x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​മനയ്‌യു​ടെ ത​ക​ർ​ന്ന വ​സ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ആ​ദ്യ​മാ​യി പു​റ​ത്തു​വി​ട്ട് ഇ​റാ​ൻ

വേൾഡ് ഡെസ്ക്
Published: July 9, 2026 11:48 AM IST | Updated: July 9, 2026 11:48 AM IST

യുഎസ്-ഇസ്രയേൽ സൈനികനീക്കത്തിൽ തകർന്ന ഖ​മനയ്‌യു​ടെ വ​സ​തി (ഇറാൻ ഔദ്യോഗികമായി പു​റ​ത്തു​വി​ട്ട ദൃശ്യങ്ങളിൽനിന്ന്).

ടെഹ്റാൻ: അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തിൽ കൊ​ല്ല​പ്പെ​ട്ട മു​ൻ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖമനയ്‌യുടെ ത​ക​ർ​ന്ന ഔ​ദ്യോ​ഗി​ക വ​സ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ പു​റ​ത്തു​വി​ട്ടു. ടെ​ഹ്റാ​നി​ലെ അ​തീ​വ സു​ര​ക്ഷി​ത​മാ​യ ഭ​ര​ണ​കൂ​ട സ​മു​ച്ച​യ​ത്തി​നുനേരേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നുശേ​ഷം ആ​ദ്യ​മാ​യാ​ണ് തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിടുന്നത്.

ഖ​മനയ്‌യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഫെ​ബ്രു​വ​രി 28-ന് ​ന​ട​ന്ന ശ​ക്ത​മാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് പരമോന്നത നേതാവിന്‍റെ വ​സ​തി ത​ക​രുന്നതും കൊല്ലപ്പെടുന്നതും. സ​മു​ച്ച​യ​ത്തി​നു​ള്ളി​ലെ ഇ​മാം ഖൊ​മേ​നി ഹു​സൈ​നി​യ എ​ന്ന പ്രാ​ർ​ഥ​നാ ഹാ​ൾ പൂ​ർ​ണമാ​യും ത​ക​ർ​ന്ന​ടി​ഞ്ഞ നി​ല​യി​ലാ​ണു ദൃശ്യങ്ങളിലുള്ളത്.

നേരത്തെ, ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളിലൂടെ ഖ​മനയ്‌യുടെ വസതി തകർന്നുതരിപ്പണമായതു പു​റം​ലോ​കം ക​ണ്ടി​രു​ന്നെ​ങ്കി​ലും, വ​സ​തി​ക്കകത്തുനി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം റി​ലീ​സ് ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഖ​മനയ്‌യുടെ കു​ടും​ബാം​ഗ​ങ്ങ​ളും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags : Iranian state media Ayatollah Ali Khamenei America I OperationEpicFury Trump

Recent News

Corehub Up