Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Powercrisis

ജ​ല​ക്ഷാ​മ​വും വൈ​ദ്യു​തി​പ്ര​തി​സ​ന്ധി​യു​മു​ണ്ടാ​കും; ജ​ന​ങ്ങ​ൾ മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വ​ര​ൾ​ച്ച കാ​ര​ണം ജ​ല​ക്ഷാ​മ​വും വൈ​ദ്യു​തി​പ്ര​തി​സ​ന്ധി​യും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ജ​ന​ങ്ങ​ൾ ഇ​തി​നോ​ട് മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്നും വ​ര​ൾ​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് മ​ഴ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് വ​ര​ൾ​ച്ച​യ്ക്ക് കാ​ര​ണം. സം​സ്ഥാ​ന​ത്ത് വ​ലി​യ​തോ​തി​ൽ മ​ഴ കു​റ​ഞ്ഞു. എ​ന്നാ​ൽ എം​എ​ൽ​എ​മാ​ർ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യം​വ​ച്ച് പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സാ​ഹ​ച​ര്യം രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് നി​ങ്ങ​ളെ​ക്കാ​ൾ ക​രു​ത​ലു​ണ്ടെ​ന്നും ശി​വ​കു​മാ​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ വ​ര​ൾ​ച്ചാ സാ​ഹ​ച​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു

 തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതിമന്ത്രി പങ്കെടുത്തിരുന്നില്ല.

വൈദ്യുതി തടസവും പ്രതിസന്ധിയും എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പിന്നീട് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷം; നി​യ​ന്ത്ര​ണം 30 വ​രെ തു​ട​ർ​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം തു​ട​രാ​ൻ കെ​എ​സ്ഇ​ബി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മ​ട​ക്കം ഒ​ന്നി​ലേ​റെ ത​വ​ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ സ​മ​യം മു​ൻ​കൂ​ട്ടി ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നും ഇ​ന്ന​ലെ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ആ​വ​ശ്യം 5200 മെ​ഗാ​വാ​ട്ടി​ലെ​ത്തി​യി​രു​ന്നു. നി​ല​വി​ലെ ല​ഭ്യ​ത​യേ​ക്കാ​ൾ ഏ​ക​ദേ​ശം 700 മു​ത​ൽ 900 മെ​ഗാ​വാ​ട്ട് വ​രെ കു​റ​വ് നേ​രി​ട്ട​താ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. ചൂ​ട് വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഫാ​ൻ, എ​യ​ർ ക​ണ്ടീ​ഷ​ണ​ർ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം കൂ​ടി​യ​തും വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ രാ​ത്രി ചാ​ർ​ജി​ങ്ങും ഉ​പ​യോ​ഗം ഉ​യ​ർ​ത്തി​യ​താ​യാ​ണ് ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

നി​ല​വി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 1650 മെ​ഗാ​വാ​ട്ടും, കേ​ന്ദ്ര വി​ഹി​ത​മാ​യി 1500 മെ​ഗാ​വാ​ട്ടും, ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ളി​ലൂ​ടെ 630 മെ​ഗാ​വാ​ട്ടും, ഹ്ര​സ്വ​കാ​ല ക​രാ​റു​ക​ളി​ലൂ​ടെ ഏ​ക​ദേ​ശം 100 മെ​ഗാ​വാ​ട്ടും ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ആ​വ​ശ്യ​ക​ത​യി​ലെ അ​പ്ര​തീ​ക്ഷി​ത വ​ർ​ധ​ന​യ്ക്ക​നു​സ​രി​ച്ച് വി​പ​ണി​യി​ൽ​നി​ന്ന് അ​ധി​ക വൈ​ദ്യു​തി ല​ഭ്യ​മാ​കാ​ത്ത​താ​ണ് നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​തെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് യോ​ഗ​ത്തി​നു ശേ​ഷം വ്യ​ക്ത​മാ​ക്കി. 

സൗ​രോ​ർ​ജ ഉ​ത്പാ​ദ​നം വ​ർ​ധി​ച്ചി​ട്ടും അ​തി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി പ​രി​മി​ത​മാ​ണെ​ന്ന​താ​ണ് സം​സ്ഥാ​നം നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി. പ​ക​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സൗ​രോ​ർ​ജം രാ​ത്രി​യി​ലെ ആ​വ​ശ്യ​ത്തി​നാ​യി സം​ഭ​രി​ക്കാ​ൻ ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സം​വി​ധാ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കും. കാ​സ​ർ​കോ​ട്, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, ക​ണ്ണൂ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ഫ്ളോ​ട്ടിം​ഗ് സോ​ളാ​ർ പ​ദ്ധ​തി​ക​ൾ വി​പു​ലീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭി​ച്ചി​രു​ന്ന ദീ​ർ​ഘ​കാ​ല ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള നി​യ​മ​പോ​രാ​ട്ട​വും തു​ട​രു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ മ​ധ്യ​ത്തോ​ടെ നി​ല​വി​ലെ ചി​ല വൈ​ദ്യു​തി കൈ​മാ​റ്റ ബാ​ധ്യ​ത​ക​ളി​ൽ ഇ​ള​വും ഒ​ക്ടോ​ബ​ർ ആ​ദ്യം മു​ത​ൽ പു​റ​ത്തു നി​ന്നു കൂ​ടു​ത​ൽ വൈ​ദ്യു​തി​യും ല​ഭ്യ​മാ​ൻ ക​ഴി​യു​മെ​ന്നും ഇ​തോ​ടെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണ് കെ​എ​സ്ഇ​ബി​യു​ടെ പ്ര​തീ​ക്ഷ.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു; ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ടു​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണം തു​ട​രു​ന്ന​തി​നി​ടെ പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ ചേം​ബ​റി​ൽ രാ​വി​ലെ 11ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​നും ബോ​ർ​ഡ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത ഉ​യ​ർ​ന്ന​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം.

വ​ർ​ധി​ച്ച ആ​വ​ശ്യ​ക​ത നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​രി​നും കെ​എ​സ്ഇ​ബി​ക്കും വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക യോ​ഗം. ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്തെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്ന് ത​വ​ണ വ​രെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​ത്ത​നെ ഉ​യ​ർ​ന്ന​തും ദേ​ശീ​യ ഗ്രി​ഡി​ലെ ഫ്രീ​ക്വ​ൻ​സി കു​റ​ഞ്ഞ​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​ക​യും അ​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കൂ​ടു​ക​യും ചെ​യ്തു. പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന ആ​വ​ശ്യ​ക​ത​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം മ​ഴ​യെ തു​ട​ർ​ന്നു​ള്ള ക​ൽ​ക്ക​രി ക്ഷാ​മം ഉ​ത്ത​രേ​ന്ത്യ​യി​ലെ വൈ​ദ്യു​തി ഉ​ൽ​പ്പാ​ദ​ന​ത്തെ​യും ബാ​ധി​ച്ചു. പീ​ക്ക് സ​മ​യ​ത്തെ അ​ധി​ക വൈ​ദ്യു​തി ആ​വ​ശ്യ​ക​ത നി​റ​വേ​റ്റു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി​ക്ക് ഉ​റ​പ്പാ​ക്കി​യ ഹ്ര​സ്വ​കാ​ല വൈ​ദ്യു​തി ക​രാ​റു​ക​ളു​ടെ അ​ഭാ​വ​വും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി.

ക​ൽ​ക്ക​രി ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് കേ​ന്ദ്ര വി​ഹി​ത​ത്തി​ൽ കു​റ​വു​ണ്ടാ​യ​തും തി​രി​ച്ച​ടി​യാ​യി. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും വൈ​ദ്യു​തി ആ​വ​ശ്യ​ക​ത ഉ​യ​ർ​ന്ന​തോ​ടെ പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ നി​ന്ന് ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ലും പ്ര​യാ​സ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

Kerala

സം​സ്ഥാ​നം വീ​ണ്ടും വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധി​​​കവി​​​ല ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടും പ​​​വ​​​ർ എ​​​ക്സ്ചേ​​​ഞ്ചി​​​ൽനി​​​ന്ന് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​കു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും പീ​​​ക്ക് സ​​​മ​​​യ​​​ത്ത് നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മെ പു​​​റ​​​ത്തുനി​​​ന്നു​​​ള്ള വൈ​​​ദ്യു​​​തി​​​യു​​​ടെ ല​​​ഭ്യ​​​ത​​​യി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വും കെ​​​എ​​​സ്ഇ​​​ബി​​​യെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​വ​​​ർ എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള വൈ​​​ദ്യു​​​തി​​​യു​​​ടെ ല​​​ഭ്യ​​​ത​​​യി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കു​​​മെ​​​ന്ന അ​​​റി​​​യി​​​പ്പ് നേ​​​ര​​​ത്തേ സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, കൂ​​​ടു​​​ത​​​ൽ വി​​​ല ന​​​ൽ​​​കി വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​വും വി​​​ഫ​​​ല​​​മാ​​​യ​​​തോ​​​ടെ ഇ​​​ക്ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യി​​​ൽത​​​ന്നെ വൈ​​​കു​​​ന്നേ​​​രം ആ​​​റ് മു​​​ത​​​ൽ അ​​​ർ​​​ധ​​​രാ​​​ത്രി 12 വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഭാ​​​ഗി​​​ക വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഭാ​​​ഗി​​​ക നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​യി. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വൈ​​​ദ്യു​​​തി ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞാ​​​ൽ സം​​​സ്ഥാ​​​നം പ​​​വ​​​ർ​​​ക​​​ട്ടി​​​ലേ​​​ക്ക് നീ​​​ങ്ങേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.

മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും കു​​​റ​​​വു​​​ണ്ടാ​​​യി. അ​​​തി​​​നു പു​​​റ​​​മെ ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ച്ച​​​തും തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഈ ​​​വ​​​ർ​​​ഷം 500 മു​​​ത​​​ൽ 800 മെ​​​ഗാ​​​വാ​​​ട്ട് വ​​​രെ ഉ​​​യ​​​ർ​​​ന്ന പ്ര​​​തി​​​ദി​​​ന ഉ​​​പ​​​യോ​​​ഗ​​​മാ​​​ണ് പീ​​​ക്ക് സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ചൂ​​​ട് കൂ​​​ടി​​​യ​​​തോ​​​ടെ വീ​​​ടു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ച്ച​​​തും പ്ര​​​തി​​​സ​​​ന്ധി​​​ക്ക് ആ​​​ക്കം കൂ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

Kerala

വൈദ്യുതി പ്രതിസന്ധി 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വാങ്ങാൻ അനുമതി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​നം നേ​​​​രി​​​​ടു​​​​ന്ന വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ 200 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ.

പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​ൻ​​​​ടി​​​​പി​​​​സി, പ​​​​വ​​​​ർ പ്ല​​​​സ് ട്രേ​​​​ഡിം​​​​ഗ് സൊ​​​​ലൂ​​ഷ​​​​ൻ എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന് 100 മെ​​​​ഗാ​​​​വാ​​​​ട്ട് വീ​​​​തം വാ​​​​ങ്ങാ​​​​നു​​​​ള്ള കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ ക​​​​രാ​​​​റി​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി ല​​​​ഭ്യ​​​​മാ​​​​യ​​​​ത്. ഇ​​​​തോ​​​​ടെ യൂ​​​​ണി​​​​റ്റി​​​​ന് 5.96 രൂ​​​​പ നി​​​​ര​​​​ക്കി​​​​ൽ അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ജൂ​​​​ലൈ 14 വ​​​​രെ 200 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ല​​​​ഭ്യ​​​​മാ​​​​കും. നി​​​​ല​​​​വി​​​​ലെ അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് പ്ര​​​​ത്യേ​​​​ക സി​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ ക​​​​രാ​​​​റി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാണ് 2025 ജൂ​​​​ലൈ​​യെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഈ ​​​​ജൂ​​​​ലൈ​​യി​​​​ലു​​​​ണ്ടാ​​​​യ​​​​ത്. മ​​​​ഴ കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​വും കു​​​​റ​​​​ഞ്ഞു.
പ​​​​വ​​​​ർ എ​​​​ക്സ്ചേ​​​​ഞ്ചി​​​​ൽനി​​​​ന്നു​​​​ള്ള വൈ​​​​ദ്യു​​​​തി​​​​യു​​​​ടെ ല​​​​ഭ്യ​​​​ത​​​​യി​​​​ലും കാ​​​​ര്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​തോ​​​​ടെ സം​​​​സ്ഥാ​​​​നം ക​​​​ടു​​​​ത്ത വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നുപോ​​​​കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്ത് വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.
ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് 200 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ഇ​​​​ന്നു മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് കി​​​​ട്ടി​​​​ത്തു​​​​ട​​​​ങ്ങു​​​​ക.

ഇ​​​​തോ​​​​ടെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് താ​​​​ത്കാ​​​​ലി​​​​ക ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ക​​​​രാ​​​​റി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗ് സം​​​​ബ​​​​ന്ധി​​​​ച്ചും കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗി​​​​ന്‍റെ സ​​​​മ​​​​യം ഉ​​​​പ​​​​യോ​​​​ക്താ​​​​ളെ മു​​​​ൻ​​​​കൂ​​​​ട്ടി കൃ​​​​ത്യ​​​​മാ​​​​യി അ​​​​റി​​​​യി​​​​ക്ക​​​​ണം. 15 മി​​​​നി​​​​റ്റ് ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗ് എ​​​​ന്നു പ​​​​റ​​​​ഞ്ഞ ശേ​​​​ഷം അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​റും ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ​​​​യും നീ​​​​ട്ട​​​​രു​​​​തെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

Latest News

Corehub Up