Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Britains Prince

കുട്ടികളുടെ അശ്ലീലദൃശ്യം:  മെഗന്‍റെ പിതാവ് അറസ്റ്റിൽ

മ​യാ​മി: ബ്രി​ട്ട​നി​ലെ ഹാ​രി രാ​ജ​കു​മാ​ര​ന്‍റെ ഭാ​ര്യ മെ​ഗ​ൻ മാ​ർ​ക്കി​ളി​ന്‍റെ പി​താ​വ് തോ​മ​സ് മാ​ർ​ക്കി​ൾ സീ​നി​യ​റി​നെ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കൈ​വ​ശം​വ​ച്ചെ​ന്ന കു​റ്റ​ത്തി​ന് അ​മേ​രി​ക്ക​യി​ല എ​ഫ്ബി​ഐ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​റ​സ്റ്റ് ചെ​യ്തു.

എ​ൺ​പ​തി​ര​ണ്ടു​കാ​ര​നാ​യ തോ​മ​സി​നെ ഫ്ലോ​റി​ഡ​യി​ലെ വാ​ർ​ധ​ക്യ​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തോ​മ​സ് മാ​ർ​ക്കി​ൾ മു​ന്പു താ​മ​സി​ച്ചി​രു​ന്ന മെ​ക്സി​ക്കോ​യി​ലെ​യും ഫി​ലി​പ്പീ​ൻ​സി​ലെ​യും വ​സ​തി​ക​ളി​ൽ​നി​ന്ന് കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും മെ​ഗ​ന്‍റെ അ​ർ​ധ​സ​ഹോ​ദ​ര​നു​മാ​യ തോ​മ​സ് മാ​ർ​ക്കി​ൾ ജൂ​നി​യ​റാ​ണ് ഇ​വ ക​ണ്ടെ​ത്തി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു കൈ​മാ​റി​യ​ത്.

ആ​രോ​പ​ണ​ങ്ങ​ൾ തോ​മ​സ് മാ​ർ​ക്കി​ൾ സീ​നി​യ​ർ നി​ഷേ​ധി​ച്ചി​രു​ന്നു. മെ​ഗ​ൻ മാ​ർ​ക്കി​ൾ ദീ​ർ​ഘ​കാ​ല​മാ​യി പി​താ​വി​ൽ​നി​ന്ന് അ​ക​ന്നു ക​ഴി​യു​ക​യാ​ണ്. ത​ന്‍റെ മ​ക്ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് പി​താ​വു​മാ​യി ബ​ന്ധം പു​ല​ർ​ത്താ​ത്ത​തെ​ന്ന് മെ​ഗ​ൻ മു​ന്പു പ​റ​ഞ്ഞി​ട്ടു​ണ്ട്.

Latest News

Corehub Up