x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത സം​ഭ​വം; ഗ്ലോ​ബ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി


Published: May 2, 2026 03:51 PM IST | Updated: May 2, 2026 03:51 PM IST

ബം​ഗ​ളൂ​രു: മൈ​സൂ​രി​ലെ ഹോ​സ്റ്റ​ലു​ക​ളി​ൽ മലയാളികൾ അടക്കമുള്ള വിദ്യാർഥികൾക്ക് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ആ​ഹാ​രം വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഗ്ലോ​ബ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി കർണാടക സർക്കാർ. സംഭവം വാർത്തയായതിന് പിന്നാലെയാണ് നടപടി.

ആരോഗ്യവകുപ്പ് ഹോസ്റ്റലിൽ പരിശോധന നടത്തിയതിന് പിന്നാലെ മെസ് അടപ്പിച്ചു. കു​ട്ടി​ക​ൾ​ക്ക് പ​ക​രം ഭ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തുമെന്ന് അധികൃതർ അറിയിച്ചു.

ഗ്ലോബൽ എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന അഞ്ച് കോളജുകളുടെ ഹോസ്റ്റലുകളിലാണ് വൃത്തിഹീനമായ ഭക്ഷണം നൽകിയത്. കോ​ഴി​ക്ക​റി​യി​ൽ നി​ന്ന് തൂ​വ​ലും ചോ​ര​യും ച​പ്പാ​ത്തി​യി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക്കും ചോ​റി​ൽ​നി​ന്ന് പാ​റ്റയേ​യും കി​ട്ടി​യ​താ​യി വി​ദ്യാ​ർ​ഥികൾ പരാതിപ്പെട്ടിരുന്നു. മെ​സ്സ് ഫീ ​ആ​യി വാ​ങ്ങു​ന്ന​ത് പ്ര​തി​വ​ർ​ഷം 80,000 രൂ​പ​യാ​ണ്. ‌‌

പുറത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. ചോ​ദ്യം ചെ​യ്താ​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്നു​വെ​ന്നും വി​ദ്യാ​ർ​ഥികൾ ആരോപിച്ചിരുന്നു.

Tags : unhygienic food karnataka

Recent News

Corehub Up