വിജയപുര: കർണാടകയിലെ വിജയപുരയിൽ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ആറു പേർ കൊല്ലപ്പെട്ടു. ഇവരിൽ അഞ്ചു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചഡാചന താലൂക്കിലെ ഗോവിന്ദാപുര ഗ്രാമത്തിലാണു സംഭവം.
പത്ത് ഏക്കർ ഭൂമി സംബന്ധിച്ച് രണ്ടു കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നു.
തർക്കപരിഹാരത്തിനായി ഇന്നലെ വിളിച്ചുചേർത്ത യോഗത്തിനിടെ സംഘർഷമുണ്ടാകുകയായിരുന്നു. തുടർന്നുണ്ടായ ആക്രമണത്തിലാണ് ആറു പേർ കൊല്ലപ്പെട്ടത്.
Tags : Land dispute Vijayapura Karnataka