x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​​ൻ പിടിയിൽ

വെബ് ഡെസ്ക്
Published: October 12, 2026 12:12 AM IST | Updated: October 12, 2026 12:12 AM IST

പ്രതീകാത്മക ചിത്രം

ത​ല​യോ​ല​പ്പ​റ​മ്പ്:​വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ പൊലിസ് പി​ടി​കൂ​ടി. പാ​ലാം​ക​ട​വ് കി​ഴ​ക്കേ കൊ​ച്ചേ​ത്ത് സ​ര​ള​കു​മാ​രി (72)യു​ടെ മാ​ല​യാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ൻ വ​ലി​ച്ചുപൊ​ട്ടി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പത്തിന് തു​രു​ത്തേ​ൽ റോ​ഡി​ൽ ചി​റ്റേ​ഴം കാ​ണി​ക്കമ​ണ്ഡ​പ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​ത്തി​ൽനി​ന്ന് പു​റ​ത്തുവ​ന്ന വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ച് മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. കു​ട​കൊ​ണ്ട് വ​യോ​ധി​ക ചെ​റു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ച് പി​ന്നി​ൽ​നി​ന്ന് മാ​ല പൊ​ട്ടി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് ക​ട​ന്ന ഇ​യാ​ളെ നാ​ട്ടു​കാ​ർ വ​ള​യു​ക​യും സ്ഥ​ല​ത്തെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പൊലിസ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​യാ​ൾ പാ​ലാം​ക​ട​വി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രുടെ ക്യാ​മ്പി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​ത്തു ദി​വ​സം മു​മ്പാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ സ​മാ​ന രീ​തി​യി​ൽ ഇ​യാ​ൾ മ​റ്റൊ​രു വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു. ചി​റ​മ​റ്റം പാ​റ​ക്ക​ൽ റോ​ഡി​ൽ കു​ഴി​ക്കാ​ട്ടി​ൽ കാ​വി​ൽ വി​ള​ക്ക് വ​ച്ചു മ​ട​ങ്ങു​ക​യാ​യി​രു​ന്ന കോ​മ​ള (70) യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ പ​ക്ക​ലു​ള്ള രേ​ഖ പ്ര​കാ​രം പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണ് പൊലിസ് പ​റ​ഞ്ഞ​ത്. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വിധേയമാക്കി.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up