ചിത്രത്തിൽ നിന്ന്
ഇന്ദ്രൻസും മധുബാലയും പ്രധാന വേഷങ്ങളിലെത്തിയ 'ചിന്ന ചിന്ന ആസൈ' ഒടിടിയില്‍ എത്തി. വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് തിയറ്ററിൽ നിന്നും ഗംഭീര പ്രതികരണം ലഭിച്ചിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.
വാരാണസിയുടെ പശ്ചാത്തലത്തിൽ രണ്ടുപേരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. മികച്ച പ്രകടനങ്ങൾ കൊണ്ട് ഇന്ദ്രൻസും മധുബാലയും പ്രേക്ഷകരുടെ കൈയടി നേടുയിരുന്നു. അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആയിരുന്നു ചിന്ന ചിന്ന ആശൈ കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമിച്ചത്.
Tags : Indrans ChinnaChinnaAasai OTT