ലക്ഷ്മി, ജോജു
തനിക്കെതിരെ പിആർ വർക്ക് നടക്കുന്നുണ്ടെന്നും അതിന് പിന്നിൽ മലയാളത്തിലെ ഒരു പ്രമുഖ നടനും അയാളുടെ ഭാര്യയുമാണെന്ന ജോജു ജോർജിന്റെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
വരവ് എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെ ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം.
ഇപ്പോഴിതാ ഈ വിഷയത്തിൽ വ്ലോഗറും നടൻ മിഥുൻ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ജോജു ലക്ഷ്യം വച്ച താരദമ്പതികൾ ആരെന്ന് സൂചന നല്കുന്നൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ലക്ഷ്മി പങ്കുവച്ചത്.
‘‘ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിലും മുകളിലാണ് ചേട്ടാ.’’ ഇതായിരുന്നു ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു സ്റ്റോറി.

ഈ ഒറ്റ വാചകം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ജോജു ഉന്നയിച്ച വിഷയത്തിന്റെ ഗൗരവമാണ്. ജോജു ജോർജ് ലൈവിൽ പേരെടുത്തു പറയാതിരുന്ന ആ പ്രമുഖ നടനും ഭാര്യയും ആരാണെന്ന തിരച്ചിലിലാണ് ഇപ്പോൾ സിനിമാ ലോകവും സോഷ്യൽ മീഡിയയും.
Tags : Joju Lakshmi prwork hint actor and his wif Entertainment Movies Cinema