ബംഗളൂരു: കർണാടകയിൽ നിയമസഭാ കക്ഷി നേതാവായി ഡി.കെ. ശിവകുമാറിനെ തിരഞ്ഞെടുത്തു. സിദ്ധരാമയ്യയാണ് പേര് നിർദേശിച്ചത്.
ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ഡി.കെ. ശിവകുമാറിനെ പിന്താങ്ങി. യോഗത്തിൽ സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി.
ബുധനാഴ്ച വൈകിട്ട് 5. 15 ആയിരിക്കും ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുക10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി റൺദീപ് സിംഗ് സുർജേവാല ഉൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞയിൽ പങ്കെടുക്കും.
Tags : D.K. Shivakumar Leader of Congress Legislative Party Karnataka