x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർബന്ധിത തൊഴിലിന്‍റെ പേരിൽ ട്രംപിന്‍റെ ചുങ്കം

വെബ്ഡെസ്ക്
Published: July 24, 2026 11:28 PM IST | Updated: July 24, 2026 11:28 PM IST

ട്രം​​​പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​ന്ത്യ, ചൈ​​​ന, ബ്രി​​​ട്ട​​​ൻ തു​​​ട​​​ങ്ങി ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട 60 വ്യാ​​​പാ​​​ര പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​റ​​​ക്കു​​​മ​​​തിച്ചുങ്കം ചു​​​മ​​​ത്തി. ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത തൊ​​​ഴി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്ല എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണി​​​ത്. 10 മു​​​ത​​​ൽ 12.5 വ​​​രെ ശ​​​ത​​​മാ​​​നം ചു​​​ങ്ക​​​മാ​​​ണു ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യു​​​ടേ​​​ത് 10 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

ട്രം​​​പ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ആ​​​രം​​​ഭി​​​ച്ച വ്യാ​​​പാ​​​ര​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി. ഇ​​​ത്തവണ ചു​​​ങ്കം ചു​​​മ​​​ത്താ​​​ൻ ‘നി​​​ർ​​​ബ​​​ന്ധി​​​ത തൊ​​​ഴി​​​ലി​​​നെ’ കൂ​​​ട്ടു​​​പി​​​ടി​​​ച്ചെ​​​ന്നേ​​​യു​​​ള്ളൂ.

അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ 99.4 ശ​​​ത​​​മാ​​​ന​​​വും പു​​​തി​​​യ ചു​​​ങ്ക​​​ത്തി​​​നു കീ​​​ഴി​​​ൽ വ​​​രും. എ​​​ണ്ണ, പ്ര​​​കൃ​​​തി​​​വാ​​​ത​​​കം, യു​​​എ​​​സ്-​​​മെ​​​ക്സി​​​ക്കോ-​​​കാ​​​ന​​​ഡ ഉ​​​ട​​​ന്പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ ചു​​​ങ്ക​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ ട്രം​​​പ് ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ക​​​ന​​​ത്ത ചു​​​ങ്കം ചു​​​മ​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി ഈ ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ വി​​​ധി​​​ച്ചു.

വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റ​​​ല്ലാ​​​തി​​​രു​​​ന്ന ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കുംമേ​​​ൽ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി പ​​​ത്തു ശ​​​ത​​​മാ​​​നം ക​​​രം ചു​​​മ​​​ത്തി. ഇ​​​തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി വ്യാ​​​ഴാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി 12ന് അ​​​വ​​​സാ​​​നി​​​ച്ചു. ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി​​​ട്ടാ​​​ണ് നി​​​ർ​​​ബ​​​ന്ധി​​​ത തൊ​​​ഴി​​​ലി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള പു​​​തി​​​യ ചു​​​ങ്കം. ഇ​​​ത് വെ​​​ള്ളിയാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ 12.01 നു ​​​നി​​​ല​​​വി​​​ൽ വ​​​ന്നു.

നി​​​ർ​​​ബ​​​ന്ധി​​​ത തൊ​​​ഴി​​​ലി​​​നെ​​​തി​​​രേ നി​​​യ​​​മ​​​മൊ​​​ന്നും ഇ​​​ല്ലാ​​​ത്ത ചൈ​​​ന, ബ്രി​​​ട്ട​​​ൻ, ജ​​​പ്പാ​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ 12.5 ശ​​​ത​​​മാ​​​നം ചു​​​ങ്ക​​​മാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​രം നി​​​യ​​​മ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഇ​​​ന്ത്യ, ശ്രീ​​​ല​​​ങ്ക, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കുമേ​​​ൽ 10 ശ​​​ത​​​മാ​​​നം ചു​​​ങ്കം മാ​​​ത്രം ചു​​​മ​​​ത്തി​​​യ​​​ത്.

Tags : Trump Tariff Labor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up