x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം: വി​ല്ലേ​ജ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 03:18 AM IST | Updated: October 14, 2026 03:18 AM IST

പ്രതീകാത്മക ചിത്രം

ക​രു​വാ​ര​കു​ണ്ട്: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ അ​തി​രു​ക​ളും വി​സ്തൃ​തി​യും വ്യ​ക്ത​മാ​ക്കു​ന്ന പു​തി​യ മാ​പ്പ് സം​സ്ഥാ​ന പ​രി​സ്ഥി​തി ഡ​യ​റ​ക്‌ട​റേ​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ച്ച നി​ര്‍​ദേ​ശ​ത്തി​ല്‍ ഓ​രോ വി​ല്ലേ​ജി​ലും ഉ​ള്‍​പ്പെ​ടു​ന്ന പ​രി​സ്ഥി​തി​ലോ​ല ഭാ​ഗ​ങ്ങ​ള്‍ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ഈ ​മാ​പ്പി​ലൂ​ടെ വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ക്കാ​നാ​കും.

പു​തി​യ മാ​പ്പി​ല്‍ അ​തി​രു​ക​ള്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​കും. ജ​ന​വാ​സ മേ​ഖ​ല​ക​ള്‍, കൃ​ഷി​യി​ട​ങ്ങ​ള്‍, തോ​ട്ട​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കി​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ നി​ര്‍​ദേ​ശം.

സ്ഥ​ല​ത്തി​ന്‍റെ പേ​ര് ന​ല്‍​കി തി​ര​ച്ചി​ല്‍ ന​ട​ത്തി ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തെ അ​തി​രു​ക​ളും വി​സ്തൃ​തി​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ്വ​യം പ​രി​ശോ​ധി​ക്കാം. വീ​ടു​ക​ള്‍​ക്കും കൃ​ഷി​യി​ട​ങ്ങ​ള്‍​ക്കും സ​മീ​പ​മു​ള്ള നി​ര്‍​ദി​ഷ‌്ട അ​തി​രു​ക​ള്‍ തി​രി​ച്ച​റി​യാം. പു​തി​യ മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നാ​ല്‍ മാ​ത്രം സം​സ്ഥാ​ന​ത്തി​ന്‍റെ നി​ര്‍​ദേ​ശം അ​ന്തി​മ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ന് ശേ​ഷ​മേ നി​ര്‍​ദി​ഷ്ട അ​തി​രു​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രൂ.

വി​സ്തൃ​തി 8,590 ച​തു​ര​ശ്ര കി.​ മീ​റ്റ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ ശു​പാ​ര്‍​ശ

ക​രു​വാ​ര​കു​ണ്ട്: ക​സ്തൂ​രി​രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​ര​ത്തേ കേ​ര​ള​ത്തി​ലെ 13,108 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശ​മാ​ണ് പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഉ​മ്മ​ന്‍ വി. ​ഉ​മ്മ​ന്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ഇ​ത് 9,993.78 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ചു. എ​ന്നാ​ല്‍ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി ഈ ​വി​സ്തൃ​തി 8,590.69 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham District News DeepikaNews Village-level map

Recent News

Corehub Up