
ഫാ. സെബാസ്റ്റ്യന്‍ പൂണോളി സിഎംഐ
കോഴിക്കോട്: ഭാഷാ പണ്ഡിതനും എഴുത്തുകാരനും നിയമോപദേഷ്ടാവും അധ്യാപകനും സിഎംഐ സഭയുടെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് അംഗവുമായിരുന്ന ഫാ. സെബാസ്റ്റ്യന്‍ പൂണോളി (86) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ദേവഗിരി സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തില്‍. കൈപ്പട്ടൂര്‍ പൂണോളി പരേതരായ ജോര്‍ജ് - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ത്രേസ്യാമ്മ, ആലീസ്, പരേതരായ ജോസഫ്, അന്നമ്മ, മറിയാമ്മ, അച്ചാമ്മ, ക്ലാര. 1974 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ചു. 1975 മുതല്‍ 1981 വരെ ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. അധ്യാപന മികവിന് "ജൂണിയര്‍ ഷെപ്പേര്‍ഡ്' എന്ന ഖ്യാതി നേടി. 1981 മുതല്‍ 1987 വരെ സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായിരുന്നു. സിഎംഐ സഭയുടെ വികാരി ജനറാള്‍, ബംഗളൂരു ധര്‍മ്മരാം കോളജ് റെക്ടര്‍, ക്രൈസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍, കോഴിക്കോട് പ്രൊവിന്‍സ് നോവിസ് മാസ്റ്റര്‍ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ദേവഗിരി സെന്റ് ജോസഫ്സ് ആശ്രമത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions