x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം എ​ംപി​യു​ടെ ശി​പാ​ര്‍​ശ​യി​ല്‍ വ​യ​നാ​ട്ടി​ല്‍ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് കു​ടി​ശി​ക അ​നു​വ​ദി​ച്ച​ത് വി​വാ​ദ​ത്തി​ല്‍

വെബ് ഡെസ്ക്
Published: October 14, 2026 05:19 AM IST | Updated: October 14, 2026 05:19 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ മെ​റ്റീ​രി​യി​ല്‍ വി​ത​ര​ണം ചെ​യ്ത വ​ക​യി​ല്‍ കോ​ട്ട​യം എം​പി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന്‍റെ ശി​പാ​ര്‍​ശ​യി​ല്‍ വ​യ​നാ​ട്ടി​ല്‍ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് കു​ടി​ശി​ക അ​നു​വ​ദി​ച്ച​ത് വി​വാ​ദ​ത്തി​ല്‍.

കു​ടി​ശി​ക ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍(​ജെ​പി​സി)​മു​ഖേ​ന പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന കീ​ഴ്‌​വ​ഴ​ക്കം മ​റി​ക​ട​ന്ന് വി​ക​സി​ത് ഭാ​ര​ത് ഫോ​ര്‍ റോ​സ്ഗാ​ര്‍ ആ​ന്‍​ഡ് അ​ജീ​വി​ക മി​ഷ​ന്‍ ഗ്രാ​മീ​ണ്‍ (വി​ബി-​ജി റാം) ​ഡ​യ​റ​ക്ട​ര്‍ കു​ടി​ശി​ക അ​നു​വ​ദി​ച്ച​ത് ക്ര​മ​ക്കേ​ടും വി​വേ​ച​ന​വു​മാ​ണെ​ന്ന് ഓ​ള്‍ കേ​ര​ള ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ണ്ണി, സെ​ക്ര​ട്ട​റി ഒ.​കെ. സ​ക്കീ​ര്‍, ട്ര​ഷ​റ​ര്‍ വി.​ജെ. ഷാ​ജി, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന്‍റ​ണി താ​ന്നി​ക്ക​ല്‍, സാ​ദി​ഖ് ബ​ത്തേ​രി, പി.​ബി. ഹ​രീ​ഷ്, സെ​യ്ത​ല​വി പൊ​ഴു​ത​ന എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ വെ​ള്ള​ത്തൂ​വ​ല്‍, ശാ​ന്ത​ന്‍​പാ​റ, ഉ​ടു​മ്പ​ന്‍​ചോ​ല, ക​രിം​കു​ന്നം, മ​ണ​ക്കാ​ട്, പു​റ​പ്പു​ഴ, വ​യ​നാ​ട്ടി​ലെ ക​ണി​യാ​മ്പ​റ്റ, മേ​പ്പാ​ടി, മീ​ന​ങ്ങാ​ടി, വൈ​ത്തി​രി, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​ണ് ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി​യു​ടെ ശി​പാ​ര്‍​ശി​യി​ല്‍ കു​ടി​ശി​ക അ​നു​വ​ദി​ച്ച​ത്.

ജി​ല്ല​യി​ല്‍ കു​ടി​ശി​ക അ​നു​വ​ദി​ച്ച പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് മെ​റ്റീ​രി​യ​ല്‍ വി​ത​ര​ണം ചെ​യ്ത​ത് മൂ​വാ​റ്റു​പു​ഴ​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​റി​യാ​നാ​യ​ത്. 2026 ജൂ​ണ്‍ 30 വ​രെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ പ്ര​വൃ​ത്തി​ക​ള്‍​ക്ക് മെ​റ്റീ​രി​യി​ല്‍ വി​ത​ര​ണം ചെ​യ്ത വ​ക​യി​ല്‍ ജി​ല്ല​യി​ലെ 22 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഗ​വ. ക​രാ​റു​കാ​ര്‍​ക്ക് 34.29 കോ​ടി രൂ​പ​യാ​ണ് കു​ടി​ശി​ക. ഈ ​തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് ജി​ല്ലാ ജെ​പി​സി ജൂ​ലൈ 23ന് ​മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ തു​ക ജെ​പി​സി​ക്ക് അ​നു​വ​ദി​ക്കു​ക​യും മു​ന്‍​ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും ആ​നു​പാ​തി​ക​മാ​യി ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് മാ​ത്ര​മാ​യി മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ നേ​ര​ട്ട് മു​ഴു​വ​ന്‍ തു​ക​യും ന​ല്‍​കി. ഈ ​ക്ര​മ​ക്കേ​ടി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ഉ​ണ്ടാ​ക​ണം.

മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് കു​ടി​ശി​ക ഉ​ട​ന്‍ അ​നു​വ​ദി​ക്കാ​ത്ത​പ​ക്ഷം വി​ബി-​ജി റാം ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ന്‍​ഡ​റു​ക​ളി​ല്‍ ക​രാ​റു​കാ​ര്‍ പ​ങ്കെ​ടു​ക്കി​ല്ല. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും കു​ടി​ശി​ക ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കു​ന്ന​തി​ന് വ​യ​നാ് എം​പി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് അ​സോ​സി​യേ​ഷ​ന്‍ നി​വേ​ദ​നം ന​ല്‍​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Tags : Nattuvishesham District News DeepikaNews funds

Recent News

Corehub Up