
സിസ്റ്റർ വിമൽ മരിയ തൈലംമാനാൽ എസ്എബിഎസ്
പാലാ : പൂവക്കുളം ആരാധനാ മഠാംഗമായ സിസ്റ്റർ വിമൽ മരിയ തൈലംമാനാല് (94) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് പൂവക്കുളം മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം പൂവക്കുളം പള്ളിയിൽ. പരേത തോപ്രാംകുടി തൈലംമാനാല് കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ മറിയം തോമസ്, അന്നമ്മ ജോസഫ് പാറക്കൽ (മൂന്നിലവ്), മറിയം തോമസ് വിളയാനിക്കൽ (നിലമ്പൂർ), ത്രേസ്യാമ്മ കുര്യൻ കൂട്ടുങ്കൽ (പുല്ലൂരാംപാറ), ഏലിക്കുട്ടി ചാക്കോച്ചൻ മുട്ടത്ത് (വെള്ളികുളം), ജോസഫ് തോമസ് (തോപ്രാംകുടി), റോസാ തോമസ്, വർക്കി തോമസ് (രാജമുടി), റോസി ജോസഫ് ഊക്കൻ ഹൗസ് (കൊടുങ്ങല്ലൂർ). പരേത അരുവിത്തുറ (വെയിലു കാണാംപാറ), കടനാട്, പൈക, കാഞ്ഞിരമറ്റം, കാഞ്ഞിരത്താനം, നെല്ലിയാനി, നാടുകാണി, മുട്ടം, മുട്ടുചിറ, കുറുമണ്ണ്, വടകര, പൂവക്കുളം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions