x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ള്‍ നേ​രി​ട്ട് മ​ത്സ്യ-​മാം​സ മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: October 14, 2026 05:12 AM IST | Updated: October 14, 2026 05:12 AM IST

മത്സ്യമാർക്കറ്റ്

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി, പു​ല്‍​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഗു​ണ​മേ​ന്‍​മ​യു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ മ​ത്സ്യ​വും മാം​സ​വും ന്യാ​യ​മാ​യ വി​ല​യി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ള്‍ നേ​രി​ട്ട് മ​ത്സ്യ-​മാം​സ മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി പു​ല്‍​പ്പ​ള്ളി മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ല്‍ പു​ല്‍​പ്പ​ള്ളി​യി​ലും മു​ള്ള​ന്‍​കൊ​ല്ലി​യി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ്യ-​മാം​സ മാ​ര്‍​ക്ക​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വി​ടെ വി​ല്‍​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ​യും മാം​സ​ത്തി​ന്‍റെ​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല്‍​പ​ന ത​ട​യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​ണ്.ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്തു​ക​ളും ആ​രോ​ഗ്യ​വ​കു​പ്പും ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണം.

അ​തോ​ടൊ​പ്പം പോ​ത്തി​റ​ച്ചി എ​ന്ന പേ​രി​ല്‍ കാ​ള​യി​റ​ച്ചി വി​ല്‍​ക്കു​ന്ന​താ​യും ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍​നി​ന്ന് പോ​ത്തി​റ​ച്ചി​യു​ടെ വി​ല ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി​ക​ളു​ണ്ട്. ഇ​ത്ത​രം പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് വി​ല്‍​ക്കു​ന്ന മാം​സ​ത്തി​ന്‍റെ ഇ​നം ഉ​പ​ഭോ​ക്താ​ക്ക​ളെ വ്യ​ക്ത​മാ​യി അ​റി​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ പൊ​തു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി ആം ​ആ​ദ്മി പാ​ര്‍​ട്ടി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ആം ​ആ​ദ്മി പാ​ര്‍​ട്ടി ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ലി​യോ കൊ​ല്ല​വേ​ലി​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള്ള​ന്‍​കൊ​ല്ലി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പൂ​ത്തോ​ട്ടാ​ല്‍, പു​ല്‍​പ്പ​ള്ളി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഒ​റ്റ​ക്കു​ന്നേ​ല്‍, സി​നി ആ​ന്‍റ​ണി, എ.​എം. ചാ​ക്കോ, ഉ​ല​ഹ​ന്നാ​ന്‍ മേ​മാ​ട്ട്, വ​ര്‍​ഗീ​സ് കു​രി​ശു​വി​ള​യി​ല്‍, അ​ജി കാ​ഞ്ഞി​ര​ക്കാ​ട്ട്, സി​നോ​ജ് കാ​നാ​ട്ട്, ഷാ​ജി വ​ണ്ട​ന്നൂ​ര്‍, ഷി​നോ​ജ് ക​ണ്ണം​പ​ള്ളി, സാ​ബു ഏ​ബ്ര​ഹാം, സി​ജു പൂ​ത്തോ​ട്ടാ​ല്‍, കെ.​ജി. ബെ​ന്നി, തോ​മ​സ് വെ​ച്ചു​വീ​ട്ടി​ക്ക​ല്‍, മാ​ത്യു ത​റ​യി​ല്‍, ഷി​ബി വ​ണ്ട​ന്നൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews markets.

Recent News

Corehub Up