Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indrans

മൂ​ന്നാ​മ​ത്തെ കൊ​ല​പാ​ത​കം..!

ക​ഥാ​ഗ​തി​യി​ലും കാ​സ്റ്റിം​ഗി​ലും അ​വ​ത​ര​ണ​ത്തി​ലു​മൊ​ക്കെ പ​രീ​ക്ഷ​ണ​സ്വ​ഭാ​വ​മു​ള്ള ചി​ത്ര​ങ്ങ​ളൊ​രു​ക്കു​ന്ന സം​വി​ധാ​യ​ക​നാ​ണ് സു​നി​ല്‍ ഇ​ബ്രാ​ഹിം. ചാ​പ്‌​റ്റേ​ഴ്‌​സ്, അ​രി​കി​ല്‍ ഒ​രാ​ള്‍, വൈ, ​റോ​യ്...​ആ നി​ര​യി​ല്‍ പു​തി​യൊ​രു സി​നി​മ കൂ​ടി-​ദ തേ​ര്‍​ഡ് മ​ര്‍​ഡ​ര്‍. എം.​എ​സ്. ഫൈ​സ​ല്‍ ഖാ​ന്‍ എ​ഴു​തി​യ "ഭ​യം നി​ര്‍​ഭ​യം' എ​ന്ന ക​ഥ​യെ ആ​ധാ​ര​മാ​ക്കി​യാ​ണു തി​ര​ക്ക​ഥ.

സൈ​ജു കു​റു​പ്പ്, ഇ​ന്ദ്ര​ന്‍​സ്, വി​ന​യ് ഫോ​ര്‍​ട്ട്, അ​ന​ന്യ, ഫ​റ ഷി​ബി​ല, ജോ​ണി ആ​ന്‍റ​ണി, ലി​യോ​ണ ലി​ഷോ​യ് തു​ട​ങ്ങി​യ​വ​ര്‍ സ്‌​ക്രീ​നി​ല്‍.

"ഭ​യം നി​ര്‍​ഭ​യം ത​ന്നെ​യാ​യി​രു​ന്നു ആ​ദ്യ​ത്തെ ടൈ​റ്റി​ൽ. ഫി​യ​ര്‍ പ​ട​മെ​ന്ന് ആ​ളു​ക​ള്‍ ക​രു​തും. പ​ക്ഷേ, ഇ​തി​ലു​ള്ള​തു ഭ​യം മാ​ത്ര​മ​ല്ല. ന​മ്മു​ടെ ചി​ന്ത​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ മ​ന​സ് എ​ങ്ങ​നെ​യൊ​ക്കെ തി​രി​ഞ്ഞു​പോ​കാം എ​ന്ന​തി​ന്‍റെ വി​വി​ധ ലെ​യ​റു​ക​ളാ​ണു സി​നി​മ'-​സു​നി​ല്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

സി​നി​മ​യി​ലെ പു​തു​മ..?

ഇ​തി​ല്‍ നാ​യ​ക​നും നാ​യി​ക​യും ഇ​ല്ല; കു​റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ മാ​ത്ര​മേ​യു​ള്ളൂ. എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും പ്രാ​ധാ​ന്യ​മു​ണ്ട്. പ​തി​വു പൊ​ലി​സ് സ്റ്റോ​റി​യി​ലെ​ന്ന​പോ​ലെ ക​ള്ള​നെ​യോ കി​ല്ല​റെ​യോ പി​ടി​ക്കാ​നോ​ടു​ന്ന പൊ​ലി​സി​നൊ​പ്പം പ്രേ​ക്ഷ​ക​രെ​യും കൊ​ണ്ടു​പോ​യി അ​വ​സാ​നം കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്തു​ന്ന രീ​തി​യ​ല്ല.

ഇ​തി​ല്‍ ക്രൈം, ​കൊ​ല​പാ​ത​കം, പൊ​ലി​സ് അ​ന്വേ​ഷ​ണം എ​ന്നി​വ​യൊ​ക്കെ​യു​ണ്ട്. സി​നി​മ തു​ട​ര്‍​ന്നു​കാ​ണാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തി​യാ​ണ് ഇ​വ​യു​ടെ മി​ക്‌​സിം​ഗ്.

കാ​സ്റ്റിം​ഗി​ല്‍ ശ്ര​ദ്ധി​ച്ച​ത്..?

 

Movies

ഗ​പ്പി​യു​ടെ അ​വ​സ്ഥ​യി​ലേ​ക്ക് ആ​ശാ​നെ കൊ​ണ്ടെ​ത്തി​ക്ക​രു​ത്; വീ​ഡി​യോ​യു​മാ​യി ഇ​ന്ദ്ര​ൻ​സ്

തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത ആ​ശാ​ൻ സി​നി​മ എ​ല്ലാ​വ​രും പോ​യി കാ​ണ​ണം എ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ന​ട​ൻ ഇ​ന്ദ്ര​ൻ​സ്. ഗ​പ്പി​ക്ക് സം​ഭ​വി​ച്ച​ത് ആ​ശാ​ന് സം​ഭ​വി​ക്ക​രു​ത് എ​ന്നാ​ണ് ഇ​ന്ദ്ര​ൻ​സ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

ഇ​ത് വ​രെ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് ന​ന്ദി. തു​ട​ർ​ന്നും നി​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു. ഓ​ക്കേ ആ​ണെ​ങ്കി​ൽ ഒ​രു ലൈ​ക്ക് ഇ​ട്ടേ​ക്ക​ണേ. എ​ന്ന് നി​ങ്ങ​ളു​ടെ സ്വ​ന്തം ആ​ശാ​ൻ എ​ന്ന അ​ടി​കു​റി​പ്പോ​ടെ​യാ​ണ് ഇ​ന്ദ്ര​ൻ​സ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. 

ഇ​ന്ദ്ര​ൻ​സി​നെ നാ​യ​ക​നാ​ക്കി ജോ​ൺ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ആ​ശാ​ൻ.

ഞാ​ൻ ഇ​പ്പോ​ൾ അ​ടൂ​ർ സാ​റി​ന്‍റെ ‘പ​ദ​യാ​ത്ര’ സി​നി​മ​യു​ടെ സെ​റ്റി​ൽ ആ​ണ്. അ​തു​കൊ​ണ്ട് തി​യ​റ്റ​റി​ൽ വ​ന്ന് നി​ങ്ങ​ളെ നേ​രി​ൽ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. ഞാ​ൻ അ​റു​നൂ​റി​ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും ഇ​ത്ര​യേ​റെ പ​ബ്ലി​സി​റ്റി​യോ​ടെ ഒ​രു സി​നി​മ​യു​ടെ നാ​യ​ക​നാ​കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്.

സി​നി​മ ന​ല്ല​താ​ണെ​ന്നും മ​നോ​ഹ​ര​മാ​ണെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ട് നി​ര​വ​ധി പേ​ർ വി​ളി​ക്കു​ന്നു​ണ്ട്. ഞാ​ൻ മാ​ത്ര​മ​ല്ല, നൂ​റി​ലേ​റെ പു​തു​മു​ഖ​ങ്ങ​ൾ ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

വേ​ഫെ​റ​റും ഗ​പ്പി സി​നി​മാ​സും ചേ​ർ​ന്ന് മ​നോ​ഹ​ര​മാ​യി ഈ ​സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ ന​ട​ത്തു​ന്നു​ണ്ട്. അ​തൊ​ക്കെ കാ​ണു​മ്പോ​ൾ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മാ​ണ്.

ഗ​പ്പി സി​നി​മാ​സ് എ​ന്ന പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഒ​രു കാ​ര്യം കൂ​ടി ഓ​ർ​മി​പ്പി​ക്കാ​ൻ തോ​ന്നു​ന്ന​ത്. ഗ​പ്പി​യു​ടെ അ​വ​സ്ഥ​യി​ലേ​ക്ക് ആ​ശാ​നെ കൊ​ണ്ടെ​ത്തി​ക്ക​രു​ത്. അ​തു​കൊ​ണ്ടാ​ണ് ആ​ദ്യ​മാ​യി ഇ​ങ്ങ​നെ​യൊ​രു വീ​ഡി​യോ ചെ​യ്യു​ന്ന​ത്. എ​ന്നെ സ​ഹാ​യി​ക്കാ​ൻ കൂ​ടെ ആ​ളു​ക​ളു​ണ്ട്. ആ​ശാ​ൻ കു​റെ ചെ​റു​പ്പ​ക്കാ​രു​ടെ പ്ര​തീ​ക്ഷ​യാ​ണ്, സ്വ​പ്‌​ന​മാ​ണ്.

സി​നി​മ ന​ല്ല​താ​ണെ​ന്ന് കേ​ൾ​ക്കു​ന്നു​ണ്ടെ​ങ്കി​ലും തി​യ​റ്റ​റി​ലേ​ക്ക് ആ​ളു​വ​രു​ന്നി​ല്ലെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ഒ​രു ആ​ധി​യാ​ണ്. അ​തു​കൊ​ണ്ട് നി​ങ്ങ​ൾ എ​ല്ലാ​വ​രും ഈ ​സി​നി​മ തി​യ​റ്റ​റി​ൽ വ​ന്നു​ത​ന്നെ കാ​ണ​ണം. ഇ​ന്ദ്ര​ൻ​സ് പ​റ​യു​ന്നു.

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സ് ആ​ണ് ‘ആ​ശാ​ൻ’ കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ൺ പോ​ൾ ജോ​ർ​ജ്, അ​ന്നം ജോ​ൺ പോ​ൾ, സൂ​ര​ജ് ഫി​ലി​പ്പ് ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ദ്ര​ൻ​സി​നൊ​പ്പം ജോ​മോ​ൻ ജ്യോ​തി​റും നൂ​റ്റ​ൻ​പ​തോ​ളം പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്. ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തി​യ​ത്.

 

Movies

ഗ​പ്പി​ക്കും അ​മ്പി​ളി​ക്കും ശേ​ഷം ജോ​ൺ പോ​ളി​ന്‍റെ ആ​ശാ​ൻ; ട്രെ​യി​ല​ർ  

ജോ​ൺ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത് ഇ​ന്ദ്ര​ൻ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന ആ​ശാ​ൻ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി ഫെ​ബ്രു​വ​രി അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത് ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സാ​ണ്. വേ​ഫെ​റ​ർ ഫി​ലിം​സി​നൊ​പ്പം ചേ​ർ​ന്ന് ഗ​പ്പി സി​നി​മാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ജോ​ൺ പോ​ൾ ജോ​ർ​ജ്, അ​ന്നം ജോ​ൺ പോ​ൾ, സൂ​ര​ജ് ഫി​ലി​പ്പ് ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

Movies

ഇ​ന്ദ്ര​ൻ​സ് നാ​യ​ക​നാ​കു​ന്ന 'ആ​ശാ​ൻ' തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്; സം​വി​ധാ​നം ജോ​ൺ പോ​ൾ ജോ​ർ​ജ്

ജോ​ൺ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത് ഇ​ന്ദ്ര​ൻ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന ആ​ശാ​ൻ ആ​ഗോ​ള റി​ലീ​സാ​യി ഫെ​ബ്രു​വ​രി അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത് ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സാ​ണ്. വേ​ഫെ​റ​ർ ഫി​ലിം​സി​നൊ​പ്പം ചേ​ർ​ന്ന് ഗ​പ്പി സി​നി​മാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ജോ​ൺ പോ​ൾ ജോ​ർ​ജ്, അ​ന്നം ജോ​ൺ പോ​ൾ, സൂ​ര​ജ് ഫി​ലി​പ്പ് ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. 

നാ​ല്‍​പ​തി​ല​ധി​കം വ​ർ​ഷ​ങ്ങ​ളി​ലാ​യി 550 ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ന​ട​ൻ ഇ​ന്ദ്ര​ൻ​സ് ആ​ദ്യ​മാ​യി ഒ​രു കൊ​മേ​ർ​ഷ്യ​ൽ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്നു എ​ന്ന​ത് ത​ന്നെ​യാ​ണ് ആ​ശാ​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.

ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളെ​ല്ലാം ത​ന്നെ ഇ​തി​നോ​ട​കം പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. കു​ഞ്ഞി​ക്ക​വി​ൾ മേ​ഘ​മേ എ​ന്ന ഗാ​നം ഇ​തി​ന​കം യൂ​ട്യൂ​ബി​ൽ ക​ണ്ട​ത് 20 ല​ക്ഷ​ത്തോ​ളം പേ​രാ​ണ്.

ഇ​ന്ദ്ര​ൻ​സ് എ​ന്ന ന​ട​ന്‍റെ മ​റ്റൊ​രു ഗം​ഭീ​ര പ്ര​ക​ട​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ളും ആ​രാ​ധ​ക​രും.

ഗ​പ്പി, അ​മ്പി​ളി എ​ന്നി​വ​യ്ക്ക് ശേ​ഷം ജോ​ൺ പോ​ൾ ജോ​ർ​ജ് സം​വി​ധാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ഇ​ന്ദ്ര​ൻ​സ്, ജോ​മോ​ൻ ജ്യോ​തി​ർ എ​ന്നി​വ​ർ​ക്കൊ​പ്പം നൂ​റി​ൽ​പ്പ​രം പു​തു​മു​ഖ​ങ്ങ​ളും ആ​ശാ​നി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഛായാ​ഗ്ര​ഹ​ണം: വി​മ​ൽ ജോ​സ് ത​ച്ചി​ൽ, എ​ഡി​റ്റ​ർ: കി​ര​ൺ ദാ​സ്, സൗ​ണ്ട് ഡി​സൈ​ൻ: എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, സം​ഗീ​ത സം​വി​ധാ​നം: ജോ​ൺ​പോ​ള്‍ ജോ​ര്‍​ജ്ജ്, ഗാ​ന​ര​ച​ന: വി​നാ​യ​ക് ശ​ശി​കു​മാ​ർ, പ​ശ്ചാ​ത്ത​ല സം​ഗീ​തം: അ​ജീ​ഷ് ആ​ന്‍റോ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: വി​വേ​ക് ക​ള​ത്തി​ൽ, കോ​സ്റ്റ്യൂം ഡി​സൈ​ൻ: വൈ​ഷ്ണ​വ് കൃ​ഷ്ണ, കോ-​ഡ​യ​റ​ക്ട​ർ: ര​ഞ്ജി​ത്ത് ഗോ​പാ​ല​ൻ, ചീ​ഫ് അ​സോ.​ഡ​യ​റ​ക്ട​ർ: അ​ബി ഈ​ശ്വ​ർ, കോ​റി​യോ​ഗ്രാ​ഫ​ർ: ശ്രീ​ജി​ത്ത് ഡാ​സ്ല​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ശ്രീ​ക്കു​ട്ട​ൻ ധ​നേ​ശ​ൻ, വി​എ​ഫ്എ​ക്സ്: എ​ഗ്ഗ് വൈ​റ്റ് വി​എ​ഫ്എ​ക്സ്, സ്റ്റി​ൽ​സ്: ആ​ർ റോ​ഷ​ൻ, ന​വീ​ൻ ഫെ​ലി​ക്സ് മെ​ൻ​ഡോ​സ, ഡി​സൈ​നിം​ഗ്: അ​ഭി​ലാ​ഷ് ചാ​ക്കോ, ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ - ഫാ​ർ​സ് ഫി​ലിം​സ്, പി​ആ​ർ​ഒ ശ​ബ​രി.

Movies

ഇ​ന്ദ്ര​ൻ​സി​നൊ​പ്പം മീ​നാ​ക്ഷി അ​നൂ​പ്; പ്രൈ​വ​റ്റ് ഒ​ക്ടോ​ബ​ർ പ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ൽ

ഇ​ന്ദ്ര​ൻ​സ്, മീ​നാ​ക്ഷി അ​നൂ​പ്, അ​ന്നു ആ​ന്‍റ​ണി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ദീ​പ​ക് ഡി​യോ​ൺ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പ്രൈ​വ​റ്റ് ഒ​ക്ടോ​ബ​ർ പ​ത്തി​ന് റി​ലീ​സാ​കും.

ലെ​റ്റ്സ് ഗോ ​ഫോ​ർ എ ​വാ​ക്ക് എ​ന്ന ടാ​ഗ്‌​ലൈ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ്രൈ​വ​റ്റ് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ബാ​ല​ൻ മാ​രാ​ർ എ​ന്ന ഇ​ന്ദ്ര​ൻ​സി​ന്‍റെ​യും അ​ഷി​ത ബീ​ഗം എ​ന്ന മീ​നാ​ക്ഷി​യു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രു​ക​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​ർ പു​റ​ത്ത് വി​ട്ടി​രു​ന്ന​ത്.

സി ​ഫാ​ക്ട​ർ ദ ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ വി.​കെ. ഷ​ബീ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം ഫൈ​സ​ൽ അ​ലി നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ന​വാ​ഗ​ത​നാ​യ അ​ശ്വി​ൻ സ​ത്യ നി​ർ​വ​ഹി​ക്കു​ന്നു.

ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​ത​ജു സ​ജീ​ദ്, എ​ഡി​റ്റ​ർ- ജ​യ​കൃ​ഷ്ണ​ൻ, വ​സ്ത്രാ​ല​ങ്കാ​രം-​സ​രി​ത സു​ഗീ​ത്, മേ​ക്ക​പ്പ്-​ജ​യ​ൻ പൂ​ങ്കു​ളം, ആ​ർ​ട്ട്-​മു​ര​ളി ബേ​പ്പൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ-​സു​രേ​ഷ് ഭാ​സ്ക​ർ, സൗ​ണ്ട് ഡി​സൈ​ൻ-​അ​ജ​യ​ൻ അ​ടാ​ട്ട്, സൗ​ണ്ട് മി​ക്സിം​ഗ്-​പ്ര​മോ​ദ് തോ​മ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​നി​ജി​ൽ ദി​വാ​ക​ര​ൻ സ്റ്റി​ൽ​സ്-​അ​ജി കൊ​ളോ​ണി​യ, പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.

Latest News

Corehub Up