ബംഗളൂരു: കർണാടക കോൺഗ്രസ് എംഎൽഎ എൻ.എ. ഹാരീസിന്റെ മക്കളുടെയും മുൻ കേന്ദ്രമന്ത്രി കെ. റഹ്മാൻ ഖാന്റെ പൗത്രന്റെയും വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി.
ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു റെയ്ഡ്. എൻ.എ. ഹാരീസിന്റെ മക്കളായ മുഹമ്മദ് ഹാരീസ് നാലപ്പാട്, ഒമർ ഫാറൂഖ് നാലപ്പാട്, റഹ്മാൻ ഖാന്റെ പൗത്രൻ അഖീബ് ഖാൻ എന്നിവർക്കെതിരേയായിരുന്നു ഇഡി റെയ്ഡ്.
ഹാരീസ് സഹോദരന്മാരെ മുന്പ് ഇതേ കേസിൽ കർണാടക പോലീസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) ചോദ്യം ചെയ്തിരുന്നു.
Tags : ED raids Karnataka Congress MLA