x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാന കായികമേള: ജൂഡോയിൽ സ്വർണത്തിളക്കവുമായി അങ്കമാലി സെന്‍റ് ജോസഫ്‌സ് എച്ച്എസ്

വെബ് ഡെസ്ക്
Published: October 17, 2026 04:23 AM IST | Updated: October 17, 2026 04:23 AM IST

സംസ്ഥാന കായികമേള ജൂഡോ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ അങ്കമാലി സെന്‍റ് ജോസഫ്‌സ് ഹൈസ്കൂളിലെ എയ്ഞ്ചൽ മരിയ മിഥുൻ, ശീതൾ പ്രജാപതി, ദിൽനാ മെഹ്റിൻ, റോജർ, അമേയ എന്നിവർ മെഡലുകളുമായി പരിശീലകരായ മാർട്ടിൻ ബെന്നി,

അ​ങ്ക​മാ​ലി: എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന സം​സ്ഥാ​ന കാ​യി​ക​മേ​ള ജൂ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ട് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്കൂ​ൾ സം​സ്ഥാ​ന ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സീ​നി​യ​ർ ഗേ​ൾ​സ് 40 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഏ​യ്ഞ്ച​ൽ മ​രി​യ മി​ഥു​ൻ, ജൂ​നി​യ​ർ ഗേ​ൾ​സ് 36 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ശീ​ത​ൾ പ്ര​ജാ​പ​തി എ​ന്നി​വ​ർ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി ദേ​ശീ​യ സ്‌​കൂ​ൾ കാ​യി​ക മേ​ള​യ്ക്ക് യോ​ഗ്യ​ത നേ​ടി.

ജൂ​നി​യ​ർ ഗേ​ൾ​സ് 44 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ദി​ൽ​ന മെ​ഹ​റി​ൻ വെ​ള്ളി മെ​ഡ​ലും ജൂ​നി​യ​ർ ബോ​യ്‌​സ് 90 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ റോ​ജ​ർ സെ​ൻ​സ​ൺ വെ​ങ്ക​ല​വും നേ​ടി.

പ​രി​ശീ​ല​ക​രാ​യ മാ​ർ​ട്ടി​ൻ ബെ​ന്നി, അ​ഖി​ൽ എം. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ വ​ർ​ഗീ​സ് വെ​മ്പ​ളി​യ​ത്ത്, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കും അ​നു​മോ​ദ​നം ന​ൽ​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up