കോട്ടയം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊതുയോഗങ്ങളും സെമിനാറുകളും മേഖലാ സമ്മേളനങ്ങളും നടത്തരുതെന്ന് എൻഎസ്എസ് നേതൃത്വം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം.
ഇതുസംബന്ധിച്ച് എല്ലാ കരയോഗങ്ങൾക്കും യൂണിയനുകൾക്കും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കർശന നിർദേശം നൽകി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടാതിരിക്കാനാണ് നിർണായക നീക്കം.
എല്ലാ കരയോഗങ്ങളും നിർദേശം കൃത്യമായി പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്നതാണ് എൻഎസ്എസിന്റെ പ്രഖ്യാപിത നിലപാട്.