പേരൂർക്കട: പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഉരുണ്ട് റോഡിലെ കുഴിയിൽ വീണു. കോൺഗ്രസ് മെഡിക്കൽ കോളജ് മണ്ഡലം ഭാരവാഹി നജീവ് ബഷീർ ഓട്ടോറിക്ഷ ഡ്രൈവർക്ക് സഹായവുമായി എത്തി വണ്ടി ഉയർത്തി നീക്കി.
ഇന്നലെ രാത്രി ഒന്പ തോടെ കുറവൻകോണം-പട്ടം റോഡിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷയാണ് റോഡ് വശത്ത് വെള്ളം ഒലിച്ചു പോകുന്നതിനു വേണ്ടി നിർമിച്ച കുഴിയിൽ വീണത്. നിരന്തരം റോഡിലൂടെ വാഹനങ്ങൾ കടന്നുപോയെങ്കിലും ആരും ഓട്ടോഡ്രൈവറെ സഹായിക്കാൻ എത്തിയില്ല. ഒടുവിൽ നജീബ് ബഷീർ സഹായ ത്തിനെത്തുകയായിരുന്നു.