x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​റ്റി ധ​രി​ച്ച​ത് ഇ​ഷ്ട​മാ​യി​ല്ല; ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് യു​വാ​വ്


Published: April 22, 2026 07:50 PM IST | Updated: April 22, 2026 07:50 PM IST

ബെ​ല​ഗാ​വ്: ക​ർ​ണാ​ട​ക​യി​ൽ നൈ​റ്റി ധ​രി​ച്ച​തി​ന് ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് യു​വാ​വ്. ബെ​ല​ഗാ​വ് ഖാ​നാ​പു​രി​ലെ ഹ​ത്ത​ര​വാ​ദ ഗ്രാ​മ​വാ​സി​യാ​യ കൃ​ഷ്ണ പാ​ട്ടീ​ലാ​ണ് ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ മ​ഞ്ജു​ള പാ​ട്ടീ​ലി​നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
നി​ല​വി​ൽ ബെ​ല​ഗാ​വ് ബ്രിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് മ​ഞ്ജു​ള. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് കൃ​ഷ്ണ പാ​ട്ടീ​ൽ.

ഹ​ത്ത​ര​വാ​ദ ഗ്രാ​മ​ത്തി​ലാ​ണ് കൃ​ഷ്ണ പാ​ട്ടീ​ലും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. മ​ഞ്ജു​ള നൈ​റ്റി ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ളാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. കൃ​ഷ്ണ പാ​ട്ടീ​ലി​ന്‍റെ എ​തി​ർ​പ്പ് വ​ക​വ​യ്ക്കാ​തെ മ​ഞ്ജു​ള നൈ​റ്റി ധ​രി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ കൃ​ഷ്ണ പാ​ട്ടീ​ൽ ഭാ​ര്യ​യെ തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

വ​സ്ത്ര​ത്തി​ൽ തീ ​പ​ട​ർ​ന്ന​തോ​ടെ മ​ഞ്ജു​ള സ​ഹാ​യ​ത്തി​നാ​യി ഉ​റ​ക്കെ നി​ല​വി​ളി​ച്ചു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

 

Tags : karnataka karnataka police crime news

Recent News

Corehub Up