x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​നി​യു​ടെ 'ദ ​പാ​ര​ഡൈ​സ്' ടീ​സ​ർ ഓ​ഗ​സ്റ്റ് ആ​റി​ന്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 1, 2026 10:58 AM IST | Updated: August 1, 2026 10:58 AM IST

ആ​യാ ഷേ​ർ എന്ന ഗാനത്തിൽ നിന്ന്

തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം നാ​നി​യും സം​വി​ധാ​യ​ക​ൻ ശ്രീ​കാ​ന്ത് ഒ​ഡേ​ല​യും ഒ​ന്നി​ക്കു​ന്ന പു​തി​യ പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം 'ദ ​പാ​ര​ഡൈ​സ്' സി​നി​മ​യു​ടെ ടീ​സ​ർ ഓ​ഗ​സ്റ്റ് ആ​റി​ന് റി​ലീ​സ് ചെ​യ്യും. ഒ​രു മി​നി​റ്റും 35 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ടീ​സ​ർ ഒ​രു കി​ടി​ല​ൻ മാ​സ് ആ​ക്ഷ​ൻ വി​രു​ന്നാ​യി​രി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന സൂ​ച​ന.

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദ​സ​റയ്ക്ക് ശേ​ഷം ഈ ​കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സു​ധാ​ക​ർ ചെ​റു​കു​റി​യാ​ണ്. ശ്രീ​ല​ക്ഷ്മി വെ​ങ്ക​ടേ​ശ്വ​ര സി​നി​മാ​സി​ന്‍റെ ബാ​ന​റി​ലാ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ൽ 'ജ​ദാ​ൽ' എ​ന്ന മാ​സ് ക​ഥാ​പാ​ത്ര​മാ​യാ​ണ് നാ​നി എ​ത്തു​ന്ന​ത്. ഇ​തി​നോ​ട​കം പു​റ​ത്തി​റ​ങ്ങി​യ നാ​നി​യു​ടെ ലു​ക്കു​ക​ളും ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ളും വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ബോ​ളി​വു​ഡ് താ​രം രാ​ഘ​വ് ജൂ​യാ​ൽ ചി​ത്ര​ത്തി​ൽ 'വി​ക്രം മാ​ലി​ക്' എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്നു. രാ​ഘ​വി​ന്‍റെ ക്യാ​ര​ക്ട​ർ ഗ്ലി​മ്പ്സ് വീ​ഡി​യോ പു​റ​ത്ത് വ​ന്നി​രു​ന്നു. സ​മ്പൂ​ർ​ണേ​ഷ് ബാ​ബു, മോ​ഹ​ൻ ബാ​ബു, സോ​ണാ​ലി കു​ൽ​ക്ക​ർ​ണി, ഈ​ശ്വ​രി റാ​വു തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ.

ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​ന​മാ​യ 'ആ​യാ ഷേ​ർ' നേ​ര​ത്തെ ത​ന്നെ പു​റ​ത്തു വ​രി​ക​യും ആ​ഗോ​ള ത​ല​ത്തി​ൽ ത​രം​ഗ​മാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ഗാ​ന​ത്തി​ൽ നാ​നി കാ​ഴ്ച​വ​ച്ച ഐ​ക്കോ​ണി​ക് ഹു​ക്ക് സ്റ്റെ​പ്പും ആ​ഗോ​ള ത​ല​ത്തി​ൽ വൈ​റ​ലാ​യി മാ​റി. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് ഈ ​ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി​യ​ത്.

നാ​നി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ മു​ത​ൽ​മു​ട​ക്കി​ലും വി​പു​ല​മാ​യു​മാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ബം​ഗാ​ളി, ഇം​ഗ്ലീ​ഷ്, സ്പാ​നി​ഷ് തു​ട​ങ്ങി എ​ട്ട് ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

Tags : Nani TheParadise Teaser

Recent News

Corehub Up