x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന് പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: August 2, 2026 10:11 AM IST | Updated: August 2, 2026 10:11 AM IST

ജി​തി​ൻ

കോ​ത​മം​ഗ​ലം: ചേ​ലാ​ടി​ന് സ​മീ​പം ക​രി​ങ്ങ​ഴ​യി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന്‍റെ പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പു​ന്നേ​ക്കാ​ട് കൈ​ത​വേ​ലി​ൽ ജോ​ണി​ന്‍റെ മ​ക​ൻ ജി​തി​ൻ (38) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പി​ക്ക​പ്പ് വാ​ൻ റോ​ഡ​രി​കി​ൽ നി​ർ​ത്തി പ​ഞ്ച​റാ​യ ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ഴ​യും റോ​ഡി​ലെ വ​ള​വും കാ​ര​ണം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​നം ജി​തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​തി​നെ ഉ​ട​ൻ കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ന്‍റീ​രി​യ​ർ വ​ർ​ക്ക​റാ​യ ജി​തി​ൻ പ​ണി​സ്ഥ​ല​ത്തു​നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഭാ​ര്യ: അ​ന​റ്റ് (കീ​ഴി​ല്ലം എ​ര​മ​ത്തു​കു​ടി കു​ടും​ബാം​ഗം). മ​ക​ൻ: ആ​ഷ​ർ.

 

Tags : young man dies scooter rams parked pickup van

Recent News

Corehub Up