
ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ
കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions