ചളിക്കവട്ടത്തെ ഇഹ ഡിസൈൻസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച്.
കാക്കനാട്: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ സംഭവത്തിലെ പ്രതിയും, ഇഹാ ഡിസൈൻസ് ഉടമയുടെ മകനുമായ സുഹൈൽ സജീവിനെ പോലീസ് സംരക്ഷിക്കുന്നതായി ആരോപിച്ച് എസ്എഫ്ഐ തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
വൈറ്റിലക്കുസമീപം ചളിക്കവട്ടത്തു പ്രവർത്തിക്കുന്ന ഇഹാ ഡിസൈൻസിലേക്കാണ് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ പൊലിസ് തടഞ്ഞങ്കിലും പ്രതിരോധം മറികടന്ന് ഇഹാ ഡിസൈൻസ് ഓഫീസിന് മുന്നിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്ഥാപനത്തിനെതിരെ മുദ്രാവാക്യം മുഴക്കി. ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ പൗലോസ് മാർച്ച് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് അവിനാശ് രവി അധ്യക്ഷനായി. അജിത് ശിവൻ ,സ്നേഹ കാർത്തി,ഫഹദ് നിസാർ, എം.ശബരിനാഥ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews