ബംഗളൂരു: കർണാടകയിൽ വരൾച്ച കാരണം ജലക്ഷാമവും വൈദ്യുതിപ്രതിസന്ധിയും നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജനങ്ങൾ ഇതിനോട് മാനസികമായി തയാറെടുക്കണമെന്നും വരൾച്ച സാഹചര്യങ്ങൾ കൈകാര്യംചെയ്യാൻ സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മഴ ലഭ്യത കുറഞ്ഞതാണ് വരൾച്ചയ്ക്ക് കാരണം. സംസ്ഥാനത്ത് വലിയതോതിൽ മഴ കുറഞ്ഞു. എന്നാൽ എംഎൽഎമാർ പരിഭ്രാന്തരാകേണ്ടതില്ല. ഈ സാഹചര്യത്തിൽ രാഷ്ട്രീയലക്ഷ്യംവച്ച് പ്രതിഷേധങ്ങൾ നടത്തുന്നതിൽ അർഥമില്ലെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
പ്രതിപക്ഷ പാർട്ടികൾ സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു. എന്നാൽ വിഷയത്തിൽ സർക്കാരിന് നിങ്ങളെക്കാൾ കരുതലുണ്ടെന്നും ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തെ വരൾച്ചാ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് തയാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.