x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി വ്യ​വ​സാ​യി ക​ര്‍​ണാ​ട​ക​യി​ല്‍ റി​മാ​ന്‍​ഡി​ല്‍


Published: April 10, 2026 04:47 PM IST | Updated: April 10, 2026 04:47 PM IST

ക​ല്‍​പ്പ​റ്റ: മ​ല​യാ​ളി വ്യ​വ​സാ​യി ക​ര്‍​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ് ന​ഗ​ര്‍ ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍. ഗു​ണ്ടി​ല്‍​പേ​ട്ടി​ന് സ​മീ​പം ഹി​രി​ക​ടി​യി​ലെ സാ​യ് പ്രി​യ സ്റ്റോ​ണ്‍ ക്ര​ഷ​ര്‍ മു​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വ​യ​നാ​ട് ബ​ത്തേ​രി പൂ​ല​മ​ല സ്വ​ദേ​ശി കെ.​ജി. ക്ലി​പ്പി​യാ​ണ്(55) റി​മാ​ന്‍​ഡി​ല്‍.

സ്റ്റോ​ണ്‍ ക്ര​ഷ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ എം. ​സോ​മ​ശേ​ഖ​റി​ന്‍റെ പ​രാ​തി​യി​ല്‍ ബേ​ഗൂ​ര്‍ പോ​ലീ​സ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഏ​പ്രി​ല്‍ അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ക്ലി​പ്പി അ​റ​സ്റ്റി​ലാ​യ​ത്. ഗു​ണ്ടി​ല്‍​പേ​ട്ട ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ക്ലി​പ്പി​യെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ആ​യു​ധ നി​യ​മ​ത്തി​ലേ​ത​ട​ക്കം വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച കോ​ട​തി റി​മാ​ന്‍​ഡ് ഈ ​മാ​സം 18 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.

ബി​സി​ന​സ് പ​ങ്കാ​ളി​യെ​ന്ന നി​ല​യി​ല്‍ വ​ഞ്ചി​ക്കു​ക​യും ധ​ന​ന​ഷ്ടം വ​രു​ത്തു​ക​യും ക്ര​ഷ​ര്‍ വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്ലി​പ്പി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് സോ​മ​ശേ​ഖ​റി​ന്‍റെ മ​ക​ള്‍ നീ​തു എ​സ്. ശേ​ഖ​റും ഭ​ര്‍​ത്താ​വ് എം. ​പ​വ​ന്‍​കു​മാ​റും പ​റ​ഞ്ഞു.

ഇ​ട​നി​ല​ക്കാ​ര​ന്‍ മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട ക്ലി​പ്പി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 2016ലാ​ണ് ക്ര​ഷ​ര്‍ ആ​രം​ഭി​ച്ച​ത്. ഒ​രു കോ​ടി രൂ​പ​യാ​യി​രു​ന്നു ക്ലി​പ്പി​യു​ടെ നി​ക്ഷേ​പം. സോ​മ​ശേ​ഖ​റി​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള ഏ​ഴ് ഏ​ക്ക​ര്‍ സ്ഥ​മാ​ണ് യൂ​ണി​റ്റി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. സ്ഥ​ല​ത്തി​ന്‍റെ വി​ല ഉ​ള്‍​പ്പെ​ടെ ക​ണ​ക്കാ​ക്കി​യാ​ല്‍ ഏ​ഴ് കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് സോ​മ​ശേ​ഖ​ര്‍ ന​ട​ത്തി​യ​ത്. എം​ഡി എ​ന്ന നി​ല​യി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ള​ട​ക്കം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് ക്ലി​പ്പി​യാ​ണ്.

പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി മൂ​ന്നു മാ​സം ക​ഴി​ഞ്ഞ​തു​മു​ത​ല്‍ സ്ഥാ​പ​നം ന​ഷ്ട​ത്തി​ലാ​ണെ​ന്നാ​ണ് ക്ലി​പ്പി സോ​മ​ശേ​ഖ​റി​നോ​ടും മ​റ്റ് പ​ങ്കാ​ളി​ക​ളോ​ടും പ​റ​ഞ്ഞ​ത്. യോ​ഗം ചേ​ര്‍​ന്ന് ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് മ​റ്റു പ​ങ്കാ​ളി​ക​ള്‍ ശ​ഠി​ച്ച​പ്പോ​ള്‍ ക്ലി​പ്പി വി​ദേ​ശ​ത്തേ​ക്കു പോ​യി. സോ​മ​ശേ​ഖ​ര്‍ നി​യ​മ​സ​ഹാ​യം തേ​ടി​യ​തി​ന് പി​ന്നാ​ലെ വി​ദേ​ശ​ത്തു​നി​ന്നു തി​രി​ച്ചെ​ത്തി​യ ക്ലി​പ്പി മീ​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ത്തെ​ങ്കി​ലും തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​മു​ഴ​ക്കി പോ​കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക​യി​ല്‍ ക്ലി​പ്പി​ക്കെ​തി​രേ കേ​സു​ണ്ട്.

സോ​മ​ശേ​ഖ​റി​നെ​തി​രേ ഏ​ഴ് സി​വി​ല്‍ കേ​സ് ക്ലി​പ്പി​യും ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. എ​ട്ട് വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് സി​വി​ല്‍ കേ​സു​ക​ള്‍ സോ​മ​ശേ​ഖ​റി​ന് അ​നു​കൂ​ല​മാ​യി തീ​ര്‍​പ്പാ​യ​ത്. പ​ങ്കാ​ളി​ക​ള്‍​ക്കി​ട​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ലം ദീ​ര്‍​ഘ​കാ​ലം ക്ര​ഷ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. ഇ​ത് യൂ​ണി​റ്റി​ലെ​വി​ല​പ്പി​ടി​പ്പു​ള്ള യ​ന്ത്ര​ങ്ങ​ള​ട​ക്കം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​യ് പ്രി​യ​യും ഭ​ര്‍​ത്താ​വ് പ​വ​ന്‍​കു​മാ​റും ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് പു​തി​യ യ​ന്ത്ര​ങ്ങ​ള്‍ വാ​ങ്ങി സോ​മ​ശേ​ഖ​റി​ന്‍റെ പേ​രി​ല്‍ പു​തി​യ ലൈ​സ​ന്‍​സ് എ​ടു​ത്ത് സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ച്ചു.

10 ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ക്ലി​പ്പി യൂ​ണി​റ്റി​ലെ​ത്തി കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യ​ത്. കാ​ര​വ​ന്‍ ക​യ​റ്റി​നി​ര്‍​ത്തി യൂ​ണി​റ്റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം ത​ട​സ​പ്പെ​ടു​ത്തി​യ ക്ലി​പ്പി​യു​ടെ കൈ​വ​ശം ര​ണ്ട് റി​വോ​ള്‍​വ​റാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​ന്ന് ക്ര​ഷ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ വി​ര​ട്ടു​ന്ന​തി​നും മ​റ്റൊ​ന്ന് സ്വ​ന്തം ശ​രീ​ര​ത്തോ​ട് ചേ​ര്‍​ത്തു​പി​ടി​ച്ച് ആ​ത്മ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​തി​നു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ത​നി​ക്ക് ചേ​രേ​ണ്ട സ്വ​ത്താ​ണ് ഇ​തെ​ന്ന വാ​ദ​വും ക്ലി​പ്പി ഉ​ന്ന​യി​ച്ചു.

യൂ​ണി​റ്റ് ഉ​ട​മ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും ക്ലി​പ്പി കാ​ര​വ​നി​ല്‍​നി​ന്ന് ഇ​റ​ങ്ങാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. അ​ടു​ത്ത ദി​വ​സം വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ക്ലി​പ്പി​ക്കെ​തി​രേ ബേ​ഗൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. തു​ട​ര്‍​ച്ച​യാ​യി 16 ദി​വ​സം കാ​ര​വ​നി​ല്‍ ത​ങ്ങി​യ ക്ലി​പ്പി പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് മ​റ്റൊ​രു വാ​ഹ​ന​ത്തി​ലാ​ണ് ക​ട​ന്ന​ത്. കാ​ര​വ​ന്‍ ബേ​ഗൂ​ര്‍ പോ​ലീ​സി​ന്‍റെ ക​സ്റ്റി​യി​ലാ​ണ്.

ജാ​മ്യം ഇ​ല്ലാ​ത്ത വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്തെ​ങ്കി​ലും ക്ലി​പ്പി​യെ പി​ടി​കൂ​ടാ​ന്‍ ക​ര്‍​ണാ​ട​ക പോ​ലീ​സ് ഉ​ത്സാ​ഹം കാ​ട്ടി​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചി​ന് ക്ലി​പ്പി മ​റ്റൊ​രു കാ​ര​വ​നി​ല്‍ ഗു​ണ്ടി​ല്‍​പേ​ട്ട​യി​ലൂ​ടെ ബം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​താ​യി നീ​തു​വി​ന് വി​വ​രം ല​ഭി​ച്ച​ത്. കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്ന നീ​തു മൈ​സൂ​രു പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കാ​ര​വ​നു കു​റു​കെ​നി​ന്ന് ബ​ഹ​ളം​വ​ച്ച് ആ​ളു​ക​ളെ​യും പോ​ലീ​സി​നെ​യും വി​ളി​ച്ചു​കൂ​ട്ടി. കാ​ര​വ​നി​ലു​ള്ള​ത് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് ബേ​ഗൂ​ര്‍ പോ​ലീ​സ് എ​ത്തി​യാ​ണ് ക്ലി​പ്പി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Tags : Malayali businessman remanded arrested Karnataka

Recent News

Corehub Up