Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mangrove

കേ​ര​ള​ത്തി​ലെ ക​ണ്ട​ല്‍​ക്കാ​ട് വി​സ്തൃ​തി വ​ര്‍​ധി​ച്ചു​വെ​ന്ന് പ​ഠ​നം

കൊ​​​​ച്ചി: ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തെ ക​​​​ണ്ട​​​​ല്‍​ക്കാ​​​​ട് വി​​​​സ്തൃ​​​​തി​​​​യി​​​​ല്‍ വ​​​​ര്‍​ധ​​​​ന​​​​യുണ്ടാ​​​​യ​​​​താ​​​​യി പ​​​​ഠ​​​​നം. തീ​​​​ര​​​​ദേ​​​​ശ ​​​പ​​​​രി​​​​സ്ഥി​​​​തി​​​​ക്കു പ്ര​​​​തീ​​​​ക്ഷ ന​​​​ല്‍​കു​​​​ന്ന പ​​​​ഠ​​​​നം സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ​​​​യി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മു​​​​ദ്ര സി​​​​മ്പോ​​​​സി​​​​യ​​​​ത്തി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ല്‍ 2017ലെ​​​​യും 2026ലെ​​​​യും ഉ​​​​പ​​​​ഗ്ര​​​​ഹചി​​​​ത്ര​​​​ങ്ങ​​​​ള്‍ താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്താ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ലെ തീ​​​​ര​​​​ദേ​​​​ശ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ക​​​​ണ്ട​​​​ല്‍​ക്കാ​​​​ടു​​​​ക​​​​ളു​​​​ടെ വി​​​​സ്തൃ​​​​തി​​​​യി​​​​ലു​​​​ണ്ടാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 90 ശ​​​​ത​​​​മാ​​​​നം ക​​​​ണ്ട​​​​ല്‍​ക്കാ​​​​ടു​​​​ക​​​​ള്‍ ന​​​​ഷ്‌​​​ട​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തു മൊ​​​​ത്ത​​​​ത്തി​​​​ലു​​​​ള്ള വി​​​​സ്തൃ​​​​തി​​​​യി​​​​ല്‍ വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ടാ​​​​യെ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ല്‍.

മീ​​​​നു​​​​ക​​​​ളു​​​​ടെ പ്ര​​​​ജ​​​​ന​​​​ന​​​​ത്തി​​​​നും വ​​​​ള​​​​ര്‍​ച്ച​​​​യ്ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ആ​​​​വാ​​​​സ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​ണു ക​​​​ണ്ട​​​​ല്‍​ക്കാ​​​​ടു​​​​ക​​​​ള്‍. ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റു​​​​ക​​​​ള്‍, കൊ​​​​ടു​​​​ങ്കാ​​​​റ്റു​​​​ക​​​​ള്‍, ക​​​​ട​​​​ല്‍​ക്ഷോ​​​​ഭം എ​​​​ന്നി​​​​വ​​​​യി​​​​ല്‍​നി​​​​ന്ന് തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ലെ കാ​​​​ര്‍​ബ​​​​ണ്‍ ആ​​​​ഗി​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലും ഇ​​​​വ നി​​​​ര്‍​ണാ​​​​യ​​​​ക പ​​​​ങ്ക് ​വ​​​​ഹി​​​​ക്കു​​​​ന്നു.

ഉ​​​​പ​​​​ഗ്ര​​​​ഹ അ​​​​ധി​​​​ഷ്ഠി​​​​ത നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ക​​​​ണ്ട​​​​ല്‍​ക്കാ​​​​ടു​​​​ക​​​​ളു​​​​ടെ പു​​​​ന​​​​രു​​​​ജ്ജീ​​​​വ​​​​നം വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും തീ​​​​ര​​​​ദേ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ക്കാ​​​​നും ക​​​​ഴി​​​​യു​​​​മെ​​​​ന്ന് പ​​​​ഠ​​​​നം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Latest News

Corehub Up