x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ...​വീ​ണ്ടും ഞെ​ട്ടി​ക്കും!

ടി.​ജി. ബൈ​ജു​നാ​ഥ്
Published: June 8, 2026 12:17 PM IST | Updated: June 8, 2026 12:17 PM IST

ഇ​ന്ദ്ര​ന്‍​സി​ന്‍റെ ഉ​ള്ളു​ല​യ്ക്കു​ന്ന അ​ഭി​ന​യ​മൂ​ഹു​ര്‍​ത്ത​ങ്ങ​ളി​ല്‍ തി​ള​ങ്ങി സൂ​ര്യ-​ആ​ര്‍​ജെ ബാ​ലാ​ജി ചി​ത്രം "ക​റു​പ്പ്'. ആ​ശ്ര​യ​വും അ​ഭ​യ​വു​മാ​കേ​ണ്ട കോ​ട​തി നീ​തി നി​ര​സി​ക്കു​ക​യും വൈ​കി​പ്പി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ നി​സ​ഹാ​യ​ത​യി​ലാ​ണ്ടു​പോ​കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​ത്മ​വ്യ​ഥ​യും നി​ര്‍​വി​കാ​ര​ത​യും അ​നു​ഭ​വി​പ്പി​ക്കു​ക​യാ​ണ് ഇ​ന്ദ്ര​ന്‍​സി​ന്‍റെ മ​ട്ടാ​ഞ്ചേ​രി സു​കു​മാ​ര​ന്‍. സൂ​ര്യ​യു​ടെ നാ​യ​ക​വേ​ഷ​ത്തി​നും ചി​ത്ര​ത്തി​ന്‍റെ ക​ഥ​യ്ക്കും ജീ​വ​നും ക​രു​ത്തും പ​ക​രു​ന്ന ക​ഥാ​പാ​ത്രം.

മ​ല​യാ​ള​ത്തി​ന്‍റെ ഇ​ന്ദ്ര​ന്‍​സ് ത​മി​ഴ​ക താ​ര​നി​ര​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്ന സു​വ​ര്‍​ണ​നി​മി​ഷം. ഇ​ന്ദ്ര​ന്‍​സ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

ത​മി​ഴ് ഓ​ഫ​റു​ക​ള്‍ പ​ല​ത​വ​ണ നി​ര​സി​ച്ചെ​ങ്കി​ലും "ക​റു​പ്പി'​ലേ​ക്ക് അ​ടു​പ്പി​ച്ച​ത്..‍?

 

K-Rail Survey

ഡേ​റ്റി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് ആ​ദ്യം ഒ​ഴി​ഞ്ഞു​മാ​റി​യ​ത്. എ​ന്‍റെ ഡേ​റ്റി​നു വേ​ണ്ടി അ​വ​ര്‍ വീ​ണ്ടും കാ​ത്തു​നി​ന്നു എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ വി​ഷ​മ​മാ​യി. മ​ല​യാ​ളി ക​ഥാ​പാ​ത്ര​മാ​ണ്, ഭാ​ഷ പ്ര​ശ്‌​ന​മാ​വി​ല്ല എ​ന്നൊ​ക്കെ ബാ​ലാ​ജി പ​റ​ഞ്ഞു. "മൂ​ക്കു​ത്തി അ​മ്മ​ന്‍' ക​ണ്ടി​ട്ടു​ള്ള​തി​നാ​ല്‍ മ​ന​സി​ല്‍ ഒ​ര​ടു​പ്പം തോ​ന്നി​യി​ട്ടു​മു​ണ്ട്. ഏ​റെ ല​ളി​ത​മാ​ണ് സൂ​ര്യ​സാ​റി​ന്‍റെ അ​ഭി​ന​യം. ചി​രി​ച്ച്, ഏ​റെ ക്യൂ​ട്ട് ആ​യ മു​ഖ​വും. അ​ങ്ങ​നെ​യൊ​ക്കെ ആ​രാ​ധ​ന തോ​ന്നി​യി​രു​ന്നു. ആ ​സാ​ന്നി​ധ്യം അ​നു​ഭ​വി​ക്കാ​മെ​ന്നു ക​രു​തി. വീ​ട്ടു​കാ​രു​ടെ നി​ര്‍​ബ​ന്ധം കൂ​ടി​യാ​യ​പ്പോ​ള്‍ ഞാ​ന്‍ സ​മ്മ​തി​ച്ചു.

ത​മി​ഴി​ല്‍ തു​ട​ക്കം "ആ​ടും കൂ​ത്തി'​ല​ല്ലേ..?

ടി.​വി. ച​ന്ദ്ര​ന്‍ സാ​റി​ന്‍റെ "ആ​ടും കൂ​ത്തി'​ല്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഷ്ട​ത്തി​ല്‍, ഒ​രു ചെ​റി​യ സീ​നി​ല്‍. പി​ന്നീ​ടു ഷ​ങ്ക​റി​ന്‍റെ "ന​ന്‍​പ​നി'​ല്‍. ഒ​രു സീ​നി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പ​മു​ണ്ടെ​ങ്കി​ലും വി​ജ​യ്‌​യു​മാ​യി നേ​ര്‍​ക്കു​നേ​ര്‍ ഡ​യ​ലോ​ഗി​ന് അ​വ​സ​ര​മു​ണ്ടാ​യി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യും പേ​രു​മൊ​ക്കെ പ​രാ​മ​ര്‍​ശി​ക്കു​ന്ന ഒ​രു പ​ട​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തും അ​തു റി​ലീ​സാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹം സി​എം ആ​ണ് എ​ന്ന​തു​മെ​ല്ലാം ഒ​രു സ്വ​പ്‌​നം പോ​ലെ തോ​ന്നു​ന്നു.

ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കു ക​ട​ന്ന​ത്..?

 

K-Rail Survey

കേ​ര​ള​ത്തി​ല്‍ നി​ന്നു മ​ക​ളു​മാ​യി മ​ദ്രാ​സി​ല്‍ ചെ​ന്നു​പെ​ട്ടാ​ല്‍ ന​മു​ക്ക​റി​യാ​വു​ന്ന, കൃ​ത്യ​മ​ല്ലാ​ത്ത ത​മി​ഴ് പ​റ​യു​മ​ല്ലോ. അ​തി​നാ​യി അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്നി​ല്ല. മ​ല​യാ​ള​ത്തി​ൽ കി​ട്ടു​ന്ന ക​ഥാ​പാ​ത്രം പോ​ലെ ഇ​തും ഉ​ള്‍​ക്കൊ​ള്ളാ​നാ​യി. എ​ല്ലാം ബാ​ലാ​ജി കൃ​ത്യ​മാ​യി പ​റ​ഞ്ഞു​ത​ന്നു. അ​ഭി​ന​യി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും ത​ന്നു. എ​ന്‍റെ ഒ​രു ന​ല്ല റി​യാ​ക്‌​ഷ​ന്‍ വ​ന്നാ​ല്‍ അ​തു ക​ട്ട് ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കാ​തെ കാ​മ​റാ​മാ​ന്‍ ജി.​കെ. വി​ഷ്ണു​വും കൂ​ടെ​നി​ന്നു. മ​ക​ളു​ടെ മ​ര​ണ​വാ​ര്‍​ത്ത കേ​ട്ട ന​ടു​ക്ക​ത്തി​ല്‍ ഫോ​ണ്‍ നി​ല​ത്തു​വീ​ഴു​ന്ന സീ​നി​ല്‍ എ​ന്‍റെ ഇ​മോ​ഷ​ന്‍ മു​റി​ഞ്ഞു​പോ​കാ​തെ പെ​ര്‍​ഫോം ചെ​യ്യാ​നാ​യി. മു​ള​ക​ര​ച്ച് ക​റു​പ്പു​സ്വാ​മി​യു​ടെ വി​ഗ്ര​ഹ​ത്തി​ല്‍ തേ​ക്കു​ന്ന സീ​നും ഉ​ള്ളു​നൊ​ന്തു​ത​ന്നെ ചെ​യ്ത​താ​ണ്. മ​ക​ളു​മാ​യി ഡോ​ക്ട​റു​ടെ അ​ടു​ത്തു​പോ​യി എ​ന്തു ചെ​യ്യാ​നാ​കു​മെ​ന്നു ചോ​ദി​ക്കു​ന്ന സീ​ന്‍ ചെ​യ്ത​പ്പോ​ള്‍ ഫ്രെ​യി​മി​ല്‍ പ്ര​ക​ട​മാ​യ​തി​ലു​മ​ധി​കം ഉ​ള്ളി​ല്‍ വി​ങ്ങ​ല്‍ തി​ങ്ങി​നി​ന്നു.

അ​ന​ഘ​യു​മാ​യു​ള്ള സീ​നു​ക​ളി​ല്‍ അ​ച്ഛ​ന്‍-​മ​ക​ള്‍ ബ​ന്ധ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​ത​യു​ണ്ടാ​യ​ത്..?

മ​ല​യാ​ളി​യാ​യ അ​ന​ഘ മാ​യാ​ര​വി​യാ​ണു മ​ക​ള്‍ ബി​നു​വാ​യി വേ​ഷ​മി​ട്ട​ത്. ഏ​റെ സ്‌​നേ​ഹ​ത്തോ​ടെ മ​ക​ളെ​പ്പോ​ലെ​ത​ന്നെ കൂ​ടെ​നി​ന്ന​പ്പോ​ള്‍ ന​മു​ക്കു കൂ​ടു​ത​ല്‍ വേ​ദ​ന കി​ട്ടി. സെ​റ്റി​ലും ഒ​രു മ​ക​ളെ​ന്ന​പോ​ലെ എ​ന്നോ​ടു ചേ​ര്‍​ന്നി​രു​ന്നു. എ​ന്നെ ശ്ര​ദ്ധി​ച്ച്, എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടോ എ​ന്നൊ​ക്കെ അ​ന്വേ​ഷി​ച്ച് അ​വ​ള്‍ ഒ​പ്പം കൂ​ടി.

സൂ​ര്യ​യു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളി​ല്‍ മ​ന​സി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്..‍?

ആ​രാ​ധ​ന​യു​ണ്ടെ​ങ്കി​ലും അ​ടു​ത്ത​ദി​വ​സ​മാ​ണ് അ​ദ്ദേ​ഹ​വു​മാ​യു​ള്ള സീ​ന്‍ എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ഉ​ള്ളി​ല്‍ വെ​പ്രാ​ള​മാ​യി. സെ​റ്റി​ലെ​ത്തി​യ അ​ദ്ദേ​ഹം എ​ന്‍റെ​യ​ടു​ത്തേ​ക്കു​വ​ന്ന് കെ​ട്ടി​പ്പി​ടി​ച്ചു. കാ​റ്റ​ഴി​ച്ചു​വി​ട്ട ബ​ലൂ​ണ്‍ പോ​ലെ​യാ​യി ഞാ​ന്‍. അ​ത്ര​മേ​ല്‍ എ​ളി​മ​യു​ള്ള ഒ​രാ​ള്‍. എ​ന്‍റെ പ​ട​ങ്ങ​ളൊ​ക്കെ ക​ണ്ട് അ​ള​ന്നു​കു​റി​ച്ചു​വ​ച്ച​പോ​ലെ​യാ​യി​രു​ന്നു എ​ന്നോ​ടു​ള്ള പെ​രു​മാ​റ്റം.

കൂ​ടെ സീ​ന്‍ ചെ​യ്ത​പ്പോ​ള്‍ എ​നി​ക്കു വി​റ​യ​ലു​ണ്ടാ​യി. ഏ​റെ നി​ശ​ബ്ദ​മാ​യി വ​ന്ന് അ​ങ്ങ​നെ​യൊ​രാ​ള്‍ അ​വി​ടെ നി​ല്‍​ക്കു​ന്നു​വെ​ന്ന് ന​മു​ക്ക​റി​യാ​ന്‍ പ​റ്റാ​ത്ത രീ​തി​യി​ലു​ള്ള സാ​ന്നി​ധ്യം. വ​ള വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം ബ​ട്ട​ണ്‍​സ് പൊ​ട്ടി​പ്പോ​കും​വി​ധം അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ട്ടി​ല്‍ പി​ടി​ച്ചു​വ​ലി​ച്ച് ഞാ​ന്‍ സം​സാ​രി​ക്കു​ന്ന ഒ​രു സീ​നു​ണ്ട്. ആ ​ക​ണ്ണു​ക​ളി​ല്‍ നി​ന്നു കി​ട്ടി​യ പ​വ​റി​ല്‍ നി​ന്നാ​വ​ണം തി​രി​ഞ്ഞു​നി​ന്ന് ബാ​ക്കി പെ​ര്‍​ഫോം ചെ​യ്യാ​നാ​യ​ത്. ആ ​കോം​ബി​നേ​ഷ​നും ആ ​ദി​വ​സ​ങ്ങ​ളും ഒ​രു സ്വ​പ്‌​നം പോ​ലെ​യാ​ണ് ഇ​പ്പോ​ഴും. റി​ലീ​സി​നു​ശേ​ഷം സൂ​ര്യ സാ​റി​നൊ​പ്പം ചെ​ന്നൈ​യി​ല്‍ ഒ​രു വൈ​കു​ന്നേ​രം ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഒ​രു​മി​ച്ചു​കൂ​ടി. അ​ദ്ദേ​ഹം എ​നി​ക്കു സ​മ്മാ​ന​വും ത​ന്നു.

വൈ​കാ​രി​ക​സ്പ​ർ​ശ​മു​ള്ള കോ​ട​തി​സീ​നു​ക​ളി​ൽ ടെ​ന്‍​ഷ​നു​ണ്ടാ​യോ..‍?

അ​തി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ഴു​ള്ള ഒ​രു അ​റ​പ്പും മ​റ്റു​മു​ണ്ട​ല്ലോ. അ​വ​രി​ലൊ​രാ​ളാ​യി, ആ ​ക​ഥാ​പാ​ത്ര​മാ​യി മാ​റി​യ​പ്പോ​ള്‍ അ​തി​ല്ലാ​തെ​യാ​യി. എ​ന്‍റെ ഷോ​ട്ട് ക​ഴി​ഞ്ഞും ആ ​ക​ഥാ​പാ​ത്ര​ത്തി​ല്‍​നി​ന്നു മാ​റാ​തെ ആ ​സീ​ന്‍ ക​ഴി​യു​ന്ന​തു​വ​രെ അ​വി​ടെ​ത്ത​ന്നെ​നി​ന്നു. അ​ത്ര​ത്തോ​ളം അ​തി​നു ജീ​വ​നു​ള്ള​തു​കൊ​ണ്ടാ​വാം ഉ​ള്ളി​ല്‍ അ​തി​ന്‍റെ പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. മ​ക​ളാ​യി വേ​ഷ​മി​ട്ട അ​ന​ഘ​യും അ​തേ അ​വ​സ്ഥ​യി​ല്‍ അ​ടു​ത്തു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ എ​ന്‍റെ മ​റ്റൊ​രു ക​ഥാ​പാ​ത്രം പോ​ലെ അ​യ​ഞ്ഞു​നി​ല്‍​ക്കാ​നു​മാ​വി​ല്ലാ​യി​രു​ന്നു.

എ​ത്ര​ത്തോ​ളം കം​ഫ​ര്‍​ട്ടാ​യി​രു​ന്നു ത​മി​ഴ് സെ​റ്റ്..?

കോ​യ​മ്പ​ത്തൂ​രി​ലും ചെ​ന്നൈ​യി​ലു​മാ​യി കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളോ​ടെ ഒ​രു മാ​സ​ത്തെ ഷൂ​ട്ടിം​ഗ്. ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍ വെ​ഞ്ഞാ​റ​മൂ​ട്, ഉ​ണ്ണി​മാ​യ പ്ര​സാ​ദ്, സ്വാ​സി​ക, ശി​വ​ദ, അ​ജു വ​ര്‍​ഗീ​സ് എ​ന്നി​ങ്ങ​നെ മ​ല​യാ​ളി​സാ​ന്നി​ധ്യം. സ്‌​ക്രി​പ്റ്റ് മ​ല​യാ​ള​ത്തി​ലേ​ക്കു മാ​റ്റി​ത്ത​ന്നു. എ​നി​ക്ക് ക​ഥാ​പാ​ത്ര​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കേ​ണ്ടി​വ​ന്നി​ല്ല. ആ​റു മ​ണി​ക്കു മു​ന്നേ ജോ​ലി ക​ഴി​യും. എ​ല്ലാ​വ​ര്‍​ക്കും കാ​ര​വ​ന്‍. ഒ​രു​പാ​ടു ക്ഷീ​ണി​പ്പി​ച്ച് ജോ​ലി ചെ​യ്യി​പ്പി​ച്ച​തു​മി​ല്ല. പ്ര​തി​ഫ​ലം 90 ല​ക്ഷം കി​ട്ടി​യെ​ന്നൊ​ക്കെ ചി​ല​ര്‍ മ​ന​ക്ക​ണ​ക്കു പ​റ​യു​ന്ന​താ​ണ്. അ​ത്ര​യൊ​ന്നു​മി​ല്ല.

"ആ​ശാ​ന്‍' വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല​ല്ലോ..?

അ​തി​ല്‍ എ​നി​ക്ക് ഒ​രു​പാ​ടു ത​ല​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​നും ക​ഥ​ക​ളി​യും കോ​മ​ഡി​യു​മൊ​ക്കെ ചെ​യ്യാ​നു​മാ​യി. ന​ന്നാ​യി ക​ഥ പ​റ​യു​ന്ന ജോ​ണ്‍​പോ​ൾ, ഫ്രെ​യി​മി​ല്‍ ഒ​രു​ക്കി​ത്ത​രു​ന്ന​തൊ​ക്കെ അ​ഭി​ന​യി​ക്കാ​ന്‍ ന​ല്ല സു​ഖ​മാ​ണ്. ഓ​ടി​ടി​യി​ല്‍ വ​രു​മ്പോ​ള്‍ അ​തി​ന്‍റെ ഫ​ലം കി​ട്ടു​മെ​ന്നു തോ​ന്നു​ന്നു.

"പേ​ട്രി​യ​റ്റി'​ല്‍ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ​ല്ലോ..?

പേ​ട്രി​യ​റ്റി​ല്‍ സി​പി​ഒ സ​തീ​ശ​ന്‍. മ​മ്മൂ​ക്ക​യ്ക്കും മോ​ഹ​ന്‍​ലാ​ലി​നു​മൊ​പ്പ​മു​ള്ള കൊ​തി​തീ​രാ​ന്‍ ഒ​ന്നു ര​ണ്ടു സീ​നു​ക​ള്‍.

ഇ​നി വ​രാ​നു​ള്ള സി​നി​മ​ക​ള്‍..?

വ​ര്‍​ഷ വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്ത "ചി​ന്ന ചി​ന്ന ആ​സൈ' 19നു ​റി​ലീ​സാ​കും. മ​ധു​ബാ​ല​യും ഞാ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍. വാ​രാ​ണ​സി​യി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. പ്ര​ണ​യ​മെ​ന്ന​തി​ന​പ്പു​റം, സ്‌​നേ​ഹം കി​ട്ടാ​ത്ത​വ​രു​ടെ, സം​ര​ക്ഷി​ക്കാ​ന്‍ ആ​രു​മി​ല്ലാ​ത്ത​വ​രു​ടെ...​വാ​ക്കു​ക​ള്‍​ക്ക് അ​തീ​ത​മാ​യ ബ​ന്ധ​മാ​ണു പ​റ​യു​ന്ന​ത്. ഒ​രു കു​ഞ്ഞു ക​വി​ത​പോ​ലെ വ​ര്‍​ഷ അ​തു ന​ന്നാ​യി ചെ​യ്തി​രി​ക്കു​ന്നു. മ​ല​യാ​ളി​യാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്രം. മ​ധു​ബാ​ല​യു​ടേ​തു ത​മി​ഴും.

ജി​യെ​ന്‍ കൃ​ഷ്ണ​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത "അ​ന​ന്ത​ന്‍​കാ​ടി'​ന്‍റെ റി​ലീ​സ് 25നാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ ചേ​രി​പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന, അ​ല്പം രാ​ഷ്്ട്രീ​യ​മൊ​ക്കെ​യു​ള്ള ഒ​രാ​ള്‍- അ​താ​ണ് എ​ന്‍റെ വേ​ഷം. ആ​ര്യ, തെ​ലു​ങ്ക് ന​ട​ന്‍ സു​നി​ല്‍ തു​ട​ങ്ങി​വ​ര്‍​ക്കൊ​പ്പം. "കാ​ല​ന്‍റെ ത​ങ്ക​ക്കു​ടം' ഷൂ​ട്ടിം​ഗ് തു​ട​രു​ന്നു. വൈ​ശാ​ഖി​ന്‍റെ "ഖ​ലീ​ഫ'​യി​ലും വ​ലി​യ വേ​ഷ​മാ​ണ്.

ത​മി​ഴി​ല്‍ നി​ന്നു പു​തി​യ ഓ​ഫ​റു​ക​ളു​ണ്ടോ..?

പ​ല​രും വി​ളി​ക്കു​ന്നു​ണ്ട്. എ​നി​ക്കു ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നു വി​ശ്വാ​സം തോ​ന്നു​ന്ന സി​നി​മ​ക​ള്‍ ചെ​യ്യും. ധ​നു​ഷും മ​മ്മൂ​ക്ക​യു​മു​ള്ള ഒ​രു പ​ട​ത്തി​ലേ​ക്കും നേ​ര​ത്തേ വി​ളി​ച്ചി​രു​ന്നു. ഭാ​ഷ​യെ​ന്ന നി​ല​യി​ല്‍ കാ​ണു​മ്പോ​ള്‍ ത​മി​ഴ് ഒ​രു പ്ര​ശ്‌​നം ത​ന്നെ​യാ​ണ്.

ഇ​വി​ടെ​യൊ​രാ​ള്‍ സ്‌​ക്രി​പ്റ്റി​ലി​ല്ലാ​ത്ത ഡ​യ​ലോ​ഗ് പ​റ​ഞ്ഞാ​ലും റി​യാ​ക്ഷ​നു​ക​ളാ​യോ നോ​ട്ട​ത്തി​ലൂ​ടെ​യോ മ​റു​പ​ടി കൊ​ടു​ക്കാം. എ​ന്നെ​പ്പോ​ലെ പ​രി​മി​തി​ക​ളു​ള്ള ഒ​രാ​ര്‍​ട്ടി​സ്റ്റി​ന് ത​മി​ഴി​ല്‍ അ​ത്ത​ര​ത്തി​ല്‍ ശോ​ഭി​ക്കാ​നാ​വി​ല്ല.

പ​ഠ​ന​വും വാ​യ​ന​യും..?

ഞാ​ന്‍ ഏ​ഴ് ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. പ​ത്ത് അ​ത്ര എ​ളു​പ്പ​മ​ല്ല​ല്ലോ. അ​ത്ര​യും ക​രു​ത്തു​ള്ള സി​നി​മ​യും കൂ​ടി ചെ​യ്‌​തെ​ങ്കി​ലേ പ​ത്ത് എ​ഴു​തി​യെ​ടു​ക്കാ​നാ​വൂ. ര​ണ്ടും ക​ഠി​ന​മാ​ണ്. ഇ​പ്പോ​ൾ വാ​യി​ക്കു​ന്ന​തു സ​ന്തോ​ഷ് എ​ച്ചി​ക്കാ​ന​ത്തി​ന്‍റെ "മാ​തം​ഗ​ലീ​ല'.

ഇ​നി ഏ​തു​ത​രം വേ​ഷ​ങ്ങ​ള്‍..?

ഇ​പ്പോ​ള്‍ ഞാ​ന്‍ ചെ​യ്യു​ന്ന​തി​നു മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന വേ​ഷ​ങ്ങ​ള്‍ ഇ​നി​യും ചെ​യ്യാ​നു​ണ്ട് എ​ന്നൊ​രു ദാ​ഹം ഉ​ള്ളി​ലു​ണ്ട്. വീ​ണ്ടും ഞെ​ട്ടി​ക്കാ​നു​ള്ള എ​ന്തെ​ങ്കി​ലു​മൊ​ക്കെ വ​രും. എ​ന്‍റെ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ.

Tags : indrans interview

Recent News

Corehub Up