കിംഗ് കോംഗ് സിനിമയിലൂടെ ശ്രദ്ധേയായ നടി കയ്ലി ഹോട്ടിൽ (19) കാറപകടത്തിൽ മരിച്ചു. കിംഗ് കോംഗിന്റെ അടുത്ത സുഹൃത്തായ ജിയ എന്ന കഥാപാത്രത്തെയാണ് കയ്ലി സിനിമയില്‍ അവതരിപ്പിച്ചിരുന്നത്.
യഥാർഥ ജീവിതത്തിലും ബധിരയായ നടി 2021ല്‍ അവതരിപ്പിച്ച ഗോഡ്സില വേഴ്സസ് കോംഗ്, 2024ലെ ഗോഡ്സില എക്സ് കോംഗ് തുടങ്ങിയ സിനിമകളിലെ കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസയും ജനശ്രദ്ധയും നേടിയിരുന്നു.
സിനിമകളിലും ബധിരയായ കഥാപാത്രത്തെത്തന്നെയാണ് കയ്ലി അവതരിപ്പിച്ചിരുന്നത്. നടിയുടെ അഭിനയം ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് വന്‍ പ്രചോദനമായിരുന്നു.
യുഎസ് മേരിലാന്‍ഡ് സ്റ്റേറ്റില്‍ നടന്ന വാഹനാപകടത്തിലായിരുന്നു നടിയുടെ ദാരുണാന്ത്യം. തന്റെ മകള്‍ മരിച്ചെന്നും മൃതദേഹം കൈപ്പറ്റാനായി ടെക്സാസില്‍ നിന്ന് പുറപ്പെട്ട് കഴിഞ്ഞെന്നും പിതാവ് ലൈവിലൂടെ വ്യക്തമാക്കി.
പാരമ്പര്യമായി ബധിരത പടര്‍ന്ന കുടുംബമാണ് കയ്ലിയുടേത്. പിതാവും ബധിരനാണ്.
ഒൻപതാം വയസിൽ പരസ്യങ്ങളിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. 2021ൽ ‘ഗോഡ്സില്ല വേഴ്സസ് കോംഗ് സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടർ സാറാ ഹാലിയാണ് ബധിരയായ ജിയയെ അവതരിപ്പിക്കാൻ കുട്ടിയെ തേടുന്നത്. ആ അന്വേഷണം കയ്ലിയിൽ ആണ് എത്തിച്ചേരുന്നത്. അതായിരുന്നു കയ്ലിയുടെ ആദ്യ സിനിമ.
അതേ വർഷം തന്നെ ടിവി സീരിസ് ആയ മാഗ്നം പി.ഐയിലും പ്രത്യക്ഷപ്പെട്ടു. 2024ൽ ഗോഡ്സില്ല വേഴ്സസ് കോങ് ദ് ന്യൂ എംപയർ എന്ന സിനിമയിൽ അതേ കഥാപാത്രമായി എത്തി. ഇതായിരുന്നു കയ്ലിയുടെ അവസാന സിനിമയും.