x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ക്ക് ചെ​യ്ത ഓ​ട്ടോ​റി​ക്ഷ കു​ഴി​യി​ൽ വീ​ണു


Published: July 7, 2026 06:25 AM IST | Updated: July 7, 2026 06:25 AM IST

പേ​രൂ​ർ​ക്ക​ട: പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഉ​രു​ണ്ട് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണു. കോ​ൺ​ഗ്ര​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി ന​ജീ​വ് ബ​ഷീ​ർ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തി വ​ണ്ടി ഉ​യ​ർ​ത്തി നീ​ക്കി.

ഇ​ന്ന​ലെ രാ​ത്രി ഒന്പ തോടെ കു​റ​വ​ൻ​കോ​ണം-​പ​ട്ടം റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യാ​ണ് റോ​ഡ് വ​ശ​ത്ത് വെ​ള്ളം ഒ​ലി​ച്ചു പോ​കു​ന്ന​തി​നു വേ​ണ്ടി നി​ർ​മിച്ച കു​ഴി​യി​ൽ വീ​ണ​ത്. നി​ര​ന്ത​രം റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യെ​ങ്കി​ലും ആ​രും ഓ​ട്ടോ​ഡ്രൈ​വ​റെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യി​ല്ല. ഒടുവിൽ നജീബ് ബഷീർ സഹായ ത്തിനെത്തുകയായിരുന്നു.

Tags : nattu vishesham Parked autorickshaw

Recent News

Corehub Up