
ഡോ. വി.എം. പള്ളിക്കാല്‍
കാസര്‍ഗോഡ്: റിട്ട. ആയുര്‍വേദ ഡോക്ടറും കവിയുമായ തളങ്കര പള്ളിക്കാലിലെ ഡോ. വി.എം. പള്ളിക്കാല്‍ (വൈദ്യര് മാമിന്ച്ച-82) അന്തരിച്ചു. കണ്ണൂര്‍ ആയുര്‍വേദ കോളജില്‍ നിന്നു ബിരുദം നേടിയശേഷം കണ്ണൂരിലും കാസര്‍ഗോഡ് ജില്ലയിലെ മുള്ളേരിയ, കീഴൂര്‍, ഭീമനടി, ദേലംപാടി, പരവനടുക്കം എന്നിവിടങ്ങളിലും സേവനം ചെയ്തു. മൊഗ്രാലില്‍ യുനാനി ആശുപത്രി ആരംഭിച്ചപ്പോള്‍ അതിന്റെ ചുമതല വഹിച്ചിരുന്നു. നുള്ളിപ്പാടി ആയുര്‍വേദ ആശുപത്രിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫിസറായി വിരമിച്ചു. പള്ളിക്കാലില്‍ ആയുര്‍വേദ ക്ലിനിക്ക് നടത്തിയിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: നാസര്‍ (വിദ്യാനഗര്‍), ഫൗസിയ, വി.എം. മുനീര്‍ (കാസര്‍ഗോഡ് നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍), ഷുഹൈബ് (വിദ്യാനഗര്‍). മരുമക്കള്‍: റസിയ, മുഹമ്മദ് ഷാഫി (എന്‍ജിനിയര്‍, ഉദുമ), നുസൈബ, ഷബീല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions