പ്രതീകാത്മക ചിത്രം
വെഞ്ഞാറമൂട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിൽ വെഞ്ഞാറമൂട്ടിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തൃശൂർ ഇരിങ്ങാലക്കുട കടുപ്പശ്ശേരി കുടിയാൻ വീട്ടിൽ ജോയ് തോമസ് (28) ആണ് പൊലിസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 1.27 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലിസ് മേധാവി ബി.കെ. പ്രശാന്തൻ കാണിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വെഞ്ഞാറമൂട് കീഴായിക്കോണത്തെ ബന്ധുവീടിനു സമീപത്തുനിന്നും ജോയ് തോമസ് പിടിയിലായത്. ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർ ഫയാസ്, സിപിഒമാരായ ദിലീപ്, റിയാസ് ബിനു, ലിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.