x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിം​ഗ് കോം​ഗി​ന്‍റെ കൂ​ട്ടു​കാ​രി​ക്ക് വി​ട; ന​ടി ക​യ്‌​ലി​ക്ക് ദാ​രു​ണാ​ന്ത്യം

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 22, 2026 09:36 AM IST | Updated: July 22, 2026 09:37 AM IST

ക​യ്‌​ലി ഹോ​ട്ടി​ൽ

കിം​ഗ് കോം​ഗ് സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ന​ടി ക​യ്‌​ലി ഹോ​ട്ടി​ൽ (19) കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കിം​ഗ് കോം​ഗി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യ ജി​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ക​യ്‌​ലി സി​നി​മ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്. 

യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലും ബ​ധി​ര​യാ​യ ന​ടി 2021ല്‍ ​അ​വ​ത​രി​പ്പി​ച്ച ഗോ​ഡ്സി​ല വേ​ഴ്സ​സ് കോം​ഗ്, 2024ലെ ​ഗോ​ഡ്സി​ല എ​ക്സ് കോം​ഗ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്രം ഏ​റെ പ്രേ​ക്ഷ​ക​പ്ര​ശം​സ​യും ജ​ന​ശ്ര​ദ്ധ​യും നേ​ടി​യി​രു​ന്നു.

സി​നി​മ​ക​ളി​ലും ബ​ധി​ര​യാ​യ ക​ഥാ​പാ​ത്ര​ത്തെ​ത്ത​ന്നെ​യാ​ണ് ക​യ്‌​ലി അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്. ന​ടി​യു​ടെ അ​ഭി​ന​യം ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് വ​ന്‍ പ്ര​ചോ​ദ​ന​മാ​യി​രു​ന്നു.

യു​എ​സ് മേ​രി​ലാ​ന്‍​ഡ് സ്റ്റേ​റ്റി​ല്‍ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ലാ​യി​രു​ന്നു ന​ടി​യു​ടെ ദാ​രു​ണാ​ന്ത്യം. ത​ന്‍റെ മ​ക​ള്‍ മ​രി​ച്ചെ​ന്നും മൃ​ത​ദേ​ഹം കൈ​പ്പ​റ്റാ​നാ​യി ടെ​ക്സാ​സി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് ക​ഴി​ഞ്ഞെ​ന്നും പി​താ​വ് ലൈ​വി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

പാ​ര​മ്പ​ര്യ​മാ​യി ബ​ധി​ര​ത പ​ട​ര്‍​ന്ന കു​ടും​ബ​മാ​ണ് ക​യ്‌​ലി​യു​ടേ​ത്. പി​താ​വും ബ​ധി​ര​നാ​ണ്.

ഒ​ൻ​പ​താം വ​യ​സി​ൽ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​രം അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. 2021ൽ ‘​ഗോ​ഡ്സി​ല്ല വേ​ഴ്സ​സ് കോം​ഗ് സി​നി​മ​യു​ടെ കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ സാ​റാ ഹാ​ലി​യാ​ണ് ബ​ധി​ര​യാ​യ ജി​യ​യെ അ​വ​ത​രി​പ്പി​ക്കാ​ൻ കു​ട്ടി​യെ തേ​ടു​ന്ന​ത്. ആ ​അ​ന്വേ​ഷ​ണം ക​യ്‌​ലി​യി​ൽ ആ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. അ​താ​യി​രു​ന്നു ക​യ്‌​ലി​യു​ടെ ആ​ദ്യ സി​നി​മ.

അ​തേ വ​ർ​ഷം ത​ന്നെ ടി​വി സീ​രി​സ് ആ​യ മാ​ഗ്നം പി.​ഐ​യി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. 2024ൽ ​ഗോ​ഡ്സി​ല്ല വേ​ഴ്സ​സ് കോ​ങ് ദ് ​ന്യൂ എം​പ​യ​ർ എ​ന്ന സി​നി​മ​യി​ൽ അ​തേ ക​ഥാ​പാ​ത്ര​മാ​യി എ​ത്തി. ഇ​താ​യി​രു​ന്നു ക​യ്‌​ലി​യു​ടെ അ​വ​സാ​ന സി​നി​മ​യും.

Tags : King Kong Kaylee Hottle companion accident death

Recent News

Corehub Up