x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ന്തം പൗ​ര​ന്മാ​രോ​ട് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യം പ്ര​തി​ക​രി​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ​യാ​ണോ? കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 22, 2026 10:14 AM IST | Updated: July 22, 2026 10:14 AM IST

വിസ്മയ മോഹൻലാൽ, വിദ്യാർഥികളുടെ പ്രതിഷേധത്തിൽ നിന്ന്

നീ​റ്റ്-​യു​ജി ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ർ​ച്ച​യി​ലും സി​ബി​എ​സ്ഇ മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് ന്യൂ​ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ​യു​മാ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ. 

ഇ​തി​നെ​തി​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് വി​സ്മ​യ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​ബ്ദ​ത്തെ ഭ​ര​ണ​കൂ​ടം അ​ടി​ച്ച​മ​ർ​ത്തു​ന്ന രീ​തി​യാ​ണു​ള്ള​തെ​ന്ന് വി​സ്മ​യ വി​മ​ർ​ശി​ച്ചു.

‘ടി​യ​ർ ഗ്യാ​സ്, ലാ​ത്തി​ച്ചാ​ർ​ജ്, വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ക്ക്, റോ​ഡു​ക​ൾ ഉ​പ​രോ​ധി​ച്ചു, മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു, ന​ഗ​ര​ത്തി​ലു​ട​നീ​ളം ക​ന​ത്ത ബാ​രി​ക്കേ​ഡു​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. നി​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ക​രോ​ട് യോ​ജി​ക്കേ​ണ്ട​തി​ല്ല.

അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ പി​ന്തു​ണ​യ്‌​ക്കേ​ണ്ട​തു​മി​ല്ല. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ ഇ​ഷ്ട​പ്പെ​ട​ണ​മെ​ന്നു​പോ​ലും ഇ​ല്ല. പ​ക്ഷേ, പൗ​ര​ന്മാ​ർ ശ​ബ്ദ​മു​യ​ർ​ത്തു​മ്പോ​ൾ അ​തി​നു​ള്ള മ​റു​പ​ടി ച​ർ​ച്ച​ക​ൾ​ക്ക് പ​ക​രം അ​തി​ശ​ക്ത​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലാ​ണെ​ങ്കി​ൽ, ന​മ്മ​ൾ ഏ​തു​ത​രം ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് ഓ​രോ​രു​ത്ത​രും ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

കാ​ര​ണം നാ​ളെ, കേ​ൾ​ക്ക​പ്പെ​ടേ​ണ്ട​ത് നി​ങ്ങ​ളു​ടെ ശ​ബ്ദ​മാ​യി​രി​ക്കാം. നി​ങ്ങ​ളു​ടെ ന​ഗ​ര​ത്തി​ലോ, അ​യ​ൽ​പ​ക്ക​ത്തോ, സ്വ​ന്തം കു​ടും​ബ​ത്തി​ലോ ആ​കാം ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. എ​ന്‍റെ ചോ​ദ്യം വ​ള​രെ ല​ളി​ത​മാ​ണ്. സ്വ​ന്തം പൗ​ര​ന്മാ​രോ​ട് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യം പ്ര​തി​ക​രി​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ​യാ​ണെ​ന്ന് നി​ങ്ങ​ൾ യ​ഥാ​ർ​ത്ഥ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു​ണ്ടോ?’ വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. 

 

Tags : Vismaya Mohanlal Central Government NEET STRIKE Entertainment Movies Cinema

Recent News

Corehub Up