x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച ഓ​ണ​ച്ചന്ത​: ഊ​ന്നു​ക​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ന് ര​ണ്ടാം സ്ഥാ​നം

വെബ് ഡെസ്ക്
Published: October 17, 2026 04:27 AM IST | Updated: October 17, 2026 04:27 AM IST

മി​ക​ച്ച ഓ​ണ​ച്ച​ന്ത​യ്ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​നം ഊ​ന്നു​ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പൗ​ലോ​സ് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. ശി​വ​നി​ൽ നി​ന

കോ​ത​മം​ഗ​ലം: സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ന​ട​ത്തി​യ 2026 ലെ ​ഓ​ണ​ച​ന്ത​യി​ൽ മി​ക​ച്ച ഓ​ണ​ച്ച​ന്ത​യ്ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​നം ഊ​ന്നു​ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

അ​നു​മോ​ദ​ന യോ​ഗം സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പു​ര​സ്‌​കാ​രം സ​മ​ർ​പ്പി​ച്ചു. ഊ​ന്നു​ക​ൽ, ത​ല​ക്കോ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ച​ന്ത​ക​ൾ ഓ​ണ​ത്തി​ന് മു​മ്പ് 10 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ക​യും ഇ​ത് നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കും സ​ഹ​കാ​രി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞ​തു​മാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ടാ​ർ കെ.​എം. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജോ​യി പി ​ജോ​സ​ഫ്, കെ.​കെ. വ​റു​ഗീ​സ്, എം.​എ​സ്. പൗ​ലോ​സ്, യാ​സ​ർ മു​ഹ​മ്മ​ദ്, എ​ൽ​ദോ​സ് പോ​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up