x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്ക​ണം; കൂ​ട​ര​ഞ്ഞി​യി​ൽ പ്ര​തി​ഷേ​ധ നൈ​റ്റ് മാ​ർ​ച്ച്

വെബ് ഡെസ്ക്
Published: October 14, 2026 04:14 AM IST | Updated: October 14, 2026 04:14 AM IST

കൂ​ട​ര​ഞ്ഞി​യി​ൽ ആ​ർ​ജെ​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധ നൈ​റ്റ് മാ​ർ​ച്ച്.

കൂ​ട​ര​ഞ്ഞി: കേ​ന്ദ്ര മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ർ​ജെ​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധ നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തി. മ​ല​യോ​ര ഹൈ​വേ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ക​മ്മി​ഷ​ന്‍റെ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കാ​ൻ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ നൈ​റ്റ് മാ​ർ​ച്ച് ആ​ർ​ജെ​ഡി ന്യൂ​ന​പ​ക്ഷ സെ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ കു​ള​ഞ്ഞു​ങ്ക​ൽ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി. ​അ​ബ്ദു​റ​ഹി​മാ​ൻ, മു​ഹ​മ്മ​ദ്കു​ട്ടി പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews Protest

Recent News

Corehub Up