x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​റാ​ണ് അ​ശ്വ​തി, ഹാ​ഷി​റി​ന്‍റെ ഉ​മ്മ​ച്ചി!

ടി.​ജി. ബൈ​ജു​നാ​ഥ്
Published: May 14, 2026 10:05 AM IST | Updated: May 14, 2026 10:05 AM IST

കോ​മ​ഡി സ്കി​റ്റു​ക​ളി​ലൂ​ടെ കു​ടും​ബ​പ്രേ​ക്ഷ​ക​ര്‍​ക്കു പ​രി​ചി​ത​യാ​യ അ​ശ്വ​തി​യെ ജെ​ന്‍ സി ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ന്നു തി​രി​ച്ച​റി​യു​ന്ന​ത് വാ​ഴ 2ലെ ​ഹാ​ഷി​റി​ന്‍റെ ഉ​മ്മ എ​ന്ന ലേ​ബ​ലി​ലാ​ണ്. വാ​ഴ 2ലേ​ക്കു വി​ളി​ച്ച​പ്പോ​ള്‍ ഇ​ത്ര​മേ​ല്‍ അ​ഭി​ന​യ​സാ​ധ്യ​ത പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

സി​നി​മ​യോ നാ​ട​ക​മോ സ്‌​കി​റ്റോ എ​ന്തു​മാ​വ​ട്ടെ, എ​പ്പോ​ഴും അ​ഭി​ന​യി​ക്കു​ക എ​ന്ന​താ​ണ് അ​ശ്വ​തി​യു​ടെ ആ​ഗ്ര​ഹം. ക​ള​ക്ഷ​നി​ല്‍ 250 കോ​ടി പി​ന്നി​ട്ടു വാ​ഴ 2 മു​ന്നേ​റു​മ്പോ​ള്‍ ത​ന്‍റെ ഉ​മ്മ​ക​ഥാ​പാ​ത്രം ഹി​റ്റാ​യ​തി​ന്‍റെ സം​തൃ​പ്തി​യി​ലാ​ണ് അ​ശ്വ​തി.

"സി​നി​മ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ എ​ന്നെ കാ​ണി​ക്കു​മെ​ന്ന് ആ​ദ്യ ഷോ​ട്ട് ചെ​യ്യു​മ്പോ​ള്‍ അ​റി​യി​ല്ലാ​യി​രു​ന്നു. പി​ന്നെ, ആ​ദ്യാ​വ​സാ​ന​മു​ള്ള ഇ​ത്ര​യും ആ​ഴ​ത്തി​ലു​ള്ള ക​ഥാ​പാ​ത്രം. വാ​ഴ 2 മൊ​ത്ത​ത്തി​ല്‍ സ​ന്തോ​ഷ​മാ​ണു ത​ന്ന​ത്''- അ​ശ്വ​തി പ​റ​യു​ന്നു.

സ്‌​കി​റ്റു​ക​ളി​ലാ​യി​രു​ന്നോ തു​ട​ക്കം..‍?

സ്‌​കൂ​ള്‍​കാ​ല​ഘ​ട്ട​ത്തി​ല്‍ ഡാ​ന്‍​സി​ലാ​യി​രു​ന്നു ശ്ര​ദ്ധ. ഒ​ന്നി​ല​ധി​കം ത​വ​ണ ക​ലാ​തി​ല​ക​മാ​യി​ട്ടു​ണ്ട്. പ്ല​സ് ടു​വി​നു​ശേ​ഷം ദൂ​ര​ദ​ര്‍​ശ​ന്‍റെ ‘ശ്യാ​മാം​ബ​രം’ സീ​രി​യ​ലി​ല്‍ അ​ഭി​ന​യ​ത്തു​ട​ക്കം. അ​വി​ടെ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു സീ​രി​യ​ലു​ക​ള്‍. തു​ട​ര്‍​ന്നു ജ​യ് ഹി​ന്ദ് ചാ​ന​ലി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍. എ​ല്ലാ​വ​രും ടി​വി​യി​ല്‍ കാ​ണു​മ​ല്ലോ എ​ന്ന​താ​യി​രു​ന്നു അ​ന്ന​ത്തെ സ​ന്തോ​ഷം. അ​ഭി​ന​യി​ക്കാ​ന്‍ അ​ല്പ​മെ​ങ്കി​ലും ക​ഴി​വു​ള്ള​താ​യി അ​ക്കാ​ല​ത്തു ഞാ​ന്‍ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല.

ആ​ര്‍​ട്‌​സ് കോ​ള​ജി​ല്‍ ബി​എ​സ്‌​സി ഫി​സി​ക്‌​സി​നു പ​ഠി​ക്കു​മ്പോ​ള്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല നാ​ട​കോ​ത്സ​വ​ത്തി​നു​ള്ള കോ​ള​ജ് നാ​ട​ക​ത്തി​ല്‍ സീ​രി​യ​ല്‍​പ​ശ്ചാ​ത്ത​ലം പ​രി​ഗ​ണി​ച്ച് എ​ന്നെ​യും ഉ​ള്‍​പ്പെ​ടു​ത്തി. മ​ത്സ​ര​ഫ​ലം വ​ന്ന​പ്പോ​ള്‍ ഞാ​ന്‍ ബെ​സ്റ്റ് ആ​ക്ട്ര​സ്. അ​തോ​ടെ അ​ഭി​ന​യ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ സാ​ധ്യ​ത​ക​ള്‍ പ​ഠി​ക്ക​ണ​മെ​ന്നു തോ​ന്നി, നി​രീ​ക്ഷ വി​മ​ന്‍​സ് തി​യ​റ്റ​റി​ന്‍റെ ഭാ​ഗ​മാ​യി. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ഏ​ഷ്യാ​നെ​റ്റ് കോ​മ​ഡി സ്റ്റാ​ര്‍​സി​ലൂ​ടെ ചാ​ന​ല്‍​സ്‌​ക്രീ​നി​ല്‍ റീ​എ​ന്‍​ട്രി. അ​വി​ടെ ഒ​രു എ​പ്പി​സോ​ഡി​ല്‍ ഗ​സ്റ്റാ​യി വ​ന്ന നാ​ദി​ര്‍​ഷി​ക്ക ‘കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​നി’​ല്‍ ചെ​റി​യ വേ​ഷം ത​ന്നു.

തു​ട​ര്‍​ന്നു മി​നി ഐ.​ജി. സം​വി​ധാ​നം ചെ​യ്ത ‘ഡി​വോ​ഴ്‌​സ്’, ‘വ​യ​സെ​ത്ര​യാ​യി മു​പ്പ​ത്തി’ എ​ന്നീ സി​നി​മ​ക​ളി​ല്‍ ചെ​റി​യ വേ​ഷ​ങ്ങ​ള്‍. ചാ​ന​ല്‍ പ​രി​പാ​ടി​ക​ളും കോ​മ​ഡി സ്‌​കി​റ്റു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ ഫ്‌​ള​വേ​ഴ്‌​സ് സ്‌​കി​റ്റി​ല്‍ തി​രു​വ​ന്ത​പു​രം സ്‌​ളാം​ഗി​ല്‍ സം​സാ​രി​ക്കു​ന്ന സു​നി ച​ന്ദ്രി എ​ന്ന ക​ഥാ​പാ​ത്രം വൈ​റ​ലാ​യി. അ​തോ​ടെ ഞാ​ന്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു​തു​ട​ങ്ങി.

വാ​ഴ 2ലേ​ക്ക് എ​ത്തി​യ​ത്..‍?

 

K-Rail Survey

വാ​ഴ 2ല്‍ ​എ​ത്തും​മു​ന്നേ ‘വ്യ​സ​ന​സ​മേ​തം ബ​ന്ധു​മി​ത്രാ​ദി​ക​ള്‍’ എ​ന്ന സി​നി​മ​യി​ല്‍ അ​ന​ശ്വ​ര രാ​ജ​ന്‍റെ അ​മ്മ​യാ​യും മ​ല്ലി​ക സു​കു​മാ​ര​ന്‍റെ മ​ക​ളാ​യും അ​സീ​സ് നെ​ടു​മ​ങ്ങാ​ടി​ന്‍റെ ഭാ​ര്യ​യാ​യും വേ​ഷ​മി​ട്ടി​രു​ന്നു. അ​ധി​കം സി​നി​മ​യി​ല്‍ വ​ന്നി​ട്ടി​ല്ലാ​ത്ത പു​തു​മു​ഖ​ത്തെ സം​വി​ധാ​യ​ക​ന്‍ എ​സ്. വി​പി​ന്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ‘ഡി​വോ​ഴ്‌​സ്’ സി​നി​മ​യി​ല്‍ എ​നി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച റീ​ന ഇ​ന്ദ്രാ​യ​ണി ചേ​ച്ചി​യാ​ണ് ആ ​വേ​ഷ​ത്തി​ന് എ​ന്നെ നി​ര്‍​ദേ​ശി​ച്ച​ത്.

അ​ങ്ങ​നെ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ര​സ​ക​ര​മാ​യ ക​ഥാ​പാ​ത്ര​മാ​യി വീ​ണ്ടും സി​നി​മ​യി​ല്‍. അ​തി​ലെ എ​ന്‍റെ പ്ര​ക​ട​നം ഇ​ഷ്ട​പ്പെ​ട്ടാ​ണ് വ്യ​സ​ന​സ​മേ​ത​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളി​ല്‍ ഒ​രാ​ളും വാ​ഴ 2ന്‍റെ എ​ഴു​ത്തു​കാ​ര​നു​മാ​യ വി​പി​ന്‍ ദാ​സ് സാ​ര്‍ എ​ന്നെ ഹാ​ഷി​റി​ന്‍റെ ഉ​മ്മ​യാ​യി പ​രി​ഗ​ണി​ച്ച​ത്.

വാ​ഴ 2ല്‍ ​പ്രാ​ധാ​ന്യ​മേ​റി​യ ക​ഥാ​പാ​ത്രം..‍?

എ​നി​ക്ക് ഒ​രു സീ​ന്‍ ആ​യി​രു​ന്നു​വെ​ങ്കി​ല്‍​പോ​ലും വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ, അ​തു ഭാ​ഗ്യ​മെ​ന്നു കാ​ണു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യു​ള്ള എ​നി​ക്കു ജാ​ക്‌​പോ​ട്ട് പോ​ലെ​യാ​യി വാ​ഴ 2. സി​നി​മ വ​ന്ന​പ്പോ​ഴാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നു ക​ഥ​യി​ലു​ള്ള പ്രാ​ധാ​ന്യം ഞാ​ന​റി​ഞ്ഞ​ത്.

സ​വി​ന്‍ പ​റ​ഞ്ഞ സീ​നു​ക​ള്‍ അ​ഭി​ന​യി​ച്ചു എ​ന്ന​തി​ന​പ്പു​റം എ​വി​ടെ​യൊ​ക്കെ, ഏ​തു​ത​രം വൈ​കാ​രി​ക സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലാ​ണ് അ​തു വ​രു​ന്ന​തെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. കു​ഞ്ഞു ഹാ​ഷി​റും അ​നി​യ​നും വ​ള​രെ സ​ന്തോ​ഷ​ത്തി​ലും സ്‌​നേ​ഹ​ത്തി​ലും ടാ​ങ്കി​ലെ മീ​നു​ക​ളെ ക​ണ്ടു​നി​ല്‍​ക്കു​മ്പോ​ള്‍ പി​ന്നി​ല്‍ ഞാ​ന്‍ അ​വ​രെ നോ​ക്കി ചി​രി​ക്കു​ന്ന ഒ​രു ഷോ​ട്ടു​ണ്ട്. ആ​ളു​ക​ള്‍ ഏ​റെ ഇ​മോ​ഷ​ണ​ലാ​യി നി​ല്‍​ക്കു​ന്ന ഒ​രു സ​ന്ദ​ര്‍​ഭ​ത്തി​ല്‍, സി​നി​മ​യു​ടെ ക്ലൈ​മാ​ക്‌​സി​ല്‍ അ​തു പ്ലേ​സ് ചെ​യ്തു​വെ​ന്ന​ത് എ​നി​ക്കു മ​റ്റൊ​രു ജാ​ക്ക്‌​പോ​ട്ടാ​ണ്.

ആ​ദ്യാ​വ​സാ​നം സ്ട്രെ​സ്ഫു​ള്‍ ആ​യ ക​ഥാ​പാ​ത്രം..‍?

ഭ​ര്‍​ത്താ​വ് മ​രി​ച്ച​തി​ന്‍റെ ച​ട​ങ്ങി​ല്‍ നി​ന്നാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ തു​ട​ക്കം. പി​ന്നീ​ടു പു​റ​ത്തി​റ​ങ്ങി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​റി​ല്ല, സ​ഹോ​ദ​ര​നാ​ണ് എ​ല്ലാം നോ​ക്കു​ന്ന​ത്. മ​ക്ക​ളെ വ​ള​ര്‍​ത്തി​ക്കൊ​ണ്ടു വ​രു​മ്പോ​ഴാ​വ​ട്ടെ അ​വ​ര്‍ പ​ല​വി​ധ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​തി​ന്‍റെ വി​ഷ​മ​ങ്ങ​ള്‍. അ​തെ​ല്ലാം ഉ​ള്ളി​ല്‍ കൊ​ണ്ടു​ന​ട​ക്കു​ന്ന ഒ​രു സ്ത്രീ. ​പ​ക്ഷേ, മ​ക്ക​ളെ വി​ട്ടു​കൊ​ടു​ക്കാ​നും പ​റ്റി​ല്ല.

എ​വി​ടെ​യും ഒ​രു വോ​യ്‌​സും ഇ​ല്ലാ​ത്ത ഒ​രു സ്ത്രീ. ​അ​വ​സാ​നം മ​ക്ക​ള്‍​ക്കി​ട​യി​ലെ അ​ക​ല്‍​ച്ച മാ​റു​മ്പോ​ഴാ​ണ് ചെ​റി​യൊ​രു സ​ന്തോ​ഷ​മെ​ങ്കി​ലും വ​രു​ന്ന​ത്. ഫി​ഷ് ടാ​ങ്കി​ലേ​ക്കു ര​ണ്ടു​പേ​രും ചേ​ര്‍​ന്ന് മീ​നു​ക​ളെ ഇ​ടു​മ്പോ​ള്‍ ഇ​നി ഇ​തു ത​ല്ലു​കൂ​ടി​ല്ല​ല്ലോ എ​ന്ന് അ​മ്മ ചോ​ദി​ക്കു​ന്ന​തു മീ​നു​ക​ളെ​യും മ​ക്ക​ളെ​യും ക​ണ​ക്ട് ചെ​യ്താ​ണ്. അ​വി​ടെ വ​ള​രെ ആ​ര്‍​ദ്ര​മാ​യ ഒ​രു ചി​രി​യും സ​ന്തോ​ഷ​വും സ​ങ്ക​ട​വും കൂ​ടി​ച്ചേ​ര്‍​ന്ന ഇ​മോ​ഷ​നാ​ണ് സ​വി​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ്‌​കി​റ്റ് അ​നു​ഭ​വ​ങ്ങ​ള്‍ സി​നി​മ​യി​ല്‍ സ്വാ​ധീ​നി​ക്കു​ന്ന​ത്..?

ഡ്രാ​മ വേ​ണ്ടെ​ന്നും റി​യ​ലി​സ്റ്റി​ക്കാ​യി ചെ​യ്യ​ണ​മെ​ന്നും ആ​ദ്യ​മേ സ​വി​ന്‍ പ​റ​ഞ്ഞി​രു​ന്നു. സ്്കി​റ്റ് ക​ളി​ക്കു​ന്ന മൂ​ഡി​ല​ല്ല ഈ ​പ​ടം. തു​ന്ന​ല്‍​പ്പ​ണി ചെ​യ്ത് കു​ടും​ബം കൊ​ണ്ടു​പോ​കു​ന്ന വ​ള​രെ റി​യ​ലി​സ്റ്റി​ക്കാ​യ ഒ​ര​മ്മ. ഭ​ര്‍​ത്താ​വി​ല്ലാ​ത്ത ഒ​രു സ്ത്രീ. ​എ​ല്ലാ സീ​നി​ലും അ​ത്ത​ര​മൊ​രു നി​സ​ഹാ​യ​ത ന​മു​ക്കു​ണ്ടാ​വ​ണം. വ​ള​രെ മൈ​ന്യൂ​ട്ടാ​യി മാ​ത്രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്താ​ല്‍ മ​തി. സ്‌​കി​റ്റ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രാ​ള്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ഓ​വ​റാ​യി​പ്പോ​കു​മോ നാ​ട​കീ​യ​മാ​കു​മോ എ​ന്നൊ​ക്കെ​യു​ള്ള ടെ​ന്‍​ഷ​നും പേ​ടി​യും ന​ല്ല രീ​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

ഡ​യ​ലോ​ഗ് പ​റ​യു​മ്പോ​ള്‍ ചി​ല​പ്പോ​ഴൊ​ക്കെ ഇ​ത്തി​രി ട്രി​വാ​ന്‍​ഡ്രം സ്‌​ളാം​ഗ് ക​യ​റി​വ​രും എ​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു പ്ര​ശ്‌​നം. ഞാ​ന്‍ ആ ​ക​ഥാ​പാ​ത്രം മ​നോ​ഹ​ര​മാ​യി ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍, അ​ത് ആ​ളു​ക​ള്‍​ക്ക് അ​ത്ര​യും ക​ണ​ക്റ്റാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ ക്രെ​ഡി​റ്റ് മൊ​ത്തം സം​വി​ധാ​യ​ക​നു ത​ന്നെ​യാ​ണ്.

ഹാ​ഷി​റും കൂ​ട്ടു​കാ​രും...

ഹാ​ഷി​റി​ന്‍റെ റീ​ല്‍​സ് ക​ണ്ടു​ള്ള പ​രി​ച​യ​മേ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പൂ​ജ​യ്ക്കാ​ണ് നേ​രി​ട്ടു ക​ണ്ട​ത്. ഹാ​ഷി​ര്‍, അ​ല​ന്‍, അ​ജി​ന്‍, വി​നാ​യ​ക്...​നാ​ലു​പേ​രും ന​ല്ല പി​ള്ളേ​രാ​ണ്. ഹാ​ഷി​റു​മാ​യി മാ​ത്ര​മേ കോം​ബി​നേ​ഷ​നു​ള്ളൂ. അ​ല​നു​മാ​യി ഒ​രു ഷോ​ട്ടി​ല്‍ മാ​ത്രം. ഹാ​ഷി​റി​ന്‍റെ അ​നി​യ​നാ​യി വേ​ഷ​മി​ട്ട ശ​ബ​രി ‘വ്യ​സ​ന​സ​മേ​ത’ ത്തി​ലു​ണ്ടാ​യി​രു​ന്നു.

എ​ത്ര​ത്തോ​ള​മാ​ണു ഫാ​മി​ലി സ​പ്പോ​ര്‍​ട്ട്..‍?

ചി​ത്രാ​ഞ്ജ​ലി​യി​ല്‍ നി​ന്നു റി​ട്ട​യ​റാ​യ അ​ച്ഛ​ന്‍ ച​ന്ദ്ര​നും അ​ധ്യാ​പി​ക​യാ​യി​രു​ന്ന അ​മ്മ അ​നി​ത​യും ചെ​റു​പ്പ​കാ​ല​ത്തു പ​ഠ​ന​ത്തി​നൊ​പ്പം ത​ന്നെ ക​ലാ​രം​ഗ​ത്തും പി​ന്തു​ണ​ന​ല്കി കൊ​ണ്ടു​വ​ന്ന​തി​നാ​ലാ​ണ് ഞാ​ന്‍ ഇ​വി​ടം​വ​രെ എ​ത്തി​നി​ല്‍​ക്കു​ന്ന​ത്. ന​ര്‍​ത്ത​കി​യാ​യ ചേ​ച്ചി അ​ശ്വി​നി​യു​ടെ പി​ന്തു​ണ എ​പ്പോ​ഴു​മു​ണ്ട്. കാ​മ​റാ​മാ​ന്‍ കി​ഷോ​റു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷ​മാ​ണു ഞാ​ന്‍ സി​നി​മ​യി​ലേ​ക്കു വ​ന്ന​ത്. ലോ ​അ​ക്കാ​ദ​മി​യി​ല്‍ നി​യ​മ​പ​ഠ​ന​കാ​ല​ത്ത് ഫൈ​ന​ല്‍ പ​രീ​ക്ഷ​യെ​ഴു​താ​തെ ഓ​ഡീ​ഷ​നും ഷൂ​ട്ടി​നു​മൊ​ക്കെ പോ​യി​ട്ടു​ണ്ട്. എ​ന്‍റെ വ​ഴി അ​ഭി​ന​യ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ അ​തി​നു പൂ​ര്‍​ണ​പി​ന്തു​ണ​യു​മാ​യി അ​ദ്ദേ​ഹം കൂ​ടെ​നി​ന്നു. പി​ന്നീ​ടു തി​യ​റ്റ​ര്‍ ആ​ര്‍​ട്‌​സി​ല്‍ പി​ജി നേ​ടി​യ​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രേ​ര​ണ​യി​ലാ​ണ്.

അ​ടു​ത്ത റി​ലീ​സ്..?

ടൊ​വി​നോ​യും ബേ​സി​ലും നാ​യ​ക​ന്മാ​രാ​യ ‘അ​തി​ര​ടി’. വാ​ഴ 2 ഷൂ​ട്ട് ക​ഴി​ഞ്ഞാ​ണ് അ​തി​ല്‍ അ​ഭി​ന​യി​ച്ച​ത്. ടൊ​വി​നോ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​വാ​യി ഒ​രു ചെ​റി​യ വേ​ഷം. ഒ​റ്റ സീ​ന്‍ ആ​ണെ​ങ്കി​ല്‍​പോ​ലും സി​നി​മ​യി​ല്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സ​മ​യ​ത്താ​ണ് എ​ന്‍റെ എ​ന്‍​ട്രി. എ​നി​ക്കി​ഷ്ട​മു​ള്ള ന​ട​നാ​ണു ടൊ​വി​നോ. ഇ​ഷ്ട​മു​ള്ള സം​വി​ധാ​യ​ക​നാ​ണു ബേ​സി​ല്‍. ബേ​സി​ലി​ന്‍റെ പ്രൊ​ഡ​ക്‌​ഷ​നു​മാ​ണ്. ഇ​തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ അ​നി​രു​ദ്ധ​നും ടൊ​വി​നോ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​വ​രും കോ​ള​ജ് നാ​ട​ക​കാ​ല​ത്തു കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്.

ഇ​നി ഏ​തു​ത​രം വേ​ഷ​ങ്ങ​ള്‍..?

സ്‌​കി​റ്റ് ക​ളി​ക്കു​ക, സ്‌​റ്റേ​ജ് ഷോ​സ് ചെ​യ്യു​ക, സ്‌​റ്റേ​ജി​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ക... എ​ല്ലാം ഒ​രേ​പോ​ലെ ഇ​ഷ്ട​മാ​ണ്. ഇ​പ്പോ​ഴും അ​മൃ​ത ടി​വി​യി​ല്‍ കോ​മ​ഡി മാ​സ്‌​റ്റേ​ഴ്‌​സ് ചെ​യ്യു​ന്നു​ണ്ട്. സി​നി​മ​യി​ല്‍ അ​മ്മ​വേ​ഷ​മു​ള്‍​പ്പെ​ടെ എ​ന്തും ചെ​യ്യും. എ​ന്‍റെ ശ​രീ​ര​പ്ര​കൃ​തി​വ​ച്ച് അ​ത്ത​രം മേ​ക്കോ​വ​ര്‍ സാ​ധ്യ​മാ​യ​തു​കൊ​ണ്ടാ​വാം അ​വ​ര്‍ വി​ളി​ക്കു​ന്ന​ത്.

പ​ക്ഷേ, ടൈ​പ്പ് കാ​സ്റ്റ് ആ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ല. 90 വ​യ​സു​ള്ള അ​മ്മ​ച്ചി​യാ​കാ​നും ഞാ​നൊ​രു​ക്ക​മാ​ണ്. അ​ഭി​ന​യി​ക്കാ​ന്‍, ച​ല​ഞ്ചിം​ഗാ​യി വ്യ​ത്യ​സ്ത​ത​യു​ള്ള എ​ന്തെ​ങ്കി​ലു​മു​ണ്ടാ​വ​ണം. എ​ഴു​ത്തു​കാ​രും സം​വി​ധാ​യ​ക​രും പു​തി​യ സി​നി​മ​ക​ളി​ലേ​ക്കു വി​ളി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Tags : aswathy interview vaazha 2

Recent News

Corehub Up