Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MedicalShop

ഗുജറാത്തിൽ കുട്ടികൾക്ക് മൃഗങ്ങൾക്കുള്ള മരുന്നു നൽകിവന്ന മെഡിക്കൽ ഷോപ്പുടമ അറസ്റ്റിൽ

സൂ​​​റ​​​ത്ത്: മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന മ​​​രു​​​ന്ന് കു​​​ട്ടി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​വ​​​ന്ന മെ​​​ഡി​​​ക്ക​​​ൽ ഷോ​​​പ്പു​​​ട​​​മ അ​​​റ​​​സ്റ്റി​​​ലാ​​​യി. സൂ​​​ര​​​ത്ത് സി​​​റ്റി​​​ക്കു സ​​​മീ​​​പം ഗോ​​​പി​​​പു​​​ര​​​യി​​​ൽ ശാ​​​ന്തി​​​നാ​​​ഥ് മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​ർ ഉ​​​ട​​​മ മു​​​ഹ​​​മ്മ​​​ദ് സാ​​​ജി​​​ദ് ഇ​​​ബ്രാ​​​ഹിം മു​​​ല്ല(51)​​​ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

വ​​​ലി​​​യ ക​​​ന്നാ​​​സി​​​ൽ നി​​​റ​​​ച്ചി​​​രു​​​ന്ന ഹി​​​മാ​​​ല​​​യ ലി​​​വ് 52 പ്രൊ​​​ടെ​​​ക് ലി​​​ക്വി​​​ഡ് വെ​​​റ്റ​​​റി​​​ന​​​റി ഫീ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ് ടോ​​​ണി​​​ക് 60 മി​​​ല്ലി, 100 മി​​​ല്ലി ബോ​​​ട്ടി​​​ലു​​​ക​​​ൾ നി​​​റ​​​ച്ചാ​​​ണ് ഇ​​​യാ​​​ൾ വി​​​ൽ​​​പ​​​ന ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന​​​ത്.

ബോ​​​ട്ടി​​​ലി​​​നു പു​​​റ​​​ത്ത് കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള മ​​​രു​​​ന്ന് എ​​​ന്ന ലേ​​​ബ​​​ൽ ഒ​​​ട്ടി​​​ച്ചായിരുന്നു വിൽപ്പനയെന്ന് ഡെ​​​പ്യൂ​​​ട്ടി പൊലിസ് ക​​​മ്മിഷ​​​ണ​​​ർ രാ​​​ജ്ദീ​​​പ് സി​​​ൻ​​​ഹ് ന​​​കും പ​​​റ​​​ഞ്ഞു. യ​ഥാ​ർ​ഥ വി​ല​യു​ടെ ഇ​ര​ട്ടി​യോ​ളം തു​ക​യ്ക്കാ​ണ് വ്യാജമരുന്ന് പ്ര​തി വി​റ്റ​തെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു.

ത​ട്ടി​പ്പ് എ​ങ്ങ​നെ​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് പൊ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ഒ​രു വ​ർ​ഷ​മാ​യി ഇ​യാ​ൾ വ്യാ​ജ​മ​രു​ന്ന് വി​ൽ​പ്പ​ന​ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ആ​യി​ര​ത്തോ​ളം കു​പ്പി​ക​ൾ വി​റ്റ​ഴി​ച്ച​താ​യും ചോ​ദ്യം ചെ​യ്യ​ലി​ൽ പ്രതി ‌സമ്മതിച്ചു.

Latest News

Corehub Up