എ​ട്ടി​ൽ എ​ത്തി​യ ടീ​മു​ക​ള്‍​ക്ക് 380,000 ഡോ​ള​ര്‍(​ഏ​ക​ദേ​ശം 3.48 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​യി ന​ല്‍​കി.

Sports

'പത്തു വർഷത്തിനു ശേഷം നീ എവിടെയായിരിക്കും?' ഇതായിരുന്നു അച്ഛനു സഞ്ജുവിന്‍റെ മറുപടി

സാംസണ്‍ വിശ്വനാഥന്‍ എന്ന ഡല്‍ഹി മുന്‍ പോലീസ് കോണ്‍സ്റ്റബിളിന് ഒരു ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്‍റെ മക്കളായ സാലിയും സഞ്ജുവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരായി മാറണം.

അതിനായി അയാള്‍ ഹൗസിംഗ് കോളനിയിലെ കുട്ടികളെക്കൂട്ടി ടീമുണ്ടാക്കി, വീട്ടിലെ ചെറിയ മുറിയുടെ ഭിത്തിയില്‍ സ്റ്റംപ് വരച്ച് ഉണ്ടാക്കി ബാറ്റ് ചെയ്യിച്ചു, നൈറ്റ് ഡ്യൂട്ടിക്കു ശേഷം തിരികെയെത്തി ഉറങ്ങാന്‍ കൂട്ടാക്കാതെ മക്കളെ ക്രിക്കറ്റ് പരിശീലിപ്പിച്ചു, അവധിദിനങ്ങളില്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലും തെരുവിലും ക്രിക്കറ്റ് കളിപ്പിച്ചു, ഡല്‍ഹിപോലൊരിടത്തു ക്രിക്കറ്റില്‍ അവസരം ലഭിച്ചേക്കില്ലെന്ന കാരണത്താല്‍ ഡൽഹി പോലീസിലെ കോൺസ്റ്റബിൾ ജോലി വിട്ടു സ്വദേശമായ തിരുവനന്തപുരത്തേക്കു തിരികെയത്തി, മക്കളെ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാക്കാനുള്ള കഠിനശ്രമത്തിനിടെ സാംസണ്‍ ജോലിവരെ ഉപേക്ഷിച്ചു.

തങ്ങള്‍ക്കുവേണ്ടി ജീവിച്ച അച്ഛനോട് തിരിച്ചും അതേ വികാരമായിരുന്നു ആ മക്കള്‍ക്ക്... സാംസണിന്‍റെ മക്കളില്‍ രണ്ടാമനായ സഞ്ജുവിലൂടെ ഇന്ത്യന്‍ ടീം 2026 ഐസിസി ട്വന്‍റി-20 ലോകകപ്പ് സ്വന്തമാക്കി. 2026 ലോകകപ്പിന്‍റെ താരമാരെന്ന ചോദ്യത്തില്‍ രണ്ടാമതൊരു ഉത്തരത്തിനുള്ള അവസരം മറ്റാര്‍ക്കും സഞ്ജു നല്‍കിയില്ല...

അഞ്ച് ഇന്നിംഗ്സുകൾ

അതെ, ഡല്‍ഹിയിലെ മുറിക്കുള്ളില്‍ സ്റ്റംപ് വരച്ച് ക്രിക്കറ്റ് പഠിച്ച സഞ്ജു ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോയാണ്. ഏതൊരു സൂപ്പര്‍ ഹീറോയെയും പോലെ തിരിച്ചടിയുടെ കാലം താണ്ടി, ക്ലൈമാക്‌സില്‍ ആരാധകരെ ഇരിപ്പിടത്തില്‍നിന്നെഴുന്നേല്‍പ്പിച്ച് കൈയടിപ്പിച്ചു സഞ്ജു വിശ്വനാഥ് സാംസണ്‍. അതിനായി 2026 ലോകകപ്പില്‍ സഞ്ജു കളിച്ചത് അഞ്ച് ഇന്നിംഗ്‌സ് മാത്രം. അതില്‍ രണ്ട് കളി പകരക്കാരനായി മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടത്. ആദ്യം അഭിഷേക് ശര്‍മ ഉദരസംബന്ധ അസുഖത്തെത്തുടര്‍ന്നു പുറത്തിരുന്നപ്പോഴും റിങ്കു സിംഗ് കുടുംബാവശ്യങ്ങള്‍ക്കായി നാട്ടിലേക്കു മടങ്ങിയപ്പോഴും.

സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടിലൂടെയാണ് സഞ്ജു എന്ന സൂപ്പര്‍ ഹീറോ ഷോ ആരംഭിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 89, ന്യൂസിലന്‍ഡിന് എതിരായ ഫൈനലില്‍ 89... അതോടെ അഞ്ച് ഇന്നിംഗ്‌സില്‍ 321 റണ്‍സുമായി 2026 ലോകകപ്പിന്‍റെ താരമായി. ഒരു ടീമിന് ഒമ്പത് മത്സരങ്ങള്‍ ഉണ്ടായിരുന്ന ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഡഗ്ഗൗട്ടിലായിരുന്നു സഞ്ജു.

 അച്ഛന്‍റെ സ്വപ്നം

2025 കേരള പ്രീമിയര്‍ ലീഗ് ട്വന്‍റി-20യില്‍ ചേട്ടന്‍ സാലി സാംസണിന്‍റെ ക്യാപ്റ്റന്‍സിയിലായിരുന്നു സഞ്ജു കളിച്ചത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടി. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരിക്കേയായിരുന്നു സഞ്ജു കെപിഎല്ലില്‍ എത്തുന്നത്. പ്രഥമ കെപിഎല്ലില്‍നിന്നു വിട്ടുനിന്ന സഞ്ജു 2025 സീസണില്‍ കളിച്ചു.

ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്‍ എത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു സഞ്ജു കെപിഎല്ലില്‍ കളിച്ചത്. 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ അന്നു പ്രഖ്യാപിച്ചില്ല. ലോകകപ്പ് ടീമില്‍ എങ്ങനെയും ഇടംപിടിക്കാനായി കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി മധ്യനിരയിലേക്ക് ഇറങ്ങി കളിക്കാന്‍വരെ സഞ്ജു തയാറായി.

കാലം കരുതിവച്ച നീതിപോലെ, ഗില്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ല. ആദ്യം എതിരാളികളുടെ പ്രഹരമേല്‍ക്കുന്ന നായകന്‍ തിരിച്ചെത്തി വില്ലന്മാരെ കീഴടക്കി ആരാധകരുടെ കൈയടി വാങ്ങുന്നതുപോലൊരു സിനിമാറ്റിക് ഇഫക്ട്. അതായിരുന്നു 2026 ട്വന്‍റി-20 ലോകകപ്പിലെ സഞ്ജു സാംസണ്‍. വിശ്വനാഥ് സാംസണിന്‍റ് സുവര്‍ണ സ്വപ്‌നം ചിറകുവിരിച്ച മുഹൂര്‍ത്തങ്ങള്‍...

 

Sports

ഫ്ലൈയിംഗ് ഇന്ത്യ; 5,551 കി​ലോ​മീ​റ്റ​ര്‍!

ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ഗ്രൂ​പ്പ് എ​യി​ലെ നാ​ലു മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​ന്‍ ടീ​മി​നു യാ​ത്ര ചെ​യ്യേ​ണ്ട​ത് 5551 കി​ലോ​മീ​റ്റ​ര്‍ ദൂ​രം.

മും​ബൈ​യി​ല്‍ അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. തു​ട​ര്‍​ന്ന് ന​മീ​ബി​യ​യ്ക്ക് എ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​നാ​യി ന്യൂ​ഡ​ല്‍​ഹി​യി​ലെ അ​രു​ണ്‍ ജ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക്. അ​വി​ടെ​നി​ന്ന് പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​നാ​യി ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ല്‍. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​യി (നെ​ത​ര്‍​ല​ന്‍​ഡ്‌​സ്) ഇ​ന്ത്യ​ന്‍ ടീ​മി​ന് ഇ​നി അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് പ​റ​ക്ക​ണം.

അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​ന്‍റെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും കൊ​ളം​ബോ​യി​ലാ​ണ്. നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നും അ​മേ​രി​ക്ക​യ്ക്കും എ​തി​രാ​യ മ​ത്സ​ര​ങ്ങ​ള്‍ സിം​ഹ​ള സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​നാ​യി ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്തി​യ പാ​ക് ടീം ​ന​മീ​ബി​യ​യ്ക്ക് എ​തി​രാ​യ ഗ്രൂ​പ്പി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​നാ​യി തി​രി​കെ സിം​ഹ​ള സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു മ​ട​ങ്ങും. ഇ​രു​വേ​ദി​ക​ളും ത​മ്മി​ലു​ള്ള അ​ക​ലെ അ​ഞ്ച് കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ മാ​ത്രം...

ടീം ​ഇ​ന്ത്യ​യു​ടെ യാ​ത്ര

► മും​ബൈ - ഡ​ല്‍​ഹി: 1167 കി​ലോ​മീ​റ്റ​ര്‍

► ഡ​ല്‍​ഹി - കൊ​ളം​ബോ: 2433 കി​ലോ​മീ​റ്റ​ര്‍

► കൊ​ളം​ബോ - അ​ഹ​മ്മ​ദാ​ബാ​ദ്: 1951 കി​ലോ​മീ​റ്റ​ര്‍

അ​ന്ന് ഇ​ന്ത്യ, ഇ​ന്ന് പാ​ക്

ഈ ​ലോ​ക​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ള്‍​ക്കു വേ​ദി​യാ​കു​ന്ന​ത് കൊ​ളം​ബോ​യി​ലെ ര​ണ്ടു സ്റ്റേ​ഡി​യ​ങ്ങ​ളാ​ണ്, ആ​ര്‍. പ്രേ​മ​ദാ​സ​യും സിം​ഹ​ള സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ഗ്രൗ​ണ്ടും. ഈ ​ര​ണ്ടു വേ​ദി​ക​ളും ത​മ്മി​ലു​ള്ള അ​ക​ലം ഏ​ക​ദേ​ശം അ​ഞ്ച് കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ മാ​ത്രം. അ​താ​യ​ത്, ഇ​ന്ത്യ​ന്‍ ടീ​മി​നെ പോ​ലെ കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ണ്ട യാ​ത്ര​യോ ക​ട​ല്‍​ക​ട​ന്നു​ള്ള യാ​ത്ര​യോ പാ​ക് ടീ​മി​നു ചെ​യ്യേ​ണ്ടി​വ​ന്നി​ല്ല.

പാ​ക്കി​സ്ഥാ​ന്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 2025 ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ ഇ​ന്ത്യ​ക്കാ​യി​രു​ന്നു ഈ ​ആ​നു​കൂ​ല്യം. പാ​ക്കി​സ്ഥാ​നി​ലേ​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍​ക്കു വേ​ദി​യാ​യ​ത് ദു​ബാ​യ് ആ​യി​രു​ന്നു.

Sports

ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ 2 മ​​ല​​യാ​​ളി​​ക​​ള്‍

മും​​ബൈ: ഐ​​സി​​സി അ​​ണ്ട​​ര്‍ 19 പു​​രു​​ഷ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ര​​ണ്ട് മ​​ല​​യാ​​ളി​​ക​​ള്‍. കോ​​ട്ട​​യ​​ത്തു​​വേ​​രു​​ള്ള ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കു​​ന്ന ആ​​രോ​​ണ്‍ ജോ​​ര്‍​ജും കേ​​ര​​ള​​ത്തി​​നാ​​യി ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കു​​ന്ന മു​​ഹ​​മ്മ​​ദ് ഇ​​നാ​​നു​​മാ​​ണ് ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഇ​​ടം​​നേ​​ടി​​യ മ​​ല​​യാ​​ളി​​ക​​ള്‍.

ആ​​യു​​ഷ് മാ​​ത്രെ ന​​യി​​ക്കു​​ന്ന ടീ​​മി​​ന്‍റെ വൈ​​സ് ക്യാ​​പ്റ്റ​​ന്‍ വി​​ഹാ​​ന്‍ മ​​ല്‍​ഹോ​​ത്ര​​യാ​​ണ്. ജ​​നു​​വ​​രി 15 മു​​ത​​ല്‍ ഫെ​​ബ്രു​​വ​​രി ആ​​റ് വ​​രെ സിം​​ബാ​​ബ്‌വെ​​യി​​ലും ന​​മീ​​ബി​​യ​​യി​​ലു​​മാ​​യാ​​ണ് ലോ​​ക​​ക​​പ്പ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്.


അ​​ഞ്ച് ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ ഗ്രൂ​​പ്പ് എ​​യി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡ്, ബം​​ഗ്ലാ​​ദേ​​ശ്, അ​​മേ​​രി​​ക്ക ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ്. ജ​​നു​​വ​​രി 15ന് ​​അ​​മേ​​രി​​ക്ക​​യ്ക്ക് എ​​തി​​രേയാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം.
ലോ​​ക​​ക​​പ്പി​​നു മു​​മ്പ് ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 ടീം ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​നം ക​​ളി​​ക്കും. വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യാ​​ണ് പ​​ര​​മ്പ​​ര​​യി​​ല്‍ ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക. ആ​​യു​​ഷ്, വി​​ഹാ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​രി​​ക്കി​​നു​​ശേ​​ഷ​​മു​​ള്ള വി​​ശ്ര​​മ​​ത്തി​​ലാ​​യ​​തി​​നാ​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ ക​​ളി​​ക്കു​​ന്നി​​ല്ല.

Sports

വ​​നി​​താ ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് ;ഇന്ത്യന്‍ ടീം 24ന് തിരുവനന്തപുരത്ത്‌

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ത്യ-​​ശ്രീ​​ല​​ങ്ക വ​​നി​​ത ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യ്ക്കാ​​യി ടീ​​മു​​ക​​ൾ 24ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തും. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് ന​​ട​​ക്കും. അ​​വ​​സാ​​ന മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യാ​​ണ് വ​​നി​​ത ടീം ​​കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്.

ഈ ​​മാ​​സം 26, 28, 30 തീ​​യ​​തി​​ക​​ളി​​ൽ കാ​​ര്യ​​വ​​ട്ട​​ത്തെ സ്പോ​​ർ​​ട്സ് ഹ​​ബ് രാ​​ജ്യാ​​ന്ത​​ര സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക. വൈ​​കി​​ട്ട് ഏ​​ഴി​​നാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ക.

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ചാ​​ന്പ്യന്മാരായ ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ പ്ര​​മു​​ഖ താ​​ര​​ങ്ങ​​ളെ​​ല്ലാം ട്വ​​ന്‍റി20​​യിലും ക​​ളി​​ക്കും.

ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീം ​​ആ​​ദ്യ​​മാ​​യാ​​ണ് കേ​​ര​​ള​​ത്തി​​ൽ രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ത്തി​​ന​​റ​​ങ്ങു​​ന്ന​​ത്. 25ന് ​​ഇ​​രു ടീ​​മു​​ക​​ളും പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങും.

ടി​​ക്ക​​റ്റ് നി​​ര​​ക്കു​​ക​​ൾ അ​​ടു​​ത്ത ദി​​വ​​സം ത​​ന്നെ പ്ര​​ഖ്യാ​​പി​​ക്കും. വ​​നി​​ത​​ക​​ൾ​​ക്കും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ടി​​ക്ക​​റ്റ് നി​​ര​​ക്കി​​ൽ ഇ​​ള​​വു​​ണ്ടാ​​കും.

Sports

മ​ഞ്ഞ​ളി​ന്‍റെ നാ​ട്ടിലെ പെൺകുട്ടി; ക്രിക്കറ്റ് പ്രേമികളുടെ മനം നിറച്ച മന്ദാന

സ്മൃ​തി മ​ന്ദാ​ന; സൗ​ന്ദ​ര്യ​വും ക്രി​ക്ക​റ്റ് വൈ​ഭ​വ​വും​കൊ​ണ്ട് ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ കൂ​ടു​കൂ​ട്ടി​യ​വ​ള്‍. നി​ല​വി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റി​ന്‍റെ ഗ്ലാ​മ​ര്‍ മു​ഖം. പ​ലാ​ഷ് മു​ഖ​ലു​മാ​യു​ള്ള ഏ​റെ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷം വി​വാ​ഹ​ത്തി​ലേ​ക്കു ക​ട​ക്കാ​നൊ​രു​ങ്ങി​യി​രി​ക്കു​ന്നു. എ​ന്നാ​ല്‍, സ്മൃ​തി​യു​ടെ പി​താ​വി​ന്‍റെ ഹൃ​ദ​യ​സം​ബ​ന്ധ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് വി​വാ​ഹ​ച്ച​ട​ങ്ങ് ത​ല്‍​ക്കാ​ലം മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത മാ​ന​സി​ക സ​മ്മ​ര്‍​ദ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് പ​ലാ​ഷി​നെ​യും സാ​ങ്ഗ്ലി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​ന്നു.

മും​ബൈ​യി​ലാ​ണ് സ്മൃ​തി ജ​നി​ച്ച​തെ​ങ്കി​ലും വ​ള​ര്‍​ന്ന​ത് മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ സാ​ങ്ഗ്ലി​യി​ലാ​യി​രു​ന്നു. മ​ഞ്ഞ​ളി​ന്‍റെ നാ​ടെ​ന്നാ​ണ് സാ​ങ്ഗ്ലി അ​റി​യ​പ്പെ​ടു​ന്ന​ത്. മ​ഞ്ഞ​ളി​ന്‍റെ നാ​ട്ടി​ല്‍ വ​ള​ര്‍​ന്ന സ്മൃ​തി എ​ങ്ങ​നെ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ മു​ഖ​മാ​യി​മാ​റി...

 പ​ഠി​ച്ച​തും വ​ള​ര്‍​ന്ന​തും സാ​ങ്ഗ്ലി​യി​ല്‍

 1996 ജൂ​ലൈ​യി​ല്‍ മും​ബൈ​യി​ലാ​യി​രു​ന്നു സ്മൃ​തി മ​ന്ദാ​ന​യു​ടെ ജ​ന​നം. എ​ന്നാ​ൽ, ര​ണ്ടാം വ​യ​സി​ൽ സാ​ങ്ഗ്ലി ജി​ല്ല​യി​ലെ മാ​ധ​വ്‌​ന​ഗ​റി​ലേ​ക്കു സ്മൃ​തി​യു​ടെ കു​ടും​ബം ചേ​ക്കേ​റി. പ്രാ​ദേ​ശി​ക സ്‌​കൂ​ളി​ല്‍ വി​ദ്യാ​ഭ്യാ​സം. തു​ട​ര്‍​ന്ന് സാ​ങ്ഗ്ലി​യി​ലെ ചി​ന്താ​മ​ണ്‍ റാ​വു കൊ​മേ​ഴ്‌​സ് കോ​ള​ജി​ല്‍​നി​ന്ന് ഡി​ഗ്രി.

എ​ന്നാ​ല്‍, വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം ക്രി​ക്ക​റ്റും സ്മൃ​തി മ​ന്ദാ​ന വ​ശ​ത്താ​ക്കി. കാ​ര​ണം, സ്മൃ​തി​യു​ടെ അ​ച്ഛ​നും ചേ​ട്ട​ന്മാ​രും പ്രാ​ദേ​ശി​ക​മാ​യി ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​വ​രാ​യി​രു​ന്നു. ചേ​ട്ട​ന്മാ​ര്‍ സ്റ്റേ​റ്റ് ലെ​വ​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കുന്നതി​നും സ്മൃ​തി സാ​ക്ഷി​യാ​യി.

 ഒ​മ്പ​താം വ​യ​സി​ല്‍ അ​ണ്ട​ര്‍ 15 ടീ​മി​ല്‍

 ക്രി​ക്ക​റ്റ് വീ​ട്ടി​ലെ വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യ​ത് സ്മൃ​തി​യു​ടെ ക​രി​യ​റി​നു ഗു​ണം ചെ​യ്തു. ഒ​മ്പ​താം വ​യ​സി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര അ​ണ്ട​ര്‍ 15 ടീ​മി​ലേ​ക്ക് സ്മൃ​തി​ക്കു ക്ഷ​ണ​മെ​ത്തി. 11-ാം വ​യ​സി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര അ​ണ്ട​ര്‍ 19 ടീ​മി​ലും സ്മൃ​തി​ക്ക് ഇ​ടം​ല​ഭി​ച്ചു. ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​ക​ളി​ലൂ​ടെ അ​ല്ലാ​യിു​ന്നു സ്മൃ​തി​യു​ടെ ക​രി​യ​ര്‍ തു​ട​ങ്ങി​യ​ത്. സ്‌​കൂ​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പും​ശേ​ഷ​വും ന​ട​ത്തി​യ ഇ​ട​വി​ടാ​തെ​യു​ള്ള പ്രാ​ദേ​ശി​ക പ​രി​ശീ​ല​ന​മാ​യി​രു​ന്നു സ്മൃ​തി​യു​ടെ ക​രു​ത്ത്.

 കൗ​മാ​ര​ത്തി​ലേ ത​രം​ഗം

 16-ാം വ​യ​സി​ല്‍ ആ​ഭ്യ​ന്ത​ര അ​ണ്ട​ര്‍ 19 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ 224 നോ​ട്ടൗ​ട്ടു​മാ​യി ദേ​ശീ​യ ത​ല​ത്തി​ല്‍ ശ്ര​ദ്ധ​പി​ടി​ച്ചു​വാ​ങ്ങി. ലി​സ്റ്റ് എ ​ക്രി​ക്ക​റ്റി​ല്‍ ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ താ​രം എ​ന്ന റി​ക്കാ​ര്‍​ഡാ​യി​രു​ന്നു അ​ന്ന് സ്മൃ​തി കു​റി​ച്ച​ത്. അ​തോ​ടെ ദേ​ശീ​യ ടീം ​സെ​ല​ക്ട​ര്‍​മാ​രു​ടെ ക​ണ്ണ് സ്മൃ​തി​യി​ല്‍ ഉ​ട​ക്കി, ഇ​ന്ത്യ​യു​ടെ ഭാ​വി​താ​ര​ത്തെ അ​വ​ര്‍ സ്മൃ​തി​യി​ല്‍ ക​ണ്ടു.

 17-ാം വ​യ​സി​ല്‍

 2013ല്‍ ​ത​ന്‍റെ 17-ാം വ​യ​സി​ല്‍ സ്മൃ​തി ഇ​ന്ത്യ​ന്‍ ജ​ഴ്‌​സി അ​ണി​ഞ്ഞു. 2013 ഏ​പ്രി​ല്‍ അ​ഞ്ചി​ന് വ​ഡോ​ദ​ര​യി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ആ​യി​രു​ന്നു ട്വ​ന്‍റി-20 അ​ര​ങ്ങേ​റ്റം. ഏ​പ്രി​ല്‍ 10ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ല്‍​വ​ച്ച് ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​ത​ന്നെ ഏ​ക​ദി​ന​ത്തി​ലും അ​ര​ങ്ങേ​റി. അ​ങ്ങേ​റ്റ ട്വ​ന്‍റി-20 ഇ​ന്നിം​ഗ്‌​സി​ല്‍ 36 പ​ന്തി​ല്‍ 39 റ​ണ്‍​സ്, ഏ​ക​ദി​ന​ത്തി​ല്‍ 35 പ​ന്തി​ല്‍ 25.

2016ല്‍ ​ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ക​ന്നി രാ​ജ്യാ​ന്ത​ര സെ​ഞ്ചു​റി നേ​ടി. അ​തേ​വ​ര്‍​ഷം ഐ​സി​സി വ​നി​താ ക്രി​ക്ക​റ്റ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഏ​ക​ദി​ന​ത്തി​ല്‍ 117 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 14 സെ​ഞ്ചു​റി​യും 34 അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടെ 5322 റ​ണ്‍​സ് നേ​ടി. ഏ​ഴ് ടെ​സ്റ്റി​ല്‍ ര​ണ്ട് സെ​ഞ്ചു​റി​യും മൂ​ന്ന് അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടെ 629 റ​ണ്‍​സ്, 153 ട്വ​ന്‍റി-20 ക​ളി​ച്ച് ഒ​രു സെ​ഞ്ചു​റി​യും 31 അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടെ 3982 റ​ണ്‍​സും സ്മൃ​തി ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി.

ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി (14), ഏ​ക​ദി​ന​ത്തി​ല്‍ ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യി​ല്‍ (14) ര​ണ്ടാം സ്ഥാ​നം, ഒ​രു ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ (ലോ​ക​ക​പ്പ്) ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി (5), ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷം ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് (1362) തു​ട​ങ്ങി ഒ​രു​പി​ടി റി​ക്കാ​ര്‍​ഡു​ക​ള്‍ 29കാ​രി​യാ​യ സ്മൃ​തി​യു​ടെ പേ​രി​ല്‍ നി​ല​വി​ലു​ണ്ട്.

Sports

റ​​യാ​​ൻ വി​​ല്യം​​സ​​ണ്‍ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ക​​ളി​​ക്കും

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ പൗ​​ര​​ത്വം നേ​​ടി​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം റ​​യാ​​ൻ വി​​ല്ല്യം​​സി​​ന് ഇ​​നി നീ​​ല​​ക്കു​​പ്പാ​​യ​​ത്തി​​ൽ ക​​ളി​​ക്കാം.

ഓ​​സ്ട്രേ​​ലി​​യ​​ൻ ഫെ​​ഡ​​റേ​​ഷ​​ൻ ന​​ൽ​​കി​​യ വി​​ടു​​ത​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫി​​ഫ അം​​ഗീ​​ക​​രി​​ച്ചു. അ​​തോ​​ടെ ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ടീ​​മി​​നാ​​യി ഇ​​നി​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളി​​ൽ റ​​യാ​​ന് ബൂ​​ട്ട​​ണി​​യാം. മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ റ​​യാ​​ൻ നേ​​ര​​ത്തേ ത​​ന്നെ ഇ​​ന്ത്യ​​ൻ ക്യാം​​പി​​ൽ എ​​ത്തി​​യി​​രു​​ന്നു.

ബു​​ധ​​നാ​​ഴ്ച​​യാ​​ണ് ഫി​​ഫ റ​​യാ​​ന്‍റെ ടീം ​​മാ​​റ്റം ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി അം​​ഗീ​​ക​​രി​​ച്ച​​ത്. ഫി​​ഫ​​യു​​ടെ അം​​ഗീ​​കാ​​രം വൈ​​കി​​യ​​തി​​നാ​​ൽ എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ക്വാ​​ളി​​ഫ​​യ​​ർ റൗ​​ണ്ടി​​ൽ ബം​​ഗ്ല​​ദേ​​ശി​​നെ​​തി​​രാ​​യ മ​​ത്സ​​രം റ​​യാ​​ന് ന​​ഷ്ട​​മാ​​യി​​രു​​ന്നു. നി​​ല​​വി​​ൽ ഐ​​എ​​സ്എ​​ൽ ക്ല​​ബ് ബം​​ഗ​​ളൂ​​രു എ​​ഫ്സി താ​​ര​​മാ​​ണ്.

Sports

‘വി​​മ​​ൻ ഇ​​ൻ ബ്ലൂ​​’വി​​ന് പി​​ന്തു​​ണ

ഹൊ​​ബാ​​ർ​​ട്ട്: വ​​നി​​താ ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ ക​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ന് പി​​ന്തു​​ണ​​യു​​മാ​​യി ഇ​​ന്ത്യ​​യു​​ടെ പു​​രു​​ഷ ടീ​​മം​​ഗ​​ങ്ങ​​ൾ.

ഞാ​​യ​​റാ​​ഴ്ച ഹൊ​​ബാ​​ർ​​ട്ടി​​ൽ ന​​ട​​ന്ന ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ട്വ​​ന്‍റി-20​​ൽ വി​​ജ​​യ​​മു​​റ​​പ്പി​​ച്ച​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് പു​​രു​​ഷ ടീ​​മം​​ഗ​​ങ്ങ​​ൾ ക​​ളി കാ​​ണാ​​നി​​രു​​ന്ന​​ത്. ഇ​​തി​​ന്‍റെ ചി​​ത്രം ബി​​സി​​സി​​ഐ എ​​ക്സി​​ൽ പ​​ങ്കു​​വെ​​ച്ചു. ‘വ​​നി​​താ ടീ​​മി​​ന് പി​​ന്തു​​ണ’ എ​​ന്ന ക്യാ​​പ്ഷ​​നും ചി​​ത്ര​​ത്തി​​ന് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, രോ​​ഹി​​ത് ശ​​ർ​​മ, സു​​നി​​ൽ ഗാ​​വ​​സ്ക്ക​​ർ, വി​​.വി​​.എ​​സ്. ല​​ക്ഷ്മ​​ണ്‍ എ​​ന്നി​​വ​​ർ ഇ​​ന്ത്യ​​യു​​ടെ ഫൈ​​ന​​ൽ മ​​ത്സ​​രം കാ​​ണാ​​ൻ ന​​വി മും​​ബൈ​​യി​​ലെ ഡി​​വൈ പാ​​ട്ടീ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ലെ​​ത്തി​​യി​​രു​​ന്നു.

Sports

കൂ​ടു​ത​ൽ ക​ളി​ക്കേ​ണ്ട; ഓ​സ്‌​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ നി​ന്ന് കു​ല്‍​ദീ​പി​നെ തി​രി​ച്ചു വി​ളി​ച്ചു

ബം​ഗ​ളൂ​രു: ഓ​സ്ട്രേ​ലി​യാ​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​യു​ടെ ടി20 ​ടീ​മി​ല്‍ നി​ന്ന് സ്പി​ന്ന​ര്‍ കു​ല്‍​ദീ​പ് യാ​ദ​വി​നെ തി​രി​ച്ചു​വി​ളി​ച്ചു. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ച്ച താ​ര​ത്തെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കു​ല്‍​ദീ​പി​നോ​ട് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വി​ശ്യ​പ്പെ​ട്ട​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ​തി​രെ ന​ട​ക്കു​ന്ന ച​തു​ര്‍​ദി​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ എ ​ടീ​മി​ൽ താ​രം ക​ളി​ക്കും. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​കും കു​ല്‍​ദീ​പ് ഇ​ന്ത്യ​ന്‍ എ ​ടീ​മി​നാ​യി ക​ളി​ക്കു​ക. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി കു​ൽ​ദീ​പി​ന് റെ​ഡ്ബോ​ളി​ൽ കൂ​ടു​ത​ൽ മ​ത്സ​ര​പ​രി​ച​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ ര​ണ്ട് ടെ​സ്റ്റു​ക​ളാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ക. ന​വം​ബ​ര്‍ 14ന് ​കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​നി​ലാ​ണ് ആ​ദ്യ ടെ​സ്റ്റ്. ര​ണ്ടാം ടെ​സ്റ്റ് ന​വം​ബ​ര്‍ 22 ഗു​വാ​ഹ​ത്തി​യി​ല്‍ ന​ട​ക്കും.

 

 

 

Latest News

Corehub Up