Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parked

പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച് യു​വാ​ക്ക​ളു​ടെ സം​ഘം

കൊ​ച്ചി: മ​രോ​ട്ടി​ച്ചു​വ​ട് കെ​ന്ന​ടി​മു​ക്കി​ല്‍ ബൈ​ക്ക് മോ​ഷ​ണം പോ​യി. ര​ണ്ടു യു​വാ​ക്ക​ള്‍ ചേ​ര്‍​ന്നാ​ണ് ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. ആ​ല​പ്പു​ഴ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി കാ​ര്‍​ത്തി​ക്കി​ന്‍റെ വാ​ഹ​ന​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഒ​രു സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പോ​യി തി​രി​കെ​യെ​ത്തി​യ​പ്പോ​ള്‍ വാ​ഹ​നം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

കാ​ര്‍​ത്തി​ക്കും സു​ഹൃ​ത്തു​ക്ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തൃ​ക്കാ​ക്ക​ര പൊ​ലി​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം, ബൈ​ക്ക് മോ​ഷ​ണം കൊ​ച്ചി​യി​ല്‍ പ​തി​വാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​പ്പ​ള്ളി​യി​ലും ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു.

Kerala

വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു  

കൊ​ല്ലം: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. കാ​റും ര​ണ്ടു സ്കൂ​ട്ട​റു​ക​ളും ഒ​രു ബൈ​ക്കും സൈ​ക്കി​ളു​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. ക​രി​ക്കോ​ട് മു​കു​ന്ദാ​ശ്ര​മം ത​ട്ടാ​ർ​ക്കോ​ണം അ​നി നി​വാ​സി​ൽ ര​ത്ന​മ​ണി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​രാ​മം വീ​ട്ടി​ലാ​ണ് സം​ഭ​വം.

പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് കാ​ർ​പോ​ർ​ച്ചി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഉ​ഗ്ര​ശ​ബ്ദം കേ​ട്ട് ഞെ​ട്ടി ഉ​ണ​ർ​ന്ന വീ​ട്ടു​കാ​ർ പു​റ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ങ്ങ​ൾ ആ​ളി​ക്ക​ത്തു​ന്ന​ത് ക​ണ്ട​ത്.

ക​ട​പ്പാ​ക്ക​ട​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സും എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റും സൈ​ക്കി​ളും പൂ​ർ​ണ​മാ​യും മ​റ്റൊ​രു സ്കൂ​ട്ട​റും ബൈ​ക്കും കാ​റും ഭാ​ഗി​ക​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. ത​ക​രാ​റി​ലാ​യ​തി​നാ​ൽ കു​റ​ച്ചു​ദി​വ​സ​മാ​യി ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല.

വാ​ഹ​നം പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം എ​ന്ന് വീ​ട്ടു​ട​മ പ​റ​യു​ന്നു. ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ന്‍റെ ഏ​ജ​ൻ​സി​യെ പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും വീ​ട്ടി​ൽ വ​ന്ന് ശ​രി​യാ​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ഉ​ട​മ​സ്ഥ​ർ പ​റ​യു​ന്ന​ത്.

പു​ക​യും തീ​യും മു​ഖാ​ന്ത​രം വീ​ട്ടു​ട​മ​സ്ഥ​യ്ക്ക് ശ്വാ​സ ത​ട​സ്സ​വും ഉ​ണ്ടാ​യി. പൊ​ട്ടി​ത്തെ​റി​യി​ൽ വീ​ടി​ന്റെ ജ​ന​ൽ ചി​ല്ല​ക​ൾ​ക്കും ചു​വ​രി​നും മേ​ൽ​ക്കൂ​ര​യ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ര​ത്ന​മ​ണി​യും മ​ക​നും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും മാ​ത്ര​മാ​യി​രു​ന്നു​വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up