x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ര്‍​ജു​കു​ട്ടി​യു​ടെ ഇ​മോ​ഷ​നി​ലൂ​ടെ ദൃ​ശ്യം 3

ടി.​ജി. ബൈ​ജു​നാ​ഥ്
Published: May 18, 2026 11:35 AM IST | Updated: May 18, 2026 11:36 AM IST

ഇ​മോ​ഷ​ണ​ല്‍ ഫാ​മി​ലി ഡ്രാ​മ​യാ​ണ് ദൃ​ശ്യം 3. ക​ഥാ​പ​ര​മാ​യി, ദൃ​ശ്യം ഒ​ന്നു​പോ​ലെ​യാ​യി​രു​ന്നി​ല്ല ര​ണ്ട്. ഒ​ന്നും ര​ണ്ടും പോ​ലെ​യ​ല്ല മൂ​ന്നാം ഭാ​ഗം. ഇ​ത്ത​വ​ണ കൂ​ടു​ത​ലും ജോ​ര്‍​ജു​കു​ട്ടി​യു​ടെ ഇ​മോ​ഷ​നി​ലൂ​ടെ​യാ​ണു ക​ഥാ​സ​ഞ്ചാ​രം. എ​ന്നു​ക​രു​തി ക​ര​ച്ചി​ല്‍ സി​നി​മ​യൊ​ന്നു​മ​ല്ല. ഇ​തി​ലും ആ​ളു​ക​ളെ ര​സി​പ്പി​ക്കു​ന്ന, പി​ടി​ച്ചി​രു​ത്തു​ന്ന രം​ഗ​ങ്ങ​ളു​ണ്ടാ​വും.

അ​തി​ന്‍റെ​ അ​ര്‍​ഥം, ഇ​തു വ​ലി​യ ട്വി​സ്റ്റു​ള്ള സി​നി​മ​യാ​ണ് എ​ന്നു​മ​ല്ല. നി​ങ്ങ​ള്‍ ഒ​രു ന​ല്ല സി​നി​മ കാ​ണാ​ന്‍ വ​രു​ന്ന രീ​തി​യി​ല്‍, ജോ​ര്‍​ജ് കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ല്‍ എ​ന്തൊ​ക്കെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​യി എ​ന്ന​റി​യാ​നു​ള്ള കൗ​തു​ക​ത്തോ​ടെ വ​രി​ക'- ജീ​ത്തു ജോ​സ​ഫ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

എ​പ്പോ​ഴാ​ണ് ദൃ​ശ്യ'​ത്തി​നു മൂ​ന്നാം ഭാ​ഗം ആ​ലോ​ചി​ച്ച​ത്..‍?

K-Rail Survey

ര​ണ്ടാം ഭാ​ഗം ക​ഴി​ഞ്ഞ​പ്പോ​ള്‍ ലാ​ലേ​ട്ട​നും മ​റ്റും മൂ​ന്നാം ഭാ​ഗ​ത്തി​നു സാ​ധ്യ​ത​യു​ണ്ടോ എ​ന്നു ചോ​ദി​ച്ചു. അ​റി​യി​ല്ലെ​ന്നും അ​ഥ​വാ ഉ​ണ്ടാ​യാ​ൽ അ​ത് അ​വ​സാ​നി​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന എ​ന്‍റെ ഒ​രു തോ​ന്ന​ലും പ​റ​ഞ്ഞു. കൊ​ള്ളാ​മ​ല്ലോ, ഒ​ന്ന് ആ​ലോ​ചി​ച്ചു നോ​ക്കൂ എ​ന്നാ​യി അ​ദ്ദേ​ഹം. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ, ചി​ന്ത​ക​ളി​ലൂ​ടെ ഒ​രു സാ​ധ്യ​ത തെ​ളി​ഞ്ഞു​വ​ന്നു. ക്ലൈ​മാ​ക്‌​സ് മ​ന​സി​ലു​ള്ള​തി​നാ​ല്‍ അ​തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള മാ​ർ​ഗം ആ​ലോ​ചി​ച്ചു. അ​ങ്ങ​നെ കി​ട്ടി​യ പ​ല കാ​ര്യ​ങ്ങ​ള്‍ ബ​ന്ധി​പ്പി​ച്ച് തി​ര​ക്ക​ഥ​യി​ലെ​ത്തി.

ഇ​ത്ത​വ​ണ ജോ​ണ​ര്‍ മാ​റ്റ​ത്തി​നു ശ്ര​മി​ച്ചി​രു​ന്നോ..?

ഈ ​ക​ഥ ഏ​തു ജോ​ണ​റി​ല്‍ തു​ട​ങ്ങി​യോ അ​തി​ലൂ​ടെ മാ​ത്ര​മേ അ​തി​നു പോ​കാ​നാ​വു​ക​യു​ള്ളൂ. ക​ഥ​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ക്രൈ​മും ചി​ല സ​ര്‍​പ്രൈ​സും വ​ന്ന​തു കാ​ര​ണം എ​ല്ലാ​വ​രും ഫാ​മി​ലി ത്രി​ല്ല​റെ​ന്നു മു​ദ്ര​കു​ത്തി. എ​ല്ലാ​റ്റി​നു​മ​പ്പു​റം ഇ​ത് ഇ​മോ​ഷ​ണ​ല്‍ ഫാ​മി​ലി ഡ്രാ​മ​യാ​ണ്. ര​ണ്ട് അ​ച്ഛ​ന്മാ​ര്‍, ര​ണ്ട് അ​മ്മ​മാ​ര്‍, അ​വ​രു​ടെ ന്യാ​യ​ങ്ങ​ൾ, ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ്ര​ശ്‌​നം...​അ​വ​രു​ടെ ഇ​മോ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണു സി​നി​മ സ​ഞ്ച​രി​ക്കു​ന്ന​ത്. ജോ​ര്‍​ജ്കു​ട്ടി​യു​ടെ മാ​ന​സി​ക​സം​ഭ്ര​മ​ത്തി​ലും ഭീ​തി​യി​ലു​മാ​ണ് ദൃ​ശ്യം 3 നി​ല്‍​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​നും മോ​ഹ​ന്‍​ലാ​ലി​നും മാ​ത്രം അ​റി​യാ​വു​ന്ന വി​ധം ര​ഹ​സ്യ​സ്വ​ഭാ​വ​ത്തി​ലാ​ണോ ക്ലൈ​മാ​ക്‌​സ് ചി​ത്രീ​ക​രി​ച്ച​ത്..‍?

K-Rail Survey

അ​ത്ര വ​ലി​യ സ​സ്‌​പെ​ന്‍​സൊ​ന്നു​മി​ല്ലെ​ങ്കി​ലും ക്ലൈ​മാ​ക്‌​സ് എ​ല്ലാ​വ​രും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ഈ ​ഫാ​മി​ലി ഡ്രാ​മ എ​ങ്ങ​നെ അ​വ​സാ​നി​ക്കു​മെ​ന്ന​തു ഞ​ങ്ങ​ള്‍ ക​ഴി​യു​ന്ന​തും സൂ​ക്ഷി​ക്കും. "ദൃ​ശ്യം 3' ആ​ളു​ക​ൾ കു​റ​ച്ചു​കൂ​ടി ആ​കാ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​ണ്. കു​റ​ച്ചു ര​ഹ​സ്യ​മാ​യി ഷൂ​ട്ട് ചെ​യ്യാ​മെ​ന്നു വി​ചാ​രി​ച്ചു.

വ​രു​ണ്‍ പ​ക​ര്‍​ത്തി​യ അ​ഞ്ജു​വി​ന്‍റെ വീ​ഡി​യോ പു​തി​യ ഭീ​ഷ​ണി​യാ​കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ചു ചി​ന്തി​ച്ചി​ട്ടു​ണ്ടോ..?

ചി​ന്തി​ച്ചി​ട്ടൊ​ക്കെ​യു​ണ്ട്. പ​ക്ഷേ, അ​ത് ഇ​തി​ല്‍ ഉ​പ​യോ​ഗി​ക്ക​ണോ വേ​ണ്ട​യോ, എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്നൊ​ക്കെ ന​മ്മ​ളാ​ണ​ല്ലോ തീ​രു​മാ​നി​ക്കു​ക. ദൃ​ശ്യം ര​ണ്ടും മൂ​ന്നു​മൊ​ക്കെ എ​ഴു​തി​യ​പ്പോ​ള്‍ ഒ​ന്നി​ലും ര​ണ്ടി​ലും എ​ന്തൊ​ക്കെ​യാ​ണു ചെ​യ്ത​ത്, പ​റ​ഞ്ഞ​ത് എ​ന്ന​റി​യാ​ന്‍ പി​റ​കി​ലേ​ക്കു പോ​യി നോ​ക്കി​യി​ട്ടു​ണ്ട്.

ജോ​ര്‍​ജു​കു​ട്ടി​യെ ക്ലാ​സി​ക് ക്രി​മി​ന​ല്‍ എ​ന്നു മ​ഹ​ത്വ​വ​ത്ക​രി​ക്കേ​ണ്ട​തു​ണ്ടോ..?

ഇ​തൊ​ക്കെ ഓ​രോ​രോ കാ​ഴ്ച​പ്പാ​ടു​ക​ള​ല്ലേ. ഒ​രു സി​നി​മ​യി​ല്‍ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മു​ണ്ടാ​യാ​ല്‍ പൊ​ളി​റ്റി​ക്ക​ലി ക​റ​ക്ട​ല്ലെ​ന്ന് ആ​ളു​ക​ള്‍ പ​റ​യും. സി​നി​മ​യി​ല്‍ ഈ ​സ​മൂ​ഹ​ത്തി​ലെ പ​ല​ത​രം ആ​ളു​ക​ളു​ടെ ഷേ​ഡ്‌​സാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു പ​രാ​മ​ര്‍​ശി​ക്കു​മ്പോ​ള്‍ അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ സി​നി​മ​യി​ല്‍ കാ​ണി​ക്കേ​ണ്ടി​വ​രും.

എ​ഴു​ത്തി​നി​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​പ്പോ​ഴു​ള്ള മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച്..?

ഇ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം മു​മ്പേ​ത​ന്നെ ഉ​ള്ള​വ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രു​ടെ സ്വ​ഭാ​വ​രീ​തി​ക​ള്‍ പ്രേ​ക്ഷ​ക​ര്‍​ക്കു സു​പ​രി​ചി​തം. ഒ​ന്നി​ല്‍​നി​ന്നു ര​ണ്ടി​ലേ​ക്കും ര​ണ്ടി​ല്‍​നി​ന്നു മൂ​ന്നി​ലേ​ക്കും വ​ന്ന​പ്പോ​ള്‍ വ​ർ​ഷ​ങ്ങ​ളി​ലൂ​ടെ ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് പ​ല​ത​രം മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. പ​ക്ഷേ, അ​വ​രു​ടെ ട്രോ​മ എ​നി​ക്കു ട്രോ​മ​യ​ല്ല. എ​ഴു​തി​ക്ക​ഴി​ഞ്ഞാ​ല്‍ അ​വി​ടം​കൊ​ണ്ട് അ​തു തീ​ര്‍​ന്നു.

പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കാ​നാ​യി ചി​ല ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ളും ഡ​യ​ലോ​ഗു​ക​ളു​മൊ​ക്കെ ഓ​രോ ഭാ​ഗ​ത്തി​ലും ക​രു​തി​വ​യ്ക്കാ​റി​ല്ലേ..‍?

പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കു​ക എ​ന്നാ​ല്‍ അ​ടു​ത്ത​ഭാ​ഗ​മു​ണ്ട് എ​ന്ന ധാ​ര​ണ​യി​ല്‍ പോ​വു​ക എ​ന്ന​ത​ല്ലേ. അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം ന​മു​ക്ക് നേ​ര​ത്തേ എ​ടു​ക്കാ​ന്‍ പ​റ്റി​ല്ല​ല്ലോ. ഒ​ന്ന് ചെ​യ്ത​പ്പോ​ൾ ര​ണ്ട് ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​ല്ല. ര​ണ്ട് ചെ​യ്ത പ്പോ​ൾ മൂ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ല. ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലും ക​ഥ​യി​ലു​മു​ള്ള സ്വാ​ഭാ​വി​ക വ​ള​ര്‍​ച്ച പി​ന്‍​തു​ട​ര്‍​ന്ന് അ​തി​നു​വേ​ണ്ട കാ​ര്യ​ങ്ങ​ളെ​ഴു​തു​ന്ന​താ​ണ് എ​ന്‍റെ രീ​തി. നാ​ളെ അ​ടു​ത്ത ഭാ​ഗ​ത്തി​നു സാ​ധ്യ​ത വ​ന്നാ​ല്‍ ഇ​തി​ല്‍ നി​ന്ന് ബ​ന്ധ​പ്പെ​ടു​ത്തി എ​വി​ടേ​യ്ക്കു കൊ​ണ്ടു​പോ​കാ​മെ​ന്നു ചി​ന്തി​ക്കും. അ​തേ​സ​മ​യം "റാം' ​ചെ​യ്ത​പ്പോ​ള്‍ ഒ​ന്നി​ല്‍​നി​ന്നു ര​ണ്ടി​ലേ​ക്കു​ള്ള ക​ണ​ക്‌​ഷ​ന്‍ മു​മ്പേ സെ​റ്റ് ചെ​യ്തി​രു​ന്നു. കാ​ര​ണം, ഒ​ന്നും ര​ണ്ടും ഷൂ​ട്ടിം​ഗ് ഒ​ന്നി​ച്ചാ​യി​രു​ന്നു.

"മോ​ഹി​നി​യാ​ട്ടം' സി​നി​മ​യി​ലെ ദൃ​ശ്യം ഇ​ഫ​ക്ടി​നോ​ടു​ള്ള കാ​ഴ്ച​പ്പാ​ട്..?

"മോ​ഹി​നി​യാ​ട്ട'​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ദൃ​ശ്യം സി​നി​മ ക​ണ്ടി​ട്ടു​ള്ള​വ​രാ​യ​തി​നാ​ല്‍ അ​തി​നു സ​മാ​ന​മാ​യ ഒ​രു സം​ഭ​വം അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ​പ്പോ​ള്‍ അ​വ​ര്‍ അ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്നു. പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കു​ന്ന​തി​നാ​യി പ​ല​യി​ട​ങ്ങ​ളി​ല്‍​നി​ന്നു കി​ട്ടു​ന്ന ആ​ശ​യ​ങ്ങ​ള്‍ എ​ല്ലാ​വ​രും സി​നി​മ​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട​ല്ലോ. ഇ​വി​ടെ അ​വ​ര​തു ന​ല്ല​രീ​തി​യി​ല്‍ ത​ന്നെ ഉ​പ​യോ​ഗി​ച്ചു.

ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഐ​ജി തോ​മ​സ് ബാ​സ്റ്റി​നു പ​ക​രം ജോ​ര്‍​ജു​കു​ട്ടി​യോ​ടു പ​ക​യു​ള്ള സ​ഹ​ദേ​വ​നെ​യാ​ണു പ്ര​തീ​ക്ഷി​ച്ച​ത്..‍.

പി​ള്ളേ​രെ ത​ല്ലി​യെ​ന്ന മൊ​ഴി​യി​ല്‍ സ​ഹ​ദേ​വ​ന്‍റെ ജോ​ലി പോ​യി. അ​യാ​ള്‍ അ​യാ​ളു​ടെ വ​ഴി​ക്കു​പോ​യി. അ​തു​ക​ഴി​ഞ്ഞ് സി​നി​മ വേ​റെ വ​ഴി​ക്ക​ല്ലേ പൊ​യ്‌​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യി ജോ​ര്‍​ജു​കു​ട്ടി​യെ നേ​രി​ടാ​ന്‍ പ്രാ​പ്തി​യു​ള്ള​തു പോ​ലീ​സി​നു മാ​ത്ര​മാ​ണ്. പോ​ലീ​സ് പ​കു​തി വി​ജ​യി​ക്കു​ക​യും ചെ​യ്തു. ബോ​ഡി ക​ണ്ടെ​ത്തി. പ​ക്ഷേ, അ​വി​ടെ​യും ജോ​ര്‍​ജ് കു​ട്ടി അ​തി​നെ വ​ള​ച്ചു​തി​രി​ച്ചു കൊ​ണ്ടു​പോ​യി. ദൃ​ശ്യം 3 ട്രെ​യി​ല​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ പ​റ​യും​പോ​ലെ പോ​ലീ​സി​നും ഈ ​സ​മൂ​ഹ​ത്തി​ലെ ന​ല്ലൊ​രു ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കും ഈ ​കേ​സി​ന്‍റെ സ​ത്യാ​വ​സ്ഥ എ​ന്തെ​ന്നു ന​ന്നാ​യ​റി​യാം. നി​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, അ​തു കോ​ട​തി​യി​ല്‍ തെ​ളി​യി​ക്കാ​ന്‍ തെ​ളി​വി​ല്ല. ന​മ്മു​ടെ നാ​ട്ടി​ൽ എ​ത്ര​യോ കൊ​ല​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ ആ​രെ​ന്നു ന​മു​ക്ക​റി​യാ​മെ​ങ്കി​ലും തെ​ളി​വി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു​പോ​കു​ന്നു. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ​യും.

ജോ​ര്‍​ജു​കു​ട്ടി പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ "ദൃ​ശ്യം' പ​ര​മ്പ​ര അ​വ​സാ​നി​ക്കു​മോ..‍‍?

K-Rail Survey

അ​ടു​ത്ത ഒ​രു ഭാ​ഗം വ​ര​ണ​മെ​ന്നു നി​ര്‍​ബ​ന്ധ​മൊ​ന്നു​മി​ല്ല. ര​ണ്ടി​ന്‍റെ അ​വ​സാ​നം, വീ​ണ്ടും പോ​ലീ​സ് എ​ത്തു​മോ എ​ന്നു​ള്ള കാ​ത്തി​രി​പ്പാ​ണ് അ​യാ​ള്‍​ക്കു​ള്ള ശി​ക്ഷ എ​ന്നു പ​റ​യു​ന്നി​ട​ത്ത് ക​ഥ അ​വ​സാ​നി​ച്ചെ​ന്ന് ഒ​രു​പാ​ടു​പേ​ര്‍ ക​രു​തി. ജോ​ര്‍​ജു​കു​ട്ടി പി​ടി​ക്ക​പ്പെ​ടു​മെ​ന്നോ ഇ​ല്ലെ​ന്നോ പ​റ​യാ​തെ അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത ഭാ​ഗ​ത്തി​നു​വേ​ണ്ടി എ​ന്ന രീ​തി​യി​ല്‍ ന​മ്മ​ള്‍ ഇ​പ്പോ​ഴേ ചി​ന്തി​ക്കേ​ണ്ട​തി​ല്ല.

Tags : Jeethu Joseph interview drishyam 3

Recent News

Corehub Up