x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ളി​ച്ച​ടു​ക്കി ഷം​നാ​ത്ത.. സ്‌​റ്റൈ​ല​ന്‍ തി​രി​ച്ചു​വ​ര​വി​ല്‍ ബീ​ന ആ​ന്‍റ​ണി

ടി.​ജി. ബൈ​ജു​നാ​ഥ്
Published: June 29, 2026 10:29 AM IST | Updated: June 29, 2026 10:33 AM IST

ബീന ആന്‍റണി

"ക​ന​ല്‍​ക്കാ​റ്റ്' മു​ത​ല്‍ "ബാ​ല​ന്‍-​ദി ബോ​യ്' വ​രെ നാ​ല്പ​തി​ല്‍​പ്പ​രം സി​നി​മ​ക​ള്‍. "ഇ​ണ​ക്കം പി​ണ​ക്കം' മു​ത​ല്‍ "മൗ​ന​രാ​ഗം' വ​രെ നൂ​റി​ലേ​റെ സീ​രി​യ​ലു​ക​ള്‍. 35 വ​ര്‍​ഷ​മാ​യി ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​പ്പ​ക​ര്‍​ച്ച​ക​ളി​ല്‍ ബീ​ന ആ​ന്‍റ​ണി​യു​ടെ അ​ഭി​ന​യ​യാ​ത്ര​ക​ള്‍. ഇ​നി​യെ​ത്ര സി​നി​മ ചെ​യ്താ​ലും, "ബാ​ല​നി'​ലെ ഷം​നാ​ത്ത​യി​ലു​ടെ​യാ​വും ബീ​ന അ​റി​യ​പ്പെ​ടു​ക. ഒ​ന്നു​റ​പ്പി​ക്കാം, അ​തു​ക്കും​മേ​ലേ വേ​റി​ട്ട പെ​ര്‍​ഫോ​മ​ന്‍​സ് വാ​രി​വി​ത​റു​ന്ന വേ​ഷ​ങ്ങ​ളു​മാ​യി ബീ​ന ഏ​റെ​ക്കാ​ലം ഇ​വി​ടെ​യു​ണ്ടാ​വും.

"എ​ക്കാ​ല​വും ആ​ളു​ക​ള്‍ ഓ​ര്‍​ത്തി​രി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്രം എ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. കു​റ​ച്ചു സീ​നു​ക​ളേ​യു​ള്ളൂ, ഉ​ള്ള​തു വ​ള​രെ ആ​ഴ​മു​ള്ള​തും ക​ഥ​യി​ല്‍ വ​ള​രെ പ്ര​ധാ​ന​വു​മാ​ണ്. എ​ന്‍റെ ഡ​യ​ലോ​ഗു​ക​ളും ക​ഥ​യു​മാ​യി ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്നു. എ​ന്‍റെ ഭാ​ഗ്യ​മാ​ണു ഷം​നാ​ത്ത'- ബീ​ന സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

"ബാ​ല​നി'​ലൂ​ടെ തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മാ​യ​ത്..?

സി​നി​മ​യി​ല്‍ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്തി​ട്ട് കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി​രു​ന്നു. "ചാ​രു​ല​ത​യി​ലൊ​ക്കെ ചേ​ച്ചി ഞ​ങ്ങ​ടെ സ്വ​പ്ന​നാ​യി​ക​യാ​യി​രു​ന്നു'​വെ​ന്ന് ആ​ളു​ക​ള്‍ പ​റ​യു​മ്പോ​ള്‍, "അ​ത്ര വ​ലി​യ നാ​യി​ക​യാ​യി​രു​ന്നോ' എ​ന്ന് മ​ക​ന്‍ അ​തി​ശ​യ​പ്പെ​ട്ടു. ഞാ​നി​നി എ​ത്ര സീ​രി​യ​ല്‍ ചെ​യ്തി​ട്ടും ഒ​രു കാ​ര്യ​വു​മി​ല്ല, മ​ക​ന്‍ പോ​ലും എ​ന്നെ തി​രി​ച്ച​റി​യു​ന്നി​ല്ല​ല്ലോ എ​ന്നോ​ര്‍​ത്ത​പ്പോ​ള്‍ വി​ഷ​മം തോ​ന്നി. സി​നി​മ ചെ​യ്യാ​ൻ മ​ക​നും നി​ര്‍​ബ​ന്ധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

"മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്' ഹി​റ്റാ​യ സ​മ​യം."​ആ​ലി​പ്പ​ഴ'​ത്തി​ല്‍ എ​ന്‍റെ മ​ക​നാ​യി വേ​ഷ​മി​ട്ട ചി​ദം​ബ​ര​മാ​ണു സം​വി​ധാ​യ​ക​നെ​ന്നു പി​ന്നീ​ടാ​ണ​റി​ഞ്ഞ​ത്. എ​ന്‍റെ​യൊ​രു ക​സി​ന്‍ ബ്ര​ദ​റാ​ണു ച​ന്തു ചെ​യ്ത ക​ഥാ​പാ​ത്ര​ത്തി​നു പ്രേ​ര​ണ​യാ​യ​ത്. മ​ഞ്ഞു​മ്മ​ല്‍​കാ​രി​യാ​യി​ട്ടും വി​ളി​ച്ചി​ല്ല​ല്ലോ എ​ന്ന എ​ന്‍റെ പ​രി​ഭ​വ​ത്തി​നു, സ്‌​നേ​ഹ​മ​റി​യി​ച്ച് ചി​ദം​ബ​ര​ത്തി​ന്‍റെ മ​റു​പ​ടി. "കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റി'​ല്‍ എ​ന്‍റെ മ​ക​നാ​യി വേ​ഷ​മി​ട്ട ഗ​ണ​പ​തി മെ​സേ​ജു​ക​ളി​ലൂ​ടെ അ​ടു​പ്പം സൂ​ക്ഷി​ച്ചു.

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഇ​ഷ്ട​മാ​ണോ- വ​ള​രെ നാ​ളു​ക​ള്‍​ക്കു​ശേ​ഷം ഗ​ണ​പ​തി​യു​ടെ ഫോ​ണ്‍​കോ​ള്‍. ഒ​രു സീ​നാ​ണെ​ങ്കി​ലും, അ​ഭി​ന​യി​ക്കാ​നു​ള്ള​ത് അ​തി​ലു​ണ്ടെ​ങ്കി​ല്‍ റെ​ഡി​യെ​ന്നു ഞാ​ന്‍. ക​രാ​റാ​യ​ശേ​ഷ​മാ​ണ് ചെ​റി​യ നെ​ഗ​റ്റീ​വ് ഷേ​ഡു​ള്ള വേ​ഷ​മെ​ന്ന​റി​ഞ്ഞ​ത്. ഇ​പ്പോ​ഴാ​ണു മ​ന​സി​ല്‍ ത​ങ്ങി​നി​ല്‍​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്രം കി​ട്ടി​യ​ത്. അ​തി​നു ഗ​ണ​പ​തി​യോ​ടും ചി​ദം​ബ​ര​ത്തോ​ടും ബാ​ല​ന്‍ ടീ​മി​നോ​ടും എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും തീ​രി​ല്ല.

സീ​രി​യ​ലു​ക​ളി​ലെ വി​ല്ല​ത്തി വേ​ഷ​ങ്ങ​ള്‍ സി​നി​മ​യി​ല്‍ ഗു​ണ​ക​ര​മാ​യോ..?

സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ ഓ​വ​ര്‍ ആ​ക്ടിം​ഗ് വ​രു​മെ​ന്നൊ​ക്കെ പ​ല​രും പ​റ​യാ​റു​ണ്ടെ​ങ്കി​ലും പ​ല​ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ കി​ട്ടി​യ​തു വ​ലി​യ അ​നു​ഭ​വ​മാ​ണ്. അ​ത് ഇ​തി​ലെ ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ല്‍ ഗു​ണ​ക​ര​മാ​യി. ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍ എ​ന്നെ വി​ളി​ക്കു​ന്ന​തു​ത​ന്നെ ഷം​നാ​ത്ത​യെ​ന്നാ​ണ്. പ​ടം ക​ണ്ട് സെ​ലി​ബ്രി​റ്റി​ക​ളു​ടെ​യും സം​വി​ധാ​യ​ക​രു​ടെ​യും മ​റ്റു​മാ​യി വ​ന്ന കോ​ളു​ക​ള്‍ എ​ന്നെ അ​തി​ശ​യി​പ്പി​ച്ചു.

91 മു​ത​ല്‍ 2000 വ​രെ നി​ര​ന്ത​രം സി​നി​മ​ക​ളി​ല്‍..?

"ഒ​ന്നു മു​ത​ല്‍ പൂ​ജ്യം വ​രെ'​യി​ല്‍ സ്‌​കൂ​ള്‍​കു​ട്ടി​ക​ളി​ലൊ​രാ​ളാ​യി. ക​ന​ല്‍​ക്കാ​റ്റാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ. തു​ട​ര്‍​ന്ന് ആ​ധാ​രം, ഗോ​ഡ്ഫാ​ദ​ര്‍, അ​ഗ്‌​നി​ദേ​വ​ന്‍, ഭ​ര​ണ​കൂ​ടം, യോ​ദ്ധ, പ്ര​വാ​ച​ക​ന്‍, പൊ​ന്നാ​രം​തോ​ട്ട​ത്തെ രാ​ജാ​വ്...​എ​ല്ലാ​റ്റി​ലും ന​ല്ല വേ​ഷ​ങ്ങ​ള്‍. മോ​ഹ​ന്‍​ലാ​ലി​നും മു​കേ​ഷി​നും ജ​യ​റാ​മി​നു​മൊ​പ്പം സ​ഹോ​ദ​രി ക​ഥാ​പാ​ത്ര​ങ്ങ​ള്‍. "മ​ഹാ​ന​ഗ​ര'​ത്തി​ല്‍ അ​ശോ​ക​ന്‍റെ​യും "ത​റ​വാ​ട്' സി​നി​മ​യി​ല്‍ സി​ദ്ധി​ഖി​ന്‍റെ​യും നാ​യി​ക. ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ "ബ​ന്ധു​ക്ക​ള്‍ ശ​ത്രു​ക്ക​ളി'​ലും ന​ല്ല വേ​ഷം. അ​ക്കാ​ല​ത്തു വ​ലി​യ വേ​ഷ​ങ്ങ​ള്‍ കി​ട്ടി​യി​ല്ലെ​ങ്കി​ലും സു​കു​മാ​രി​യ​മ്മ, വി​ദ്യാ​മ്മ, സീ​മ​ച്ചേ​ച്ചി തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം സി​നി​മ ചെ​യ്ത​തു ഭാ​ഗ്യം ത​ന്നെ​യാ​ണ്.

പി​ന്നീ​ടു സീ​രി​യ​ലു​ക​ളി​ല്‍ സ​ജീ​വ​മാ​യ​ത്..?

കാ​ല​ടി ഓ​മ​ന​ച്ചേ​ച്ചി വ​ഴി എ​ത്തി​യ എ​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ക​ണ്ടാ​ണ് ടി.​എ​സ്. സ​ജി​യു​ടെ "ഇ​ണ​ക്കം പി​ണ​ക്കം' സീ​രി​യ​ലി​ല്‍ പ്രേം​കു​മാ​റി​ന്‍റെ നാ​യി​ക​യാ​യി വി​ളി​ച്ച​ത്. തു​ട​ര്‍​ന്ന് ഒ​രു കു​ട​യും കു​ഞ്ഞു​പെ​ങ്ങ​ളും, ത​പ​സ്യ. ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ സീ​രി​യ​ലി​ല്‍ ഉ​ള്‍​പ്പെ​ടെ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു വ​ര്‍​ഷം സം​സ്ഥാ​ന പു​ര​സ്‌​കാ​രം. എ​നി​ക്കു​വേ​ണ്ടി ക​ഥാ​പാ​ത്ര​ങ്ങ​ളെ​ഴു​തി സീ​രി​യ​ലു​കാ​ര്‍ കാ​ത്തി​രു​ന്ന കാ​ലം."​സൂ​ത്ര​ധാ​ര​നി'​ലേ​ക്കു ലോ​ഹി​ത​ദാ​സ് വി​ളി​ച്ചെ​ങ്കി​ലും ഡേ​റ്റു​ണ്ടാ​യി​ല്ല. സൈ​ന്യം, അ​ദ്വൈ​തം തു​ട​ങ്ങി ധാ​രാ​ളം പ​ട​ങ്ങ​ള്‍ അ​ങ്ങ​നെ ന​ഷ്ട​മാ​യി.

ഷം​നാ​ത്ത​യി​ലേ​ക്ക് എ​ത്തി​യ​ത്..?

K-Rail Survey

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം സി​നി​മ​ചെ​യ്യു​ന്ന​തി​ന്‍റെ ടെ​ന്‍​ഷ​ന്‍. സി​ങ്ക്സൗ​ണ്ടെ​ന്ന​റി​ഞ്ഞ​തു, സെ​റ്റി​ലെ​ത്തി​യ​പ്പോ​ള്‍. ഡ​യ​ലോ​ഗ് കാ​ണാ​പ്പാ​ഠം പ​ഠി​ച്ചു പ​റ​യാ​നാ​കു​മോ എ​ന്ന ഉ​ത്ക​ണ്ഠ. പ​ക്ഷേ, ജ​യി​ല്‍ സീ​ന്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ഞാ​ന്‍ ആ ​ട്രാ​ക്കി​ലെ​ത്തി. ഡ​യ​ലോ​ഗ് ഒ​റ്റ ടേ​ക്കി​ല്‍ ഓ​കെ. അ​തു മ​റ്റൊ​രു സ്റ്റൈ​ലി​ല്‍ ചെ​യ്യാ​ന്‍ തു​നി​ഞ്ഞ​പ്പോ​ള്‍ അ​ത്ര​യും വേ​ണ്ടെ​ന്നു ചി​ദം​ബ​രം. അ​ങ്ങ​നെ​യൊ​രാ​ള്‍ കൂ​ടെ​യു​ണ്ടാ​കു​മ്പോ​ഴാ​ണ് ന​മ്മു​ടെ ക​ഥാ​പാ​ത്രം ന​ന്നാ​കു​ന്ന​ത്. ജി​ത്തു മാ​ധ​വ​ന്‍റെ സ്‌​ക്രി​പ്റ്റും ഗു​ണ​ക​ര​മാ​യി.

"അ​താ​ണ​ല്ലോ നി​ന്‍റെ​യൊ​രു സ്റ്റൈ​ല്‍'-​ഡ​യ​ലോ​ഗും സീ​നും ഹി​റ്റാ​ണ​ല്ലോ..?

ഞാ​നും ഗ​ണ​പ​തി​യും ചി​ദം​ബ​ര​വും കൂ​ടി കു​റേ​നേ​രം ഒ​ന്നി​ച്ചി​രു​ന്നു സം​സാ​രി​ച്ച് ഇം​പ്രോ​വൈ​സ് ചെ​യ്താ​ണ് "വെ​ട്ടി​ക്ക​ണ്ടി​ച്ചു കു​ഴി​ച്ചു​മൂ​ടി​യോ, അ​താ​ണ​ല്ലോ നി​ന്‍റെ​യൊ​രു സ്റ്റൈ​ല്‍' എ​ന്ന​തി​നു ചേ​രു​ന്ന ടോ​ണി​ലെ​ത്തി​യ​ത്. ഞാ​ന്‍ വീ​ടി​ന​ക​ത്തു ക​യ​റി അ​മ്മ​ച്ചി​യു​ടെ മു​റി​യി​ലെ​ത്തി സം​സാ​രി​ക്കു​ന്ന​തു​വ​രെ ഒ​റ്റ ഷോ​ട്ട്. മൊ​ത്തം ഡ​യ​ലോ​ഗും കാ​ണാ​തെ പ​ഠി​ച്ചു പ​റ​ഞ്ഞു.

ഫ​ര്‍​സാ​ന, ആ​ദി​ശേ​ഷ​ന്‍, ഡോ​ളി-​അ​നു​ഭ​വ​ങ്ങ​ള്‍..?

ഫ​ര്‍​സാ​ന​യു​മാ​യാ​ണു കോം​ബി​നേ​ഷ​ന്‍. ആ​ദി​ശേ​ഷ​നും ഒ​രു സീ​നി​ലു​ണ്ട്. വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ഓ​രോ മു​ഖ​ഭാ​വ​ത്തി​ലും ഏ​റെ ശ്ര​ദ്ധി​ച്ച് സീ​നി​ല്‍ ല​യി​ച്ചാ​ണ് ഫ​ര്‍​സാ​ന​യു​ടെ അ​ഭി​ന​യം. ബാ​ല​നാ​യി വേ​ഷ​മി​ട്ട ആ​ദി​ശേ​ഷ​നു​മാ​യും അ​മ്മൂ​മ്മ​യാ​യി വേ​ഷ​മി​ട്ട ഡോ​ളി ജൂ​ണു​മാ​യും ന​ല്ല അ​ടു​പ്പ​മാ​യി. കൊ​ച്ചു​മ​ക​നു​മൊ​ത്തു റീ​ലു​ക​ള്‍ ചെ​യ്തി​രു​ന്ന ഡോ​ളി അ​മ്മ​ച്ചി​യെ ഗ​ണ​പ​തി​യാ​ണു ക​ണ്ടെ​ടു​ത്ത​ത്.

ഇ​ന്ന​ത്തെ സി​നി​മാ​സെ​റ്റി​ല്‍ സം​ഭ​വി​ച്ച മാ​റ്റ​മെ​ന്താ​ണ്..?

ഓ​രോ ആ​ര്‍​ട്ടി​സ്റ്റും കാ​ര​വ​നി​ലേ​ക്ക് ഒ​തു​ങ്ങി. ഒ​ന്നി​ച്ചി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച്, ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ല്‍ ത​മാ​ശ പ​റ​ഞ്ഞ്, പൊ​ട്ടി​ച്ചി​രി​ച്ച്...​അ​ത്ത​രം സൗ​ഹൃ​ദ​ങ്ങ​ള്‍ ന​ഷ്ട​മാ​യി. പ​ക്ഷേ, ഇ​ന്ന​ത്തെ സെ​റ്റു​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും അ​ഭി​ന​യി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മൊ​ക്കെ സു​ഖ​ക​ര​മാ​ണ്. എ​ന്‍റെ സീ​നു​ക​ള്‍ കു​റ​ച്ചു​കൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്നു കൊ​തി​തോ​ന്നി.

നെ​ഗ​റ്റീ​വ് റോ​ളു​ക​ളോ​ടു​ള്ള സ​മീ​പ​നം..?

മ​മ്മൂ​ക്ക​യും ഉ​ര്‍​വ​ശി​ച്ചേ​ച്ചി​യും ഗീ​ത​യു​മൊ​ക്കെ എ​ത്ര​ത്തോ​ളം റി​സ്‌​ക്കെ​ടു​ത്താ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ള്ള​ത്. അ​വ​രെ​യൊ​ക്കെ​യ​ല്ലേ ക​ണ്ടു​പ​ഠി​ക്കേ​ണ്ട​ത്. കി​ട്ടു​ന്ന വേ​ഷം ഏ​താ​ണെ​ങ്കി​ലും, അ​തു നെ​ഗ​റ്റീ​വോ പോ​സി​റ്റീ​വോ എ​ന്ന​തി​ന​പ്പു​റം ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ ക​ഴി​വ​റി​യി​ക്കാ​ന്‍ ന​ല്ല ഒ​രി​ടം കി​ട്ടു​ന്നു​വെ​ന്ന​താ​ണു ദൈ​വാ​നു​ഗ്ര​ഹം.

ഇ​നി ഏ​തു ത​രം സി​നി​മ​ക​ള്‍..?

ഇ​നി എ​ല്ലാ​വ​രോ​ടും അ​വ​സ​രം ചോ​ദി​ക്കും. ന​ല്ല വേ​ഷ​ങ്ങ​ള്‍​ക്കു ഞാ​ന്‍ കാ​ത്തി​രി​ക്കു​ന്നു. അ​മ്മ​വേ​ഷ​മോ, ഫി​ലോ​മി​ന​ച്ചേ​ച്ചി ചെ​യ്ത​പോ​ലെ കു​റ​ച്ചു പ്രാ​യം ചെ​ന്ന ക​ഥാ​പാ​ത്ര​മോ, കോ​മ​ഡി​യോ, നെ​ഗ​റ്റീ​വോ...​ഏ​തി​നും ഞാ​നൊ​രു​ക്ക​മാ​ണ്.

Tags : Beena Antony interview balan movie

Recent News

Corehub Up