x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ത​ർ​ക്കം: ഡ്രൈ​വ​ർ​ക്ക് കു​ത്തേ​റ്റു; യുവാവ് അറസ്റ്റിൽ

വെബ് ഡെസ്ക്
Published: October 12, 2026 12:38 AM IST | Updated: October 12, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം: ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ൽ ഡ്രൈ​വ​ർ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. മ​തി​പ്പു​റം ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റാ​യ ഷ​മീ​ർ​ഖാ​ൻ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റൊ​രു ഓ​ട്ടോ ഡ്രൈ​വ​റാ​യ ബ​ഷീ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. മ​തി​പ്പു​റം ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷ​മീ​ർ​ഖാ​നും ബ​ഷീ​റും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​തു പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ർ​ക്ക​ത്തി​നി​ട​യി​ൽ ഷ​മീ​ർ​ഖാ​ൻ ബ​ഷീ​റി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. വി​ഴി​ഞ്ഞം എ​സ്ഐ എം. ​പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up