Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ships Attacked

ക​പ്പ​ലു​ക​ള്‍ ആ​ക്ര​മിച്ചു, എണ്ണവില കുതിച്ചു

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണ്‍: പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​ന്‍ സം​​​​​​ഘ​​​​​​ര്‍​ഷ​​​​​​ത്തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ എ​​​​​​ണ്ണ​​​​​​വി​​​​​​ല കു​​​​​​തി​​​​​​ക്കു​​​​​​ന്നു. ആ​​​​​​ഗോ​​​​​​ളവി​​​​​​പ​​​​​​ണി​​​​​​യി​​​​​​ല്‍ ക്രൂ​​​​​​ഡ് ഓ​​​​​​യി​​​​​​ല്‍ വി​​​​​​ല ബാ​​​​​​ര​​​​​​ലി​​​​​​ന് 7.4 ശ​​​​​​ത​​​​​​മാ​​​​​​നം ഉ​​​​​​യ​​​​​​ര്‍​ന്ന് 71.97 ഡോ​​​​​​ള​​​​​​റി​​​​​​ലെ​​​​​​ത്തി.

ഇ​​​​​​ന്ത്യ ഉ​​​​​​ള്‍​പ്പ​​​​​​ടെ​​​​​​യു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ള്‍ ഉ​​​​പ​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന ബ്രെ​​​​​​ന്‍റ് ക്രൂ​​​​​​ഡി​​​​​​ന്‍റെ വി​​​​​​ല 7.7 ശ​​​​​​ത​​​​​​മാ​​​​​​നം ഉ​​​​​​യ​​​​​​ര്‍​ന്ന് 78.42 ഡോ​​​​​​ള​​​​​​റാ​​​​​​യി. പ്ര​​​​​​ധാ​​​​​​ന എ​​​​​​ണ്ണ​​​​​​വി​​​​​​ത​​​​​​ര​​​​​​ണ മാ​​​​​​ര്‍​ഗ​​​​​​മാ​​​​​​യ ഹോ​​​​​​ര്‍​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​നു സ​​​​​​മീ​​​​​​പം ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ള്‍ ആ​​​​​​ക്ര​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​നെ​​ത്തു​​​​​​ട​​​​​​ര്‍​ന്നാ​​​​​​ണ് എ​​​​​​ണ്ണ​​​​​​വി​​​​​​ല കു​​​​​​തി​​​​​​ച്ചു​​​​​​യ​​​​​​ര്‍​ന്ന​​​​​​ത്.

ഇ​​​​​​റേ​​​​​​നി​​​​​​യ​​​​​​ന്‍ ഡ്രോ​​​​​​ണു​​​​​​ക​​​​​​ള്‍ ആ​​​​​​ക്ര​​​​​​മി​​​​​​ക്കു​​​​​​മെ​​​​​​ന്ന ആ​​​​​​ശ​​​​​​ങ്ക​​​​​​യെ​​​​​​ത്തു​​​​​​ട​​​​​​ര്‍​ന്നു സൗ​​​​​​ദി അ​​​​​​രാം​​​​​​കോ ദ​​​​​​മ്മാ​​​​​​മി​​​​​​ന​​​​​​ടു​​​​​​ത്തു​​​​​​ള്ള റാ​​​​​​സ് ത​​​​​​നു​​​​​​ര എ​​​​​​ണ്ണ ശു​​​​​​ദ്ധീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ശാ​​​​​​ല ഇ​​​​​​ന്ന​​​​​​ലെ താ​​ത്കാ​​ലി​​​​​​ക​​​​​​മാ​​​​​​യി അ​​​​​​ട​​​​​​ച്ചു.

എ​​​​​​ണ്ണ ശു​​​​​​ദ്ധീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ശാ​​​​​​ല ല​​​​​​ക്ഷ്യ​​​​​​മാ​​​​​​ക്കി​​​​​​യെ​​​​​​ത്തി​​​​​​യ ഡ്രോ​​​​​​ണു​​​​​​ക​​​​​​ള്‍ വീ​​​​ഴ്ത്തി​​​​യ​​​​താ​​​​യി സൗ​​​​​​ദി അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍ പ​​​​​​റ​​​​​​ഞ്ഞു. പ്ര​​​​​​തി​​​​​​ദി​​​​​​നം അ​​​​​​ര ദ​​​​​​ശ​​​​​​ല​​​​​​ക്ഷം ബാ​​​​​​ര​​​​​​ലി​​​​​​ല​​​​​​ധി​​​​​​കം അ​​​​​​സം​​​​​​സ്‌​​​​​​കൃ​​​​​​ത എ​​​​​​ണ്ണ ഇ​​​​​​വി​​​​​​ടെ ശു​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

ദ്ര​​​​​​വീ​​​​​​കൃ​​​​​​ത പ്ര​​​​​​കൃ​​​​​​തി​​​​​​വാ​​​​​​ത​​​​​​ക​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​ത്പാ​​​​​​ദ​​​​​​നം നി​​​​​​ര്‍​ത്തു​​​​​​മെ​​​​​​ന്ന് ഖ​​​​​​ത്ത​​​​​​ര്‍ എ​​​​​​ന​​​​​​ര്‍​ജി​​​​​​യും ഇ​​​​​​ന്ന​​​​​​ലെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. ഉ​​​​​​ത്പാ​​​​​​ദ​​​​​​നം പു​​​​​​നഃ​​​​​​സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​ത് സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള അ​​​​​​റി​​​​​​യി​​​​​​പ്പ് ഇ​​​​​​തു​​​​​​വ​​​​​​രെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ മ​​​​​​റ്റ് എ​​​​​​ണ്ണയുത്പാ​​​​​​ദ​​​​​​ക രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കും സം​​​​​​ഘ​​​​​​ര്‍​ഷം വ്യാ​​​​​​പി​​​​​​ക്കു​​​​​​മോ എ​​​​​​ന്ന​​​​​​തി​​​​​​ലാ​​​​​​ണ് വി​​​​​​പ​​​​​​ണി ശ്ര​​​​​​ദ്ധ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

എ​​​​​​ന്നാ​​​​​​ല്‍ സം​​​​​​ഘ​​​​​​ര്‍​ഷം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചാ​​​​​​ല്‍ വ​​​​​​ള​​​​​​രെ വേ​​​​​​ഗം​​​​​​ത​​​​​​ന്നെ എ​​​​​​ണ്ണ​​​​​​വി​​​​​​ല സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​നി​​​​​​ല​​​​​​യി​​​​​​ലാ​​​​​​കു​​​​​​മെ​​​​​​ന്നാ​​​​​​ണ് വി​​​​​​ദ​​​​​​ഗ്ധ​​​​​​ര്‍ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.

 

Latest News

Corehub Up