x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​സ്കോ​യി​ൽ ബോം​ബ് സ്ഫോ​ട​നം; മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

വെബ് ഡെസ്‌ക്
Published: August 2, 2026 09:19 AM IST | Updated: August 2, 2026 09:19 AM IST

ബോംബ് സ്ഫോടനം ഉണ്ടായ പ്രദേശം

മോ​സ്കോ: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലെ റെ​സ്റ്റോ​റ​ന്റി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ചാ​വേ​റാ​യ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മോ​സ്കോ​യി​ലെ കു​ദ്രി​ൻ​സ്ക​യ സ്ക്വ​യ​റി​ലെ റെ​സ്റ്റോ​റ​ന്‍റി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ 21 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. അ​ജ്ഞാ​ത​യാ​യ ഒ​രു സ്ത്രീ ​ബോം​ബ് കൈ​വ​ശം​വെ​ച്ച് റെ​സ്റ്റോ​റ​ന്‍റി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ഇ​വ​രെ ത​ട​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് സ്ത്രീ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത് .

ചാ​വേ​റാ​യ സ്ത്രീ​യും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നും മ​റ്റൊ​രാ​ളു​മാ​ണ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ദേ​ശീ​യ ഭീ​ക​ര​വി​രു​ദ്ധ സ​മി​തി​യും മോ​സ്കോ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ക​മ്മി​റ്റി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : bomb blast moscow death restaurant

Recent News

Corehub Up