വിജയ്
തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായെത്തിയ ജനനായകൻ ബോക്സോഫീസിൽ റെക്കോർഡ് വിജയത്തിലേക്ക് കുതിക്കുന്നു. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ഗ്രോസ് കളക്ഷൻ 268 കോടി രൂപ കടന്നു. കേരളത്തിൽ നിന്ന് മാത്രം ചിത്രം 14 കോടിയിലധികം രൂപയാണ് ഗ്രോസ് കളക്ഷൻ നേടിയത്.
തമിഴ്നാട്ടിൽ മാത്രം ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു. വിജയിയുടെ ഒരു ചിത്രം തമിഴ്നാട്ടിൽ തുടർച്ചയായി 100 കോടിയിലധികം നേടുന്നത് ഇത് ഒമ്പതാം തവണയാണ്. വിദേശരാജ്യങ്ങളിൽ നിന്നുമാത്രം ചിത്രം 85 കോടി രൂപ നേടിയിട്ടുണ്ട്.
റിലീസ് ദിനം മുതൽ തിയേറ്ററുകൾ ഹൗസ്ഫുൾ ആയിരുന്നു. ഇന്ത്യയിൽ ഇതുവരെ 5.8 മില്യൺ ടിക്കറ്റുകളാണ് ചിത്രത്തിനായി വിറ്റുപോയത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. കെ. വി. എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Tags : Jananaayakan BoxOffice Vijay