x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"എ​ന്തോ, എ​ന്നെ ഇ​ഷ്ട​മാ​ണ് ആ​ളു​ക​ൾ​ക്ക് ''; മോ​ഹ​ൻ​ലാ​ൽ

സീ​മ മോ​ഹ​ൻ​ലാ​ൽ
Published: May 18, 2026 12:47 PM IST | Updated: May 18, 2026 12:47 PM IST

ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​കം ഒ​ന്ന​ട​ങ്കം കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​യ ദൃ​ശ്യം 3 തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത് നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ലാ​ണ്. നാ​ലു​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മെ​ത്തു​ന്ന മൂ​ന്നാം ഭാ​ഗം ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സ്, പ​നോ​ര​മ സ്റ്റു​ഡി​യോ​സ്, പെ​ന്‍ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

ജോ​ര്‍​ജു​കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ള​റി​യാ​ൻ പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്നു. സി​നി​മ​യെ​യും നാ​യ​ക​നെ​യും കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ മ​ന​സു​തു​റ​ന്ന​പ്പോ​ൾ..

പ്രേ​ക്ഷ​ക​ര്‍​ക്കു​ള്ള പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണോ?

ദൃ​ശ്യം 3 പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണെ​ന്ന് ആ​ളു​ക​ളൊ​ക്കെ പ​റ​യു​ന്നു. സ​മ്മാ​നം കൊ​ടു​ക്കു​മ്പോ​ള്‍ അ​ത് മോ​ശ​മാ​കാ​ന്‍ പാ​ടി​ല്ല​ല്ലോ. സ​മ്മാ​നം അ​ത്യാ​വ​ശ്യം ന​ല്ല​താ​യി​രി​ക്കു​മെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. ന​ല്ലൊ​രു സി​നി​മ ചെ​യ്തു​വെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യും. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ലെ ഈ ​റി​ലീ​സിം​ഗ് മ​ന: പൂ​ര്‍​വം സം​ഭ​വി​ച്ച​ത​ല്ല.

ഈ ​ചി​ത്രം നേ​ര​ത്തെ റി​ലീ​സ് ചെ​യ്യാ​നൊ​ക്കെ ശ്ര​മി​ച്ച​താ​ണ്. പി​ന്നീ​ടാ​ണ് മി​ഡി​ല്‍ ഈ​സ്റ്റ് പ​രി​പാ​ടി​ക​ളൊ​ക്കെ വ​ന്ന​ത്. വ്യാ​ഴാ​ഴ്ച അ​ല്ലെ​ങ്കി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് പൊ​തു​വേ റി​ലീ​സു​ക​ള്‍ വ​രു​ന്ന​ത്. മേ​യ് 21 നോ​ക്കി​യ​പ്പോ​ള്‍ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു.

അ​തൊ​രു ഭാ​ഗ്യ​മാ​യി​ട്ടാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്. ഇ​ത്ര​യും ആ​ളു​ക​ള്‍ കാ​ത്തി​രി​ക്കു​ന്നൊ​രു സി​നി​മ, അ​ത് പി​റ​ന്നാ​ളി​ന് കൊ​ടു​ക്കു​ക എ​ന്ന​ത് ആ​ന്‍റ​ണി​യു​ടെ അ​ഭി​പ്രാ​യ​മാ​യി​രു​ന്നു. അ​ത് ഒ​രി​ക്ക​ലേ സം​ഭ​വി​ക്കു​ക​യു​ള്ളൂ. എ​ല്ലാ പി​റ​ന്നാ​ളി​നും സി​നി​മ ഇ​റ​ക്കാ​ന്‍ പ​റ്റി​ല്ല. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ര​ക്ട​റു​ക​ളി​ലൊ​ന്നാ​ണ് ജോ​ര്‍​ജു​കു​ട്ടി. അ​യാ​ളു​ടെ കു​ടും​ബ​ത്തി​ല്‍ സം​ഭ​വി​ച്ച​ത് എ​ന്തൊ​ക്കെ​യാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. അ​തി​ല്‍​നി​ന്നും എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടു​ന്നു എ​ന്നു​ള്ള​താ​ണ് എ​ല്ലാ​വ​ര്‍​ക്കും അ​റി​യേ​ണ്ട​ത്. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍​ത​ന്നെ സി​നി​മ കാ​ണ​ണം എ​ന്ന് എ​നി​ക്കും ആ​ഗ്ര​ഹ​മു​ണ്ട്. പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി പ്രേ​ക്ഷ​ക​ര്‍ ചി​ത്ര​ത്തെ സ്വീ​ക​രി​ക്ക​ട്ടെ​യെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.

ഇ​മോ​ഷ​ണ​ല്‍ സി​നി​മ​യാ​ണോ ദൃ​ശ്യം 3‍?

കു​റേ​ക്കൂ​ടി ഇ​മോ​ഷ​ണ​ല്‍ സി​നി​മ​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ ക​ഥ​യാ​ണ​ത്. ഇ​രു കു​ടും​ബ​ങ്ങ​ള്‍​ക്കും സു​ഖ​മാ​യി ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ല. 13 വ​ര്‍​ഷം കൊ​ണ്ട് ജോ​ര്‍​ജു​കു​ട്ടി​യു​ടെ കു​ടും​ബം വ​ലു​താ​യി. കു​ട്ടി​ക​ള്‍ വ​ലു​താ​യി. കു​ട്ടി​ക​ള്‍ ചോ​ദ്യം ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. ജോ​ര്‍​ജു​കു​ട്ടി​യൊ​രു പാ​വ​മാ​ണ്. അ​യാ​ള്‍ ആ​രെ​യും കൊ​ന്നി​ട്ടി​ല്ല.

കൊ​ല​പാ​ത​ക​മ​ല്ല ന​ട​ന്ന​ത്. ഒ​രു കൈ​യ​ബ​ദ്ധ​മാ​ണ്. അ​ങ്ങ​നെ എ​ത്ര​യോ ആ​ള്‍​ക്കാ​ര്‍​ക്ക് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ അ​ത് എ​ല്ലാ​വ​രെ​യും ബാ​ധി​ക്കും. കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ന്‍ ജോ​ര്‍​ജു​കു​ട്ടി ശ്ര​മി​ക്കു​ക​യാ​ണ്. ജോ​ര്‍​ജു​കു​ട്ടി​യു​ടെ ഇ​മോ​ഷ​നു​ക​ളാ​ണ് ജീ​ത്തു ജോ​സ​ഫ് ഫോ​ക്ക​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം ആ ​സ്‌​റ്റോ​റി ന​ല്ല​താ​യി കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.

"ജോ​ര്‍​ജു​കു​ട്ടി എ​ന്‍റെ കൈ​യി​ല്‍​നി​ന്നു പോ​യി...''

 

K-Rail Survey

ജോ​ര്‍​ജു​കു​ട്ടി ആ​രാ​ണെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. വ​ള​രെ അ​ത്യ​പൂ​ര്‍​വ​മാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ​ത്. ന​മ്മ​ള്‍ ഒ​രു സി​നി​മ ചെ​യ്യു​മ്പോ​ള്‍, ക​ഥാ​പാ​ത്ര​ത്തെ കു​റ​ച്ചു​ക​ഴി​ഞ്ഞാ​ൽ മ​ന​സി​ലാ​കും. ഒ​രു​പാ​ട് സി​നി​മ​ക​ളു​ണ്ട് ന​മു​ക്ക് ഓ​ര്‍​ത്തു​വ​യ്ക്കാ​ന്‍- വാ​ന​പ്ര​സ്ഥം, തൂ​വാ​ന​ത്തു​മ്പി​ക​ള്‍, താ​ള​വ​ട്ടം, ചി​ത്രം, ത​ന്മാ​ത്ര എ​ന്നി​ങ്ങ​നെ. ജോ​ര്‍​ജു​കു​ട്ടി തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ഒ​ന്നാ​യി, ര​ണ്ടാ​യി, ഇ​പ്പോ​ള്‍ മൂ​ന്നാ​യി... അ​യാ​ള്‍ ആ​രാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. അ​യാ​ള്‍ എ​ന്‍റെ കൈ​യി​ല്‍​നി​ന്നൊ​ക്കെ പോ​യി.

അ​തു​ത​ന്നെ​യാ​ണ് ജീ​ത്തു​വും പ​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും 13 വ​ര്‍​ഷ​മാ​യി കു​ടും​ബ​വു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ആ​ളാ​ണ് ജോ​ര്‍​ജു​കു​ട്ടി. "നി​ങ്ങ​ള്‍​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ല. ഞാ​നു​ണ്ട്'- അ​ത് അ​യാ​ളു​ടെ വാ​ക്കാ​ണ്. എ​ല്ലാ നി​മി​ഷ​വും ജോ​ര്‍​ജു​കു​ട്ടി​ക്ക് പേ​ടി​യാ​ണ്. സ​ന്തോ​ഷി​ക്കേ​ണ്ട സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍​പോ​ലും അ​യാ​ള്‍ അ​റി​യാ​തെ സ​ങ്ക​ട​പ്പെ​ടും. കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ന്‍ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്ന് പ​റ​യു​ന്ന​യാ​ളാ​ണ് ജോ​ര്‍​ജ് കു​ട്ടി.

ജോ​ര്‍​ജു​കു​ട്ടി​യു​ടെ ഉ​ള്ളി​ലി​രി​പ്പ് എ​നി​ക്ക​റി​യി​ല്ല. എ​നി​ക്ക് അ​യാ​ളെ ക​ണ്ടു​പി​ടി​ക്കാ​ന്‍ പ​റ്റി​യി​ട്ടി​ല്ല. ഡി​ഫി​ക്ക​ല്‍​റ്റ് കാ​ര​ക്ട​റാ​ണ്. അ​യാ​ള്‍ ഭ​യ​ങ്ക​ര കാ​ല്‍​ക്കു​ലേ​ഷ​നി​ലാ​കാം ജീ​വി​ക്കു​ന്ന​ത്. ഒ​രു ചെ​റി​യ ബ​ബി​ള്‍ പൊ​ട്ടി​യാ​ല്‍ എ​ല്ലാം​തീ​ര്‍​ന്നു. അ​ത്ര​യും ഇ​ന്‍റ​ലി​ജ​ന്‍റാ​യും പേ​ടി​യി​ലും ജീ​വി​ക്കു​ന്ന ആ​ളാ​ണ്. മൂ​ന്നി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ അ​യാ​ള്‍ ഫി​ലോ​സ​ഫി​ക്ക​ലാ​കു​ന്നു.

ജോ​ര്‍​ജു​കു​ട്ടി എ​ന്ന അ​ച്ഛ​നെ​ക്കു​റി​ച്ച്...

എ​നി​ക്കും ര​ണ്ടു​മ​ക്ക​ളു​ണ്ട്. അ​തി​ല്‍ ഒ​രാ​ള്‍ മ​ക​ളാ​ണ്. അ​വ​ര്‍​ക്കൊ​പ്പം അ​ധി​ക​സ​മ​യം ചെ​ല​വ​ഴി​ക്കാ​നൊ​ന്നും എ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഷൂ​ട്ടിം​ഗ് ഇ​ട​വേ​ള​ക​ളി​ലെ​ല്ലാം ഈ ​കു​ട്ടി​ക​ളു​മാ​യി ത​മാ​ശ​ക​ള്‍ പ​റ​യും. അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യം ഞാ​ന്‍ അ​വ​ര്‍​ക്ക് കൊ​ടു​ത്തി​ട്ടു​ണ്ട്. അ​വ​ര്‍ എ​നി​ക്കും ത​ന്നി​ട്ടു​ണ്ട്. ഈ ​സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല. എ​ന്നോ​ടൊ​പ്പം വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് ആ ​സ്വാ​ത​ന്ത്ര്യം ഞാ​ന്‍ ന​ല്‍​കാ​റു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ല്‍ കു​റ​ച്ച് ആ​ക്ടേ​ഴ്‌​സേ ഉ​ള്ളു. അ​വ​രെ​ല്ലാം ഒ​രു കു​ടും​ബം പോ​ലെ​യാ​ണ്.

ദൃ​ശ്യ​ത്തി​ന്‍റെ നാ​ലാം ഭാ​ഗം ഉ​ണ്ടാ​കു​മോ‍?

 

K-Rail Survey

നാ​ലാം ഭാ​ഗം വേ​ണ​മോ​യെ​ന്ന് പ്രേ​ക്ഷ​ക​ര്‍ തീ​രു​മാ​നി​ക്ക​ട്ടെ. എ​ന്നാ​ല്‍ ആ​ന്‍റ​ണി​ക്ക് വ്യ​ത്യ​സ്ത​മാ​യ പ്ലാ​നാ​ണു​ള​ള​ത്. ന​മു​ക്ക് ദൃ​ശ്യ​ത്തി​ന്‍റെ അ​ഞ്ചാം ഭാ​ഗം കൂ​ടി ചെ​യ്യാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

എ​ന്തോ.., എ​ന്നെ ഇ​ഷ്ട​മാ​ണ് ആ​ളു​ക​ള്‍​ക്ക്

ദൃ​ശ്യം ഒ​ന്നും ര​ണ്ടു​മൊ​ക്കെ ഈ​ശ്വ​ര​ന്‍റെ ഒ​രു കൈ​യൊ​പ്പു​ള്ള സി​നി​മ​ക​ളാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. എ​ത്ര​യോ പ്രേ​ക്ഷ​ക​രാ​ണ് മൂ​ന്നാം ഭാ​ഗ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ക്കു പു​റ​ത്തു​ള്ള​വ​രും ദൃ​ശ്യം എ​ന്നു​വ​രും എ​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. ദൃ​ശ്യം 2 കാ​ര​ണം മ​ല​യാ​ള സി​നി​മ ആ​ഗോ​ള​ത​ല​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ദൃ​ശ്യം കാ​ര​ണം എ​ല്ലാം ന​ല്ല​തേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ. ഒ​രു ക​ഥാ​പാ​ത്രം വ​രു​ന്നു, ന​മ്മ​ള്‍ അ​ത് ആ​ത്മാ​ര്‍​ഥ​മാ​യി ചെ​യ്യു​ന്നു.

ഞാ​ന്‍ മാ​ത്ര​മ​ല്ല, ഒ​രു​പാ​ടു​പേ​ര്‍ ചേ​രു​മ്പോ​ഴാ​ണ് ഒ​രു സി​നി​മ ഉ​ണ്ടാ​കു​ന്ന​തും ആ ​സി​നി​മ സ​ക്‌​സ​സ് ആ​വു​ന്ന​തും. ദൃ​ശ്യം ഇ​ത്ര​യ​ധി​കം സ​ക്‌​സ​സ്ഫു​ള്‍ ആ​കു​മെ​ന്ന് ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഇ​ത് എ​ല്ലാ​വ​രു​ടെ​യും ഒ​രു ഭാ​ഗ്യ​മാ​ണ്. എ​ന്തോ എ​ന്നെ ഇ​ഷ്ട​മാ​ണ് ആ​ളു​ക​ള്‍​ക്ക്. അ​തൊ​രു ഈ​ശ്വ​രാ​ധീ​ന​മാ​യി കാ​ണു​ന്നു - ജോ​ര്‍​ജു​കു​ട്ടി​യെ എ​ന്തു​കൊ​ണ്ടാ​ണ് മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ ഇ​ത്ര​യു​മ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​ന് സ്വ​ത​സി​ദ്ധ​മാ​യ മ​റു​പ​ടി​യി​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു​നി​ര്‍​ത്തി.

Tags : mohanlal drishaym 3

Recent News

Corehub Up